
ഗുരുവായൂര്‍ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിന്റെ ഭാഗമായ വെങ്കിടേശ്വര സംഗീതോത്സവം തുടങ്ങി. നഗരസഭാധ്യക്ഷ പ്രഫ.പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡന്റ് ജി.കെ.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രാമകൃഷ്ണന്‍ ഇളയത്, വേലപ്പന്‍ ആലപ്പാട്ട് എന്നിവര്‍ക്ക് ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉപഹാരം നല്‍കി. കൗണ്‍സിലര്‍ ശ്രീദേവി ബാലന്‍, പ്രഭാകരന്‍ മണ്ണൂര്‍, ബാലന്‍ വാറനാട്ട്, ചന്ദ്രന്‍ ചങ്കത്ത്, ജ്യോതിദാസ് കൂടത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു.

Comments are closed.