mehandi banner desktop
Chavakkad online

എൽ ഡി എഫുമായി രഹസ്യ ഡീൽ – എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡൻ്റ് രാജിവെച്ച് വെൽഫെയർ പാർട്ടിയിൽ ചേർന്നു

Ft

ചാവക്കാട് : നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫുമായി എസ്.ഡി.പി.ഐ നേതൃത്വം ഉണ്ടാക്കിയ രഹസ്യ ഡീലുകളിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡൻ്റ് ഉമർ മുക്താർ പാർട്ടി അംഗത്വം രാജിവെച്ച് വെൽഫെയർ പാർട്ടിയിൽ ചേർന്നു. കാലങ്ങളായി പൊതുസമൂഹത്തിന് മുന്നിൽ എസ്.ഡി.പി.ഐ ഉയർത്തിപ്പിടിച്ച നിലപാടുകളെ ബലികഴിക്കുന്നതായിരുന്നു അവരുടെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് കെ. എസ്. നിസാർ ഷാൾ അണിയിച്ച് സ്വീകരിച്ചു. സംസ്ഥാന പ്രവർത്തക സമിതിയംഗം എം. കെ. അസ് ലം, ജില്ലാ ജനറൽ സെക്രട്ടറി റക്കീബ് കെ തറയിൽ, വൈസ് പ്രസിഡൻറ് ടി. എം. കുഞ്ഞിപ്പ, കമ്മിറ്റിയംഗങ്ങളായ സി. ആർ ഹനീഫ, പി കെ അക്ബർ, മണ്ഡലം ഭാരവാഹികളായ ഫൈസൽ ഉസ്മാൻ, ഒ കെ റഹീം, മുംതാസ് കരീം, റസാഖ് ആലുംപടി എന്നിവർ സന്നിഹിതരായിരുന്നു.

Jan oushadi

Comments are closed.