സിവിൽ സ്റ്റേഷൻ മുതൽ മുല്ലത്തറ വരെ കോൺക്രീറ്റ് കട്ടകൾ വിരിച്ചു തുടങ്ങി

ചാവക്കാട്: ദേശീയപാത മുല്ലത്തറയിൽ കട്ട (ഇന്റർലോക്ക്) വിരിക്കുന്ന ജോലി തുടങ്ങി. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് ആരംഭിച്ചത്. ഇതോടെ മുല്ലത്തറ ഭാഗത്തെ യാത്രാദുരിതത്തിന് പരിഹാരമാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ടാറിട്ട് അധികമാകും മുമ്പേ റോഡ് പൊട്ടിപ്പൊളിയുന്ന സ്ഥിതിയുള്ളതിനാലാണ് ഇവിടെ ഇന്റർലോക്ക് വിരിക്കാൻ അധികൃതർ തീരുമാനിച്ചത്. ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ വളരെ ഇടുങ്ങിയതും വലിയ വളവുമുള്ള പ്രദേശമായതിനാൽ ഇവിടെ ഗതാഗതക്കുരുക്കും പതിവാണ്. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ. അനുവദിച്ച 94 ലക്ഷം രൂപയുടെ എം.എൽ.എ. ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മുല്ലത്തറ ജങ്‌ഷനിലെ 300 മീറ്റർ ദൂരമാണ് കട്ടവിരിക്കുന്നത്. റോഡ് ഉയർത്തിയും നിലവിലുള്ളതിൽനിന്ന്‌ അൽപ്പം വീതികൂട്ടിയുമാണ് കട്ടവിരിക്കുക. റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നതിനാൽ രൂക്ഷമായ പൊടിശല്യം ഇവിടെയുണ്ട്. ഇതൊഴിവാക്കാൻ പരിസരത്തെ വ്യാപാരികൾ മാസത്തിലേറെയായി ദിവസത്തിൽ രണ്ടുതവണ റോഡ് നനച്ചാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടിരുന്നത്. ചേറ്റുവ-പൊന്നാനി ദേശീയപാതയിൽ മുല്ലത്തറയൊഴികെയുള്ള ഭാഗം അടുത്തിടെ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കിയിരുന്നു. ദേശീയപാത കിലോമീറ്ററുകളോളം തകർന്നുകിടക്കുന്നതിനെത്തുടർന്ന് അധികാരികൾ ഏറെ വിമർശനം കേട്ടിരുന്നു. ഇതേത്തുടർന്നാണ് മുല്ലത്തറയൊഴികെയുള്ള ഭാഗം സഞ്ചാരയോഗ്യമാക്കിയത്....

Read More