Select Page

Day: December 6, 2018

വെളിയങ്കോട് ജി.എഫ്.എൽ.പി. സ്കൂളിലെ  ‘നീർമാതളം’ ഉദ്യാനം മാതൃകയാവുന്നു

എരമംഗലം: മലയാളിയുടെ എക്കാലത്തേയും പ്രിയപ്പെട്ട എഴുത്തുകാരിയുടെ സ്മരണ നിറഞ്ഞ നീർമാതളത്തണലിൽ ഇനിമുതൽ വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിലെ വിദ്യാർഥികൾ പഠിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ സ്കൂളിൻറെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജില്ലയിലെ പ്രൈമറി വിദ്യാലയങ്ങൾക്ക് മാതൃകയായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൻറെ സഹകരണത്തിൽ വെളിയങ്കോട് ഫിഷറീസ് എൽ.പി. സ്കൂളിൽ പരിസ്ഥിതിയോട് ഇണങ്ങിയുള്ള ‘നീർമാതളം’ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയത്. വൈവിധ്യങ്ങളായ ഔഷധച്ചെടികളും പൂച്ചെടികളും നട്ടുവളർത്തിയ ഉദ്യാനത്തിൽ വിദ്യാർഥികൾക്ക് പഠിക്കുന്നതിനായി ശിശുസൗഹൃദമായ ഓപ്പൺ ക്ലാസ് മുറിയും ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചെടികളും ഉദ്യാനത്തിൽ നിറഞ്ഞിട്ടുണ്ട്. നൂറിൽ താഴെ വിദ്യാർഥികളുമായി അടച്ചുപൂട്ടൽ ഭീതിയിലായിരുന്നു തീരദേശ മേഖലയിലെ ഈ വിദ്യാലയം. 2018 ഫെബ്രുവരി മുതൽ നടത്തിയ കൂട്ടായപ്രവർത്തനത്തിൻറെ ഭാഗമായി 176 വിദ്യാർഥികളിലെത്തിയ ഈ സർക്കാർ വിദ്യാലയം ജില്ലയിലെ മാതൃകാ വിദ്യാലയമായി മാറുന്നതിനുള്ള കർമ്മ പദ്ധതികൾ നടപ്പാക്കിവരികയാണ്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൻറെ 2018 -19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപ ചെലവിൽ ‘നീർമാതളം’...

Read More

കാത്തിരിപ്പിനൊടുവിൽ ചാവക്കാട് കടലാമകൾ മുട്ടയിടാനെത്തി

ചാവക്കാട്: ബ്ലാങ്ങാട് കടപ്പുറത്ത് ഇന്നലെ രാത്രി ഒലീവ് റിഡ്‌ലി കടലാമ മുട്ടയിടാനെത്തി. കടപ്പുറം മഹാന്മ നഗറിലെ കടൽ തീരത്തെ പഞ്ചാര മണലിൽ കൂടു നിർമ്മിച്ച് ഇരുപത്തിയഞ്ചോളം മുട്ടകളാണ് നിക്ഷേപിച്ചത്. ഫഹദ് എ കെ, മുനീർ എം.കെ, സലീം ഐഫോക്കസ്, ഇജാസ് എന്നിവരാണ് കലാമ കൂട് കണ്ടെത്തിയത്. കൂടിന് ചുറ്റും വേലി കെട്ടി മഹാന്മ ക്ലബ്ബ് പ്രവർത്തകർ രാപകൽ നാൽപത്തിയഞ്ച് ദിവസം കാവലിരിക്കും ചാവക്കാട് കടലോരത്ത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ പിന്തുണയോടെ എടക്കഴിയൂർ ഗ്രീൻ ഹാബിറ്റാറ്റ്, സൂര്യ പുത്തൻ കടപ്പുറം, ഫൈറ്റേഴ്സ് ഇരട്ടപ്പുഴ, ഡബ്ലിയു.ഡബ്ലിയു.എഫ്. എന്നിവരുടെ നേതൃത്വത്തിൽ കടലാമ സംരക്ഷണ പ്രവർത്തകർ കാവലിനുണ്ട്. കടലാമകൾ മുട്ടയിടാൻ എത്താൻ വൈകിയതിൽ ആശങ്കയിലായിരുന്നു നാട്ടുകാർ. ഗജ ചുഴലിക്കാറ്റ് മൂലം ആമകളുടെ സഞ്ചാരപഥത്തിൽ മാറ്റം സംഭവിച്ചിരിക്കാം എന്ന നിഗമനത്തിലായിരുന്നു...

