mehandi new

സി പി എമ്മും ബി ജെ പി യും ജനാധിപത്യത്തിന്റെ എതിര്‍പക്ഷത്ത് – ബാലചന്ദ്രന്‍ വടക്കേടത്ത്

fairy tale

ചാവക്കാട്: സി പി എമ്മും  ബി ജെ പിയും ജനാധിപത്യത്തിന്റെ എതിര്‍പക്ഷത്താണന്ന് സാഹിത്യ നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു. ഗുരുവായുര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ പി എം സാദിഖലിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഐഡിയല്‍ യൂത്ത് കോര്‍ സംഘടിപ്പിച്ച പ്രചരണ ജാഥ അണ്ടത്തോട് തങ്ങള്‍ പടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ചരിത്രത്തിന്റെ പലഘട്ടങ്ങളിലും സി പി എമ്മിന്റെയും, ബി ജെ പി യു ടെയും പ്രവര്‍ത്തനങ്ങള്‍ ഒരുപോലെയായിരുന്നു. വര്‍ഗീയതയെ എതിര്‍ക്കുകയും ജനാധിപത്യബോധം ഉയര്‍ത്തിപിടിക്കുകയും  ചെയ്യുന്നത് യു ഡി എഫാണ്.  മാനവികതയുടെ പക്ഷത്തുനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് ഇന്ന് കേരളം ഭരിക്കുന്നത്. വടക്കേടത്ത് പറഞ്ഞു. ടി കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.  സി എച്ച് റഷീദ്, വി കെ മുഹമ്മദ്, ഐഡിയല്‍ യൂത്ത് കോര്‍ സംസ്ഥാന ഭാരവാഹികളായ കെ എം അബ്ദുല്‍ ഗഫൂര്‍, സി പി എ അസീസ്, ആഷിഖ് ചെലവൂര്‍, സനൗഫല്‍ എ എം, ഗഫൂര്‍ അണ്ടത്തോട്, അലി അകലാട്, കെ എം ഷാഹിദ്, ടി കെ മുഹമ്മദാലി, . മന്ദലംകുന്ന് മുഹമ്മദുണ്ണി, കെ കെ അഫ്‌സല്‍, എ കെ മൊയ്തുണ്ണി. എന്നിവര്‍ പ്രസംഗിച്ചു. മന്ദലംകുന്ന്, പഞ്ചവടി, എടക്കഴിയൂര്‍, ആനത്തലമുക്ക്, ബ്‌ളാങ്ങാട്ബീച്ച്, എന്നിവടങ്ങളില്‍ പ്രചരണം നടത്തി. ഇന്ന് പുന്നയൂര്‍ കുളത്തെ ചെറായില്‍ നിന്നും തുടക്കം കുറിക്കും. 19-04-16  pm sadiq in election work

Jan oushadi muthuvatur

Comments are closed.