mehandi new

മഴയും ചൂടും ചതിച്ചില്ല – 132 കടലാമ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി കടൽ തീരത്തെ കടലാമ ഹാർച്ചറിയൽ നിന്നും 132 കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി.
നീണ്ട നാല്പത്തിയഞ്ചു നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നലെ അർദ്ധരാത്രി മുതലാണ് കുഞ്ഞുങ്ങൾ മണൽ കൂട്ടിൽ നിന്നുംപുറത്ത് വരാൻ തുടങ്ങിയത്.
ഈ നീണ്ട ദിനരാത്രങ്ങൾക്കിടയിൽ പെയ്ത ശക്തിയായി വേനൽമഴ കടലാമ സംരക്ഷകർക്കിടയിൽ ആശങ്കയുണർത്തിയിരുന്നു.
മണലിൽ ജലത്തിൻ്റെ അളവ് കൂടുന്നത് കൂട്ടിലെ ഊഷ്മാവ് കുറയാനിടയാക്കിയിരുന്നു.
തുടർന്നുള്ള ദിവസങ്ങളിലെ കനത്ത ചൂട് ഊഷ്മാവ് ഉയർത്താൻ സഹായകമായതായി ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ.ജെ.ജെയിംസ് അഭിപ്രായപ്പെട്ടു.
കടൽ ഇറങ്ങിയതും വിരിപ്പ് കേന്ദ്രം ഉയരത്തിലായതും കൂടുതൽ
കടലാമക്കുഞ്ഞുങ്ങൾ വിരിയാൻ കാരണമായതായി ഗ്രീൻ ഹാബിറ്റാറ്റ് sർട്ടിൽ കൺസർവേഷൻ ഫീൽഡ് ഓഫീസർ സലീം ഐഫോക്കസ് പറഞ്ഞു.
സോഷ്യൽ ഫോറസ്റ്റ് എ.സി.എഫ് പ്രഭു, ഫോറസ്റ്റർ സജീവ്, കെ.കെ ഹംസക്കുട്ടി, കടലാമ സംരക്ഷകരായ ഷാനവാസ്, ഇജാസ്, നിയാസ്, ന്യൂ ഫ്രണ്ട്സ് ക്ലബ്ബംഗങ്ങൾ എന്നിവരുടെ നേതൃത്തിലാണ് കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ടത്.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/03/baby-turtle-panchavady.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.