Select Page

Day: December 7, 2018

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

ചാവക്കാട് : തിരുവത്ര ദേശീയപാത ടിപ്പു സുൽത്താൻ റോഡിൽ കാർ ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന രണ്ടു പേരിൽ ഒരാൾ മരിച്ചു. ചെന്ദ്രാപിന്നി സ്വദേശി മതിലകത്ത് വീട്ടിൽ സജ്‌ന (30)യാണ് മരിച്ചത്. കോഴിക്കോട് നിന്നും എറണാകുളം ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാർ ചരക്ക് ലോറിയെ മറിക്കടക്കവേ എതിരെ വന്ന ബൈക്കിലും നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു.   കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ സഹയാത്രികയായിരുന്ന എടക്കര വീട്ടിൽ സാജിത (46)...

Read More

ബാബരി കേസും കേന്ദ്ര സർക്കാർ നിലപാടുകളും ആശങ്കാജനകം- സി എച്ച് റഷീദ്

പുന്നയൂർ: ബാബരി ധ്വംസനം കഴിഞ്ഞ് ഇരുപത്താറ് വർഷം പിന്നിട്ടിട്ടും അനന്തമായി നീങ്ങുന്ന കേസും കേന്ദ്ര സർക്കാരിന്റെ ന്യുനപക്ഷ പിന്നോക്ക വിരുദ്ധ നിലപാടുകളും മതേതര ഇന്ത്യക്ക് ആശങ്കയാണുണ്ടാക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ്. മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മതേതരത്വ സംരക്ഷണ ദിനാചരണവും പഞ്ചായത്ത് കൺവെൻഷനും എടക്കഴിയൂർ ലീഗ് ഓഫീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ, കെ.കെ ഇസ്മായിൽ, പി.എം ഹംസ കുട്ടി, എം.വി ഷെക്കീർ, കെ.കെ ഹംസകുട്ടി, പി.വി ശിവാനന്ദൻ, ടി.എ അയിഷ, ബുഷറ ഷംസുദ്ധീൻ, എ.വി അലി, മുട്ടിൽ ഖാലിദ്, കെ.കെബീർ, പി.കെ ഹാരിസ്, അലി അകലാട്, എച്.എ അക്ബർ, സി.പി റഷീദ്, കെ.കെ യുസഫ് ഹാജി, നസീമ ഹമീദ്, സീനത്ത് അഷ്റഫ്, ഷാജിത അഷ്റഫ്, ടി.കെ ഷാഫി, കെ.കെ ഷംസുദ്ധീൻ, കെ.കെ അബൂബക്കർ, കെ.വി ഹുസൈൻ,...

Read More

രാത്രിയിൽ വീടുകയറി ആക്രമണം – അഞ്ചുപേർ അറസ്റ്റിൽ

ചാവക്കാട്: കടം വാങ്ങിയ പണം തിരിച്ചുനല്‍കാത്തതിന് അർദ്ധ രാത്രി വീടുകയറി അക്രമിച്ച കേസില്‍ അഞ്ചു പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. പാലപ്പെട്ടി തണ്ടാന്‍കോളില്‍ ആഷിബ്(28), വെളിയംകോട് പുളിക്കല്‍ അര്‍ഷാദ്(27), പാലപ്പെട്ടി ആലുങ്ങല്‍ റാഷിദ്(27), പാലപ്പെട്ടി കുന്നിമിന്‍റകത്ത് അബ്ദുള്‍ ഗഫൂര്‍(25), പാലപ്പെട്ടി പൊണ്ടാട്ടയില്‍ സിറാജുദ്ദീന്‍(26) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി 11-ന് ഒരുമനയൂര്‍ ചന്തിരുത്തില്‍ സനലിന്‍റെ വീട്ടിലാണ് പ്രതികള്‍ അതിക്രമിച്ചു കയറിയത്. സനല്‍ 30,000 രൂപ ആഷിബില്‍ നിന്ന് കടം വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു. പറഞ്ഞ അവധിക്കു പണം തിരിച്ചു കൊടുക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് അക്രമിക്കാനെത്തിയതായിരുന്നു ആഷിബും മറ്റു പ്രതികളും. സനലിനെയും ഭാര്യയെയും പ്രതികൾ മർദിച്ചതായും പരാതിയുണ്ട്. എസ് ഐ മാരായ കെ.ജി.ജയപ്രദീപ്, ഇ.വി.രാധാകൃഷ്ണന്‍, എ.എസ്.ഐ. മാരായ അനില്‍ മാത്യു, സുനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2018
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031