mehandi new
Yearly Archives

2018

വെള്ളക്കെട്ട് ഒഴിഞ്ഞില്ല ചാവക്കാട് നഗരത്തില്‍ വന്‍ ഗതാഗത കുരുക്ക്

ചാവക്കാട് : രണ്ട് ദിവസം മഴ ഒഴിഞ്ഞു നിന്നെങ്കിലും ചാവക്കാട് നഗരത്തിലെ വെള്ളക്കെട്ട് ഒഴിഞ്ഞില്ല. ഒരാഴ്ചയായി ഉറങ്ങിക്കിടന്ന ചാവക്കാട് ഇന്നലെയാണ് സജീവമായത്. നാളെ ബുധനാഴ്ച മുസ്ലിംങ്ങള്‍ക്ക് ബലി പെരുന്നാള്‍ തുടങ്ങാനിരിക്കെ സാധനങ്ങള്‍…

മൃതദേഹം സെമിത്തേരിയിലെത്തിച്ചത് വഞ്ചിയിൽ

ചാവക്കാട്: സെമിത്തേരിയിലേക്കുള്ള റോഡിൽ അരക്കൊപ്പം വെള്ളം.  മൃതദേഹം വഞ്ചിയിൽ സെമിത്തേരിയിലെത്തിച്ചു. ഒരുമനയൂർ മുത്തമ്മാവ് കാഞ്ഞിരത്തിങ്കൽ പരേതനായ ഡൊമിനിയുടെ ഭാര്യ എൽസി (71) യുടെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ വഞ്ചിയിൽ സെമിത്തേരിയിലെത്തിച്ച്…

ദുരിതാശ്വാസ രംഗത്ത് രാജാവായി രാജാ ഗ്രൂപിന്‍റെ നീല ശകടം

ചാവക്കാട് : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 'മിലിട്ടറി സെറ്റപ്പുള്ള' വണ്ടിയുമായി ചാവക്കാട് രാജാ ഗ്രൂപ്പ്.  സാധാരണ വണ്ടികള്‍ക്ക് പോകാന്‍ കഴിയാത്ത ഉയര്‍ന്ന വെള്ളക്കെട്ടിലും ഓടിക്കാവുന്ന രീതിയില്‍ രൂപ കല്പന ചെയ്ത വണ്ടിയുമായാണ് കാജാ…

കടപ്പുറം പഞ്ചായത്തില്‍ ജാഗ്രതാ നിര്‍ദേശം

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ കനോലി കനാല്‍, മത്തിക്കായാല്‍, മുല്ലപ്പുഴ, ചേറ്റുവ പുഴ എന്നിവയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ കരുതിയിരിക്കണമെന്ന് പഞ്ചായത്ത് പ്രസിടണ്ടിന്‍റെ ജാഗ്രതാ നിര്‍ദേശം. ഈ മേഖലകളില്‍ ജലവിതാനം ഉയര്‍ന്നു…

ദുരിതാശ്വാസം : പുന്നയൂർ പഞ്ചായത്ത് സർവ്വകക്ഷി യോഗം ചേർന്നു

പുന്നയൂർ: പുന്നയൂർ പഞ്ചായത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ക്യാമ്പുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കുടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടി പഞ്ചായത്ത് ഭരണസമിതി സർവ്വകക്ഷി യോഗം ചേർന്നു. പ്രസിഡണ്ട് എം.കെ…

ദുരിതാശ്വാസ കേമ്പുകളിലെക്ക് പുതപ്പും വസ്ത്രങ്ങളും ആവശ്യമുള്ളതായി ചെയര്‍മാന്‍

ചാവക്കാട് : നഗരസഭയില്‍ എട്ടു കേമ്പുകളിലായി എണ്ണൂറോളം പേര്‍ ദുരിതാശ്വാസ കേമ്പുകളില്‍ കഴിയുന്നതായി ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അറിയിച്ചു. കേമ്പുകളിലേക്ക് പുതപ്പും വസ്ത്രങ്ങളും ആവശ്യമുള്ളതായും അദ്ദേഹം പറഞ്ഞു. മണത്തല…

പുന്നയൂര്‍ പഞ്ചായത്തില്‍ ആയിരത്തോളം പേര്‍ ദുരിതാശ്വാസ കേമ്പില്‍

പുന്നയൂർ: പുന്നയൂർ പഞ്ചായത്തിലെ  വിവിധയിടങ്ങളില്‍ പന്ത്രണ്ടോളം  ക്യാമ്പുകളിലായി ആയിരത്തിലധികം പേര്‍.  പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഉമ്മർ മുക്കണ്ടത്ത്, പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ മേൽ നോട്ടത്തിൽ വെട്ടിപ്പുഴ…

രക്ഷാ ബോട്ടുകള്‍ ചാവക്കാട് നിന്നും ചാലക്കുടിയിലേക്ക് പുറപ്പെട്ടു

ചാവക്കാട് : ചാലക്കുടിയിലെ പ്രളയ മേഖലയിലേക്ക് ചാവക്കാട് നിന്നും ഫൈബര്‍ വള്ളങ്ങള്‍ പുറപ്പെട്ടു. ബ്ലാങ്ങാട് ആച്ചി അനിലിന്‍റെ രണ്ട് വള്ളങ്ങളും വിനോദിന്‍റെ നഹറു വള്ളവുമാണ് തൊഴിലാളികളുമായി പുറപ്പെട്ടത്. ചാലക്കുടിയില്‍ വീടുകള്‍…

വെള്ളക്കെട്ട് രൂക്ഷം – എനാമാവ് റോട്ടിലേക്കുള്ള ഗതാഗതം തടഞ്ഞു

ചാവക്കാട്: നഗരത്തിളെ വെള്ളക്കെട്ട് രൂക്ഷമായി. ചാവക്കാട് നിന്നും എനാമാവ് റോട്ടിലേക്കുള്ള ഗതാഗതം തടഞ്ഞു. ചാവക്കാട് ജംഗ്ഷനില്‍ നിന്നും കിഴക്കേ ബൈപാസ് ജംഗ്ഷനിലേക്കുള്ള വാഹനഗതാഗതവും ട്രാഫിക് പോലീസ് തടഞ്ഞു. ബസ്സുകള്‍ പലതും സര്‍വ്വീസ്…

കനോലികനാല്‍ മത്തിക്കായാല്‍ കരകവിഞ്ഞൊഴുകുന്നു – കൂടുതല്‍ കുടുംബങ്ങള്‍