mehandi new

സംഘര്‍ഷം സൃഷ്ടിക്കാനുള്ള യു ഡി എഫ് – ബിജെപി ഗൂഡാലോചനയെ കരുതിയിരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി

fairy tale
16-04-16 kp 1
കെ പി വത്സലന്‍ ദിനചാരണത്തിന്റെ ഭാഗമായി വത്സലന്‍ കുത്തേറ്റ് വീണ അകലാട് ഒറ്റയിലിനിയെ സ്മിതി മണ്ഡപത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ പുഷ്പചക്രം സമര്‍പ്പിക്കുന്നു
planet fashion

ചാവക്കാട്: അക്രമണങ്ങളുണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കാനുള്ള യു ഡി എഫ് – ബിജെപി ഗൂഡാലോചനയെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ കരുതിയിരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. രക്തസാക്ഷി കെ പി വത്സലന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പരാജയം ഉറപ്പായി കഴിഞ്ഞാല്‍ സിപിഐ എം ,എല്‍ ഡി എഫ് പ്രവര്‍ത്തകരെ ആക്രമിച്ചും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ അലങ്കോലമാക്കിയും പ്രകോപനമുണ്ടാക്കുക അവരുടെ തന്ത്രമാണ്. അവരുടെ ആക്രമത്തെ പ്രതിരോധിക്കാനൊ പ്രതിഷേധിക്കാനൊ സിപിഐ എം പ്രവര്‍ത്തകര്‍ തയ്യാറായാല്‍ അത് മുതലെടുത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുകയാണ് അവരുടെ ലക്ഷ്യം. അത്തരം ഗൂഢതന്ത്രങ്ങളെ തിരിച്ചറിയാനും അവഗണിക്കാനും എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കാകണം. സഖാവ് വത്സലന്റെ ജിവനെടുത്ത മൂസ്ലീം ലീഗ് തന്ത്രവും തെരഞ്ഞെടുപ്പ് പരാജയമുന്നില്‍കണ്ടപ്പോള്‍ നടത്തിയ ഗൂഡാലോചനയായിരുന്നു. കാലാകാലങ്ങളില്‍ അത്തരം ചതിപ്രയോഗങ്ങളും വലതുപക്ഷ രാഷ്ട്രിയക്കാരുടെ മുഖമുദ്രയാണ്. അത് അവര്‍ ഇപ്പോഴും തുടരുന്നതിന്റെ ലക്ഷണങ്ങല്‍ കഴിഞ്ഞ ദിവസങ്ങളിലായി നാട് കണ്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്കാര്‍ക്കും ഗുണമില്ലാത്ത ഭരണം കേരളത്തില്‍ നടക്കുമ്പോള്‍ ജനം എതിരാകുക സ്വഭാവികമാണ്. അതിനെ മറികടക്കാന്‍ ചതിപ്രയോഗങ്ങളിലൂടെ കഴിയുമെന്ന യു ഡി എഫ് നിലപാട് ആര്‍ എസ് എസ് ആക്രണങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.
കെ പി വത്സലന്‍ കുത്തേറ്റ് വീണ പുന്നയൂര്‍ പഞ്ചായത്തിലെ അകലാട് ഒറ്റയിനിലെ സ്മൃതി മണ്ഡപത്തില്‍ രാവിലെ കെ രാധാകൃഷ്ണന്‍ എം എല്‍ എ പുഷ്പ ചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് ചേര്‍ന്ന അനുസ്മരണസമ്മേളനത്തില്‍ സിപിഐ എം നിയോജകമണ്ഡലം സെക്രട്ടറി എം കൃഷ്ണദാസ് അധ്യക്ഷനായി. കെ പി വത്സലന്റെ മകന്‍ നിരഞ്ജന്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ, ജില്ല കമ്മിറ്റിയംഗം സി സുമേഷ്, കെ മണി, ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, എം എ ഹാരിസ് ബാബു, ടി ടി ശിവദാസ്, എ എച്ച് അക്ബര്‍, ഷീജ പ്രശാന്ത്, എം ആര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ടി വി സുരേന്ദ്രന്‍ സ്വാഗതവും എന്‍ കെ ഗോപി നന്ദിയും പറഞ്ഞു.

Ma care dec ad

Comments are closed.