Select Page

Day: September 4, 2018

കടലേറ്റം മഴ പെരിയമ്പലം ബീച്ചിൽ ലക്ഷങ്ങുടെ നാശനഷ്ടങ്ങൾ

പെരിയമ്പലം : ശക്തമായ കടലേറ്റത്തിലും തുടർന്നുണ്ടായ മഴയിലും പഞ്ചായത്തിലെ വിനോദകേന്ദ്രമായ പെരിയമ്പലം ബീച്ചിൽ ലക്ഷങ്ങുടെ നാശനഷ്ടങ്ങൾ. തിരിച്ചെടുക്കാൻ കഴിയാത്തവിധം ബീച്ചിൽ നടത്തിയ നിർമാണപ്രവൃത്തികളെല്ലാം തകർന്നു. കഴിഞ്ഞവർഷമാണ് ബീച്ച് വികസനപദ്ധതികളുടെ ഭാഗമായി പഞ്ചായത്തും ജില്ലാ പഞ്ചായത്തും നിർമാണം നടത്തിയത്. ഇരിപ്പിടങ്ങൾ, അലങ്കാരക്കുടകൾ, വയോജന വിശ്രമകേന്ദ്രം എന്നിവ തകർന്നു. ബീച്ചിലേക്കുള്ള കട്ടവിരിച്ച നടപ്പാതയും തകർന്നുപോയിട്ടുണ്ട്. മൺതിട്ടകൾ തകർന്ന്‌ നൂറുമീറ്ററോളം കടൽ ഇപ്പോൾ കയറിയിട്ടുണ്ട്. ബീച്ചിലെ കാറ്റാടിമരങ്ങളും തെങ്ങുകളും പൂർണമായും കടപുഴകി. മഴ ശക്തമായ സമയങ്ങളിൽ അണ്ടത്തോട്, പെരിയമ്പലം ഭാഗങ്ങളിലെ വീടുകളും വെള്ളപ്പൊക്കത്തിലായിരുന്നു. ഈ ഭാഗങ്ങളിൽനിന്നുള്ള വെള്ളം ചെറുതോടുകൾ വഴി ബീച്ചിലേക്ക് ഒഴുക്കിവിട്ടിരുന്നു. ബീച്ചിലേക്കുള്ള ചെറുതോടുകളിൽ ഇപ്പോൾ മാലിന്യങ്ങൾ നിറഞ്ഞുകിടക്കുകയാണ്. പെരിയമ്പലം, തങ്ങൾപ്പടി ഭാഗങ്ങളിൽ കടലേറ്റം കൂടുതലുള്ള പ്രദേശങ്ങളായതിനാൽ ഇനിയുള്ള ബീച്ച് വികസനപ്രവൃത്തികളും പ്രതിസന്ധിയിലായിരിക്കുകയാണ്. പെരിയമ്പലം ബീച്ചിൽ നടത്താനിരുന്ന വികസനപദ്ധതികൾ അണ്ടത്തോടു ഭാഗത്തേക്ക് മാറ്റനാണ് തീരുമാനമെന്ന് എ.ഡി. ധനീപ് പറഞ്ഞു. അണ്ടത്തോടു ഭാഗങ്ങളിൽ കറ്റാടിമരങ്ങളും തെങ്ങുകളും നിറഞ്ഞിരിക്കുന്നതിനാലും പെരിയമ്പലത്തെയപേക്ഷിച്ച് കൂടുതൽ തീരഭാഗമുള്ളതിനാലും സന്ദർശകരെ ആകർക്ഷിക്കാൻ...

Read More

ദേശീയപാത സ്ഥലമെടുപ്പ്‌ നടപടികൾ നിർത്തിവെക്കണം

ചാവക്കാട് :ദേശീയപാത 45 മീറ്റർ പദ്ധതിക്കായുള്ള സ്ഥലമെടുപ്പ്‌ നടപടികൾ പൂർണ്ണമായും നിർത്തിവെക്കണമെന്ന് ദേശീയപാത കർമ്മ സമിതി ഉത്തര മേഖല കമ്മിറ്റി അടിയന്തിര യോഗം കേന്ദ്ര സംസ്ഥാന സർക്കാരുകളോട്‌ ആവശ്യപ്പെട്ടു. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയാണ് രാജ്യം നേരിട്ടത്‌. നൂറു കണക്കിനാളുകൾ മരിക്കുകയും പതിനായിരങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുകയും ലക്ഷക്കണക്കിനാളുകൾ അഭയാർത്ഥികളാവുകയും കോടികളുടെ നഷ്ടവുമാണ് സംഭവിച്ചിട്ടുള്ളത്‌. പതിനായിരങ്ങൾ ഇന്നും ക്യാമ്പുകളിൽ കഴിയുമ്പോൾ സ്വന്തം വീടുകളിൽ അന്തിയുറങ്ങുന്നവരെ വികസനത്തിന്റെ പേരിൽ ഇനിയും കുടിയിറക്കാനുള്ള സർക്കാർ നീക്കം അങ്ങേയറ്റം പൈശാചികവും മനുഷ്യത്വത്തോടുള്ള ക്രൂരതയുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. നവകേരള സൃഷ്ടിപ്പില്‍പരിസ്ഥിതി സൗഹൃദ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിൽ പരിസ്ഥിതിതിയേയും മനുഷരേയും ദ്രോഹിക്കാത്ത വിധം മുപ്പത്‌ മീറ്ററിൽ ദേശീയപാത നിര്‍മിക്കാന്‍ സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. എടക്കഴിയൂർ സിങ്കപ്പൂർ മിനി ഹാളിൽ വെച്ചു ചേർന്ന യോഗം ഇ വി മുഹമ്മദലി ഉത്ഘാടനം ചെയ്തു. വി സിദ്ധീക്‌ ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ആക്ഷൻ കൗൺസിൽ ചെയർമാൻ കെ കെ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

September 2018
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
30