കെ പി സി സിയുടെ 138 രൂപ ചലഞ്ച് ഫണ്ട് സമാഹരണത്തിന് തുടക്കമായി

തിരുവത്ര : കെ പി സി സി യുടെ ഫണ്ട് സമാഹരണ സംരംഭമായ 138 രൂപ ചലഞ്ചിന്റെ ചാവക്കാട് മണ്ഡലം തല ഉദ്ഘാടനം കെ. പി സി സി മെമ്പർ പി. കെ. അബൂബക്കർ ഹാജി നിർവഹിച്ചു. തിരുവത്ര കുഞ്ചേരി യിൽ വെച്ച് നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ. വി. ഷാനവാസ് അധ്യക്ഷത വഹിച്ചു.

സി. എ. ഗോപപ്രതാപൻ, കെ. നവാസ്, കെ. എച്ച്. ഷാഹുൽ ഹമീദ്, എം. എസ്. ശിവദാസൻ, കെ. ബി. വിജു, ഷുക്കൂർ കോനാരത്ത്, ഇ. എ. സുൽഫിക്കർ, എ. കെ. അബ്ദുൾ കാദർ, പി. വി. ഹാരിസ്, പി. അബൂബക്കർ, എ. വി. അബ്ദുൾ മജീദ്, കെ. കെ. അലിക്കുഞ്ഞി, അബ്ബാസ് താഴത്ത്, ഷൈല നാസർ, അനിത ശിവൻ എന്നിവർ സംസാരിച്ചു.

Comments are closed.