Read More

ബസ്സിൽ നിന്നും മാല പൊട്ടിച്ചയാളെ കയ്യോടെ പിടികൂടി

ചാവക്കാട് : ബസ്സിൽ നിന്നും മാല പൊട്ടിച്ചയാളെ കയ്യോടെ പിടികൂടി. തമിഴ്‌നാട് ഉള്‌ന്തുംപേട്ട നടുതെരുവ് സ്വദേശി ഏഴിമലൈ എന്ന നാല്പതുകാരനെയാണ് പിടികൂടിയത്. ചാവക്കാട് ആശുപത്രിറോഡ് പരിസരത്തെ കടകളുടെ വരാന്തയിലാണ് ഇയാളുടെ രാത്രിവാസം എന്ന് പറയുന്നു. ഇന്നലെ വൈകുന്നേരം ഗുരുവായൂർ ബസ്സിലാണ് സംഭവം. യാത്രക്കാരിയായ സ്ത്രീയുടെ മാല പൊട്ടിച്ച ഇയാളെ യാത്രക്കാർ കയ്യോടെ പിടികൂടുകയായിരുന്നു. ബസ്സ്‌ ആശുപത്രി റോഡ് പരിസരത്ത് എത്തിയപ്പോഴായിരുന്നു മോഷണശ്രമം. ചാവക്കാട് എസ് ഐ ജയപ്രദീപ്, എ എസ് ഐ അനിൽ മാത്യു, സി പി ഒ ജയകൃഷ്ണൻ എന്നിവരെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയിൽ...

Read More

‘ഞങ്ങളുടെ സ്വന്തം ചാവക്കാട്’ മ്യൂസിക് ആൽബം പ്രകാശനം ചെയ്തു

ചാവക്കാട് : സൈനുദ്ധീൻ ഇരട്ടപ്പുഴ എഴുതി കോളിൻ തോമസ് സംഗീതം നൽകി വൈക്കം വിജയലക്ഷ്മി പാടിയ ‘ഞങ്ങളുടെ സ്വന്തം ചാവക്കാട്’ മ്യൂസിക് ആൽബം പ്രകാശനം ചെയ്തു. ” ചാവക്കാട് സിംഗേഴ്സ് ” സ്നേഹ കുടുംബ സംഗമത്തിൽ വെച്ച് നടൻ ശിവജിയും ഇടക്ക കൊട്ടി ഗിന്നസ് റെക്കോർഡിങ്ങിൽ ഇടം നേടിയ ജ്യോതി ഗുരുവായൂരും ചേർന്നാണ് ആൽബം പ്രകാശനം ചെയ്തത്. തുടർന്ന് നിയോജകമണ്ഡലത്തിലെ കഴിവുറ്റ ഗായിക ഗായകരും അവരുടെ കുരുന്നു പ്രതിഭകളും പങ്കെടുത്ത സംഗീത പ്രോഗ്രാം നടന്നു. ചാവക്കാട്ടെ കലാകാരന്മാരുടെ കൂട്ടായ്മായാണ് ‘ ചാവക്കാട് സിംഗേഴ്സ് ‘. സംഗീത സംവിധായകരായ റഹ്മത്തുള്ള പാവറട്ടി, ബക്കർ താമരയൂർ, ലൂയിസ് തൃശൂർ, നൗഷാദ് അലി ചാവക്കാട് തുടങ്ങിയവർ ആശംസകൾ നേർന്നു. ബഷീർ കുറുപ്പത്ത് സ്വാഗതവും ഉമ്മർ യാഹു നന്ദിയും പറഞ്ഞു....

Read More

തെക്കൻ പാലയൂരിൽ മാലിന്യം തള്ളുന്നത് വ്യാപകമായി – കർശന നടപടിയെടുക്കണമെന്ന് നാട്ടുകാർ

ചാവക്കാട് : ചക്കംകണ്ടം, തെക്കൻ പാലയൂർ പ്രദേശത്ത് വ്യാപകമായി അറവു അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് പൗരാവകാശ വേദി ആവശ്യപ്പെട്ടു. ഗുരുവായൂരിൽ നിന്നും ഒഴുകിയെത്തുന്ന മാലിന്യത്താൽ ജീവിതം ദുസ്സഹമായ പ്രദേശത്തെ ജനങ്ങൾക്ക് രാത്രികാലങ്ങളിൽ അറവു മാലിന്യങ്ങളും മറ്റും തള്ളുന്നത് മറ്റൊരു ദുരിതമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഈ പ്രദേശത്ത് മാലിന്യം ചാക്കിലാക്കി കൊണ്ടുവന്ന് തള്ളാൻ ശ്രമിച്ചവരെ ചക്കംകണ്ടം പ്രദേശത്തെ യുവാക്കൾ കയ്യോടെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചിരുന്നു. പുഴകളിലും, തോടുകളിലും, ജനവാസ മേഖലകളിലും മാലിന്യം തള്ളുന്നവർക്കെതിരെ ക്രിമിനൽ നിയമം കർശനമാക്കി സർക്കാർ നിയമം പാസാക്കിയ ഈ കാലഘട്ടത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ പോലീസും, നഗരസഭയും തയ്യറാകണമെന്നും പ്രദേശത്ത് രാത്രി കാലങ്ങളിൽ പോലീസ് പെട്രോളിംഗ് നിർബദ്ധമായും ഏർപെടുത്തണമെന്നും പൗരാവകാശ വേദി അടിയന്തിര യോഗം അധികാരികളോടാവശ്യപ്പെട്ടു. ചക്കംകണ്ടം പാലം പരിസരത്തുള്ള തെരുവു വിളക്കുകൾ പ്രവർത്തനരഹിതമായത് സാമുഹ്യ വിരുദ്ധ പ്രവർത്തി ചെയ്യുന്നവർക്ക്...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2018
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031