mehandi new

ശാസ്ത്രീയ സംഗീതത്തിൽ ഒന്നാമത് – നവൽദിയക്കിത് പന്ത്രണ്ടു വർഷത്തെ സപര്യ

fairy tale

തൃശൂർ : ഹൈസ്‌കൂൾ വിഭാഗം ശാസ്ത്രീയ സംഗീതത്തിൽ ഒന്നാമതെത്തി നവൽദിയ. ഇരിങ്ങാലക്കുട എൽ എഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ത്യാഗരാജ കൃതിയായ എമിജേ സീതേ.. എന്ന് തുടങ്ങുന്ന കീർത്തനം തോടി രാഗത്തിൽ ആലപിച്ചാണ് നവൽദിയ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയത്. ഉപജില്ലയിൽ നിന്നും മൂന്നു വ്യക്തിഗത ഇനം ഉൾപ്പെടെ ഏഴു ഇനങ്ങളിൽ വിജയിച്ചാണ് നവൽദിയയും സംഘവും മത്സരാർത്ഥിയായി ജില്ലാ കലോത്സവത്തിൽ എത്തിയിട്ടുള്ളത്. ചമ്പു പ്രഭാഷണം, ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം, വഞ്ചിപ്പാട്ട്, തിരുവാതിര, സംസ്കൃത സംഘഗാനം, വന്ദേ മാതരം എന്നീ ഇനങ്ങളിലാണ് നവൽദിയ മത്സരിക്കുന്നത്. സംഗീതാധ്യാപകൻ തുമ്പൂർ സബ്രഹ്മണ്യത്തിനു കീഴിൽ മൂന്നാം വയസ്സ് മുതൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ട്.  അമ്മ ഷീജയും നല്ലൊരു പാട്ടുകാരിയാണ്. സ്കൂൾ കോളേജ് തലങ്ങളിൽ ശാസ്ത്രീയ സംഗീത വേദികളിൽ സജീവമായിരുന്നു. മകളുടെ ഗുരു തന്നെയാണ് അമ്മയുടേതും. കൊടുങ്ങല്ലൂർ പുല്ലൂട്ട് മാനഞ്ചേരി ദിനിൽ കുമാറാണ് പിതാവ്.

planet fashion
ഇതാണാ പാട്ട് നവൽ ദിയക്ക്‌ ഒന്നാം സ്ഥാനം ലഭിച്ച എമിജേ സീതേ.. വീഡിയോ കാണാം

Macare health second

Comments are closed.