Select Page

Day: September 19, 2018

കോസ്മോസ് സൂപ്പർ മാർക്കറ്റ് ഉടമ തേർളി കുമാരൻ നിര്യാതനായി

ചാവക്കാട് തിരുവത്ര അത്താണി സെന്ററിൽ കോസ്മോസ് സൂപ്പർ മാർക്കറ്റ് ഉടമ തേർളി കുമാരൻ ( 67) നിര്യാതനായി. സംസ്കാരം നാളെ ( വ്യാഴം 20-9-18) വൈകീട്ട് 3 മണിക്ക് നടക്കും. ഭാര്യ : നളിനി ( കുമാരി) മക്കൾ : വിദ്യാധരൻ , മേഘ മരുമകൻ : സുരേഷ്....

Read More

ദേശീയപാത – ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്ന ഉദ്യോഗസ്ഥ ഭീഷണി ഗുണ്ടായിസം

ചാവക്കാട്: പ്രളയക്കെടുതിയിൽ നിന്നും കരകയറും മുൻപ്‌ ദേശീയപാത സ്ഥലമെടുപ്പ്‌ നീക്കം മറ്റൊരു ദുരന്തമാകുമെന്ന് ദേശീയപാത കർമ്മ സമിതി ഉത്തര മേഖല പ്രവർത്തക യോഗം അഭിപ്രായപ്പെട്ടു. മഹാപ്രളയത്തിൽ വീടു നഷ്ടപ്പെട്ടവരുടെ പുനരധിവാസം പോലും എങ്ങുമെത്തിയിട്ടില്ലെന്നിരിക്കെ റോഡ്‌ വികസനത്തിന്റെ പേരില്‍ ഭൂമി പിടിച്ചു പറിക്കാനുള്ള സർക്കാരിന്റെ വ്യഗ്രത അങ്ങേയറ്റം പൈശാചികമാണെന്ന് യോഗം വിലയിരുത്തി. മലപ്പുറം കോണ്ടോട്ടി താലൂക്കിൽ നഷ്ടപരിഹാരം എത്രയെന്ന് പോലും പ്രഖ്യാപിക്കാതെ ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്ന ഉദ്യോഗസ്ഥ ഭീഷണി ഗുണ്ടായിസമാണ്. ആക്ഷൻ കൗൺസിൽ ചെയർമാൻ ഇ.വി.മുഹമ്മദലി,യോഗം ഉത്ഘാടനം ചെയ്തു. വി. സിദ്ധീഖ്‌ ഹാജി അദ്ദ്യക്ഷനായി. ജില്ല കൺ വീനർ സി കെ ശിവദാസൻ, പ്രവാസി ആക്ഷൻ കൗൺസിൽ ചെയർ മാൻ കെ.കെ.ഹംസകുട്ടി, വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച്‌ വി.മായിൻ കുട്ടി. ഉസ്മാൻ അണ്ടത്തോട്‌, ഹുസൈൻ മാസ്റ്റർ, ഹസൻ ഹാജി, വേലായുധൻ തിരുവത്ര, അബൂബക്കർ, റ്റി.കെ.മുഹമ്മദാലി ഹാജി, കമറു പട്ടാളം, നൂറുദ്ദീൻ ഹാജി, കെ.എ.സുകുമാരൻ, ഷംസു തിരുവത്ര, അബ്ദു കോട്ടപ്പുറം, സിദ്ധാർത്ഥൻ മണത്തല...

Read More

പ്രളയം – രക്ഷാ പ്രവര്‍ത്തക സംഗമവും അനുമോദന ചടങ്ങും

ചാവക്കാട് : പ്രളയബാധിതകാലത്ത് രക്ഷാപ്രവർത്തനങ്ങളില്‍ ഏര്‍പ്പെട്ടവരുടെ സംഗമവും അനുമോദന ചടങ്ങും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ചാവക്കാട് ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കാശ് കുടുക്കയിൽ സൊരുക്കൂട്ടിയ തുക പ്രളയ റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്ത ഇഹ്‌സാൻ, ഇർഫാൻ, ഇമ്രാൻ എന്ന 3 കുരുന്നുകളെ മുതൽ റിലീഫ് ക്യാമ്പിൽ പ്രായം വകവെക്കാതെ സജീവമായി സേവനം നിർവഹിച്ച വയോധികൻ സ്വാലിഹ് തങ്ങൾ തുടങ്ങി റിലീഫ് ക്യാമ്പുകളിൽ സ്തുത്യർഹമായ സേവന പരിശ്രമങ്ങൾ നിർവഹിച്ച അടിമാലി സ്വദേശിയും അധ്യാപകനുമായ അബ്ദുൽ അസീസ്നേയും ജമാഅത്തെ ഇസ്ലാമിയുടെ സേവന വിഭാഗമായ ഐ ആര്‍ ഡബ്ലിയു മെമ്പർമാരായ ഷറാഫത്, കബീർ ബ്ലാങ്ങാട്, ഓവുങ്ങല്‍ ഇമ്പാക്റ്റ് ക്ലബ്ബ് അംഗങ്ങള്‍, രാജാ സ്കൂള്‍, ഒരുമനയൂർ നാഷണൽ ഹുദ സ്കൂള്‍ റിലീഫ് ക്യാമ്പുകൾ സ്തുത്യർഹമായ രീതിയിൽ നടത്തിയ ക്യാമ്പ് കൺവീനർമാരെയും ഗ്രൂപ്പ് അംഗങ്ങളെയും ചടങ്ങില്‍ അനുമോദിച്ച. ഏരിയാ പ്രസിഡന്റ് മുഹമ്മദ് സുഹൈൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഇല്യാസ് മുതുവട്ടൂർ, ജില്ലാ സമിതിയംഗം ഒ കെ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

September 2018
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
30