Select Page

Day: September 16, 2018

പീഡനം – അഞ്ചു വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍

ചാവക്കാട് :  പീഡനക്കേസിലെ പ്രതി അഞ്ചുവർഷത്തിനുശേഷം പിടിയിൽ. പെരിഞ്ഞനം മഠത്തിപ്പറമ്പിൽ നിഷാദിനെ(47)യാണ് എ.എസ്.ഐ. അനിൽ മാത്യു, സി.പി.ഒ.മാരായ അബ്ദുൾറഷീദ്, ശ്രീനാഥ്, ഗോപേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കേസിൽ ജാമ്യം നേടിയ പ്രതി മുങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...

Read More

മാമ ബസാര്‍ പാലുവായ് പാലം അപകടാവസ്ഥയിൽ

മാമാബസാര്‍ :  മാമ ബസാറിൽനിന്ന് പാലുവായ് ഭാഗങ്ങളിലേക്കുള്ള പാലം അപകടാവസ്ഥയിൽ. പാലത്തിന്റെ അരികുഭാഗത്തെ കോൺക്രീറ്റ് ഇളകിപ്പോയത് പാലത്തിന്റെ ബലം കുറയ്ക്കുകയും അപകട സാധ്യത നിലനിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. മാമ ബസാർ സെന്ററിൽനിന്ന് നൂറുമീറ്റർ പോയാൽ വലിയതോടിന്റെ കുറുകേ പണിതിട്ടുള്ളതാണ് ഈ പാലം. 1962-ലാണ് പാലം പണിതിട്ടുള്ളത്. ഇക്കഴിഞ്ഞ പ്രളയത്തിൽ പാലത്തിനുമുകളിലൂടെ വെള്ളം ഒഴുകിയിരുന്നു. അടുത്തിടെയാണ് സ്ലാബ് തകർന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്‌കൂൾവാഹനങ്ങളടക്കം നിരവധിവാഹനങ്ങൾ പാലത്തിനുമുകളിലൂടെ കടന്നുപോകുന്നുണ്ട്. മാമ ബസാർ- പാലുവായ് റൂട്ടിൽ ക്ഷേത്രങ്ങളും പൊതുസ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളുമുണ്ട്. ഇത്രയും സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർ പോകുന്നതും വരുന്നതും ഈ പാലം വഴിതന്നെ. കൂടാതെ, നെൻമിനി- ബ്രഹ്മകുളം ഭാഗങ്ങളിൽനിന്ന് ചാവക്കാട്ടെത്താനും ഈ പാലം കടന്നാല്‍ എളുപ്പവഴി ലഭിക്കും. വാഹനങ്ങൾക്ക് അരികുകൊടുക്കാൻ കഴിയാത്തവിധം വീതിയും കുറവാണ് ഈ പാലത്തിന്. അതുകൊണ്ട് സ്‌ളാബ് തകർന്നതുകാരണമുള്ള ബലക്കുറവ് നേരെയാക്കുന്നതിനൊപ്പം പാലത്തിന് വീതികൂട്ടണമെന്നും ആവശ്യമുയരുന്നുണ്ട്. വീതികൂട്ടാനുള്ള സ്ഥലം നാട്ടുകാര്‍ വിട്ട് നല്‍കാന്‍ തയ്യാറാണ്. പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലർ പി.എസ്. രാജൻ...

Read More

എൻ വി സോമൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു – ടി എം ഹനീഫ പുതിയ പ്രസിഡണ്ട്

ചാവക്കാട് : മണത്തല മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ എൻ.വി.സോമൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കെ.വി അബ്ദുൽകാദർ എം എല്‍ എ ഉൽഘാടനം ചെയ്തു. ഷീജ പ്രശാന്ത് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. വിവിധ മത്സ്യതൊഴിലാളി സംഘടനാ നേതാക്കളായ നൂർ മുഹമ്മദ് ഹാജി, പി.കെ.സൈതാലി കുട്ടി, പി.മുഹമ്മദ്ധീൻ, കെ.ജി.രാധാകൃഷ്ണൻ, കെ.എം ഇസ്മയിൽ, മത്സ്യഫെഡ് അസി. മാനേ ജർ കെ.കെ ബാബു, മത്സ്യഫെഡ് പ്രോജക്ടർ ഓഫീസർ കെ.എൻ. സജിത ,എന്നിവർ സംസാരിച്ചു. സംഘം പ്രസിഡന്റ് ടി.എം. ഹനീഫ അധ്യക്ഷത വഹിച്ചു. സി ബി വിശ്വനാഥൻ സ്വാഗതവും കരിമ്പൻ സന്തോഷ് നന്ദിയും പറഞ്ഞു. മണത്തല മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകര സംഘം പ്രസിഡണ്ടായിരുന്ന എന്‍ വി സോമന്റെ നിര്യാണത്തെ തുടര്‍ന്ന് ടി എം ഹനീഫ യെ സംഘം പ്രസിഡണ്ടായി എതിരില്ലാതെ തിരഞ്ഞെടുത്തു. കെ.വി. സന്തോഷ്, സി.പി മണികണ്ഠൻ, സി.ബി വിശ്വനാഥൻ, യു.വി. സുനിൽ കുമാർ, കെ.കെ.ഷൺമുഖൻ, ലീല ശേഖരൻ, നസരിയ കുഞ്ഞിമൊയ്തു,...

Read More

കടല്‍ പിളര്‍ന്ന കാഴ്ചകാണാന്‍ സഞ്ചാരികളുടെ തിരക്ക് – അപകടം പതിയിരിക്കുന്നതായി നാട്ടുകാര്‍

പൊന്നാനി : കടല്‍ പിളര്‍ന്ന കാഴ്ചകാണാന്‍ പൊന്നാനി അഴിമുഖത്ത് സഞ്ചാരികളുടെ തിരക്ക്. അപകടം പതിയിരിക്കുന്നതായി നാട്ടുകാര്‍. പ്രളയത്തെ തുടർന്ന് പൊന്നാനി കടലിൽ അഴിമുഖത്ത് മണൽത്തിട്ട രൂപപ്പെടുകയും ഒന്നര കിലോമീറ്റര്‍ ദൂരം മണല്‍ തിട്ടയിലൂടെ കടലിന്റെ ഉള്ളിലേക്ക് നടന്നുപോകാന്‍ കഴിയുകയും ചെയ്യുന്ന പ്രതിഭാസം ഉണ്ടായത്. ഓഗസ്റ്റ് 16-നുണ്ടായ ശക്തമായ മഴയിൽ മലമ്പുഴ ഡാമും തമിഴ്‌നാട്ടിലെ ആളയാർ ഡാമും തുറന്നതോടെ വൻ മണൽശേഖരമാണ് ഭാരതപ്പുഴ വഴി ഒഴുകിയെത്തിയത്. കടലിൽനിന്നുള്ള വേലിയേറ്റവും ഭാരതപ്പുഴയിൽ നിന്നുള്ള പുഴയുടെ തള്ളിച്ചയും കാരണമാണ് പൊന്നാനി അഴിമുഖത്ത് ഈ മണൽട്ടത്തിട്ട ഉണ്ടായത്. കടൽ പിളർന്നെന്ന വ്യാജപ്രചാരണങ്ങള്‍ക്കുമപ്പുറം കടലിനകത്തെക്ക് സഞ്ചരിക്കാനും ആസ്വദിക്കാനും നൂറ് കണക്കിനാളുകളാണ് പൊന്നാനി കടലോരത്തെത്തുന്നത്. ഇന്നലെ സഞ്ചാരികളുടെ തിരക്കില്‍ വന്‍ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെട്ടത്. പുതുതായി രൂപപ്പെട്ട മണൽത്തിട്ട കാണാനെത്തുന്നവർ ഇതിന് മുകളിലൂടെ സഞ്ചരിക്കുകയാണ്. ഏത് നിമിഷവും അപകടം സംഭവിക്കാവുന്നതാണ് ഈ സഞ്ചാരം. ചെറിയൊരു വേലിയേറ്റമുണ്ടായാൽ നേരേ കടലിലേക്കാകും ഒഴുകിപ്പോവുക. 2009-ൽ ഇതുപോലെ മണൽത്തിട്ട രൂപപ്പെട്ടപ്പോൾ കാണാൻ ധാരാളംപേരെത്തിയിരുന്നു....

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

September 2018
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
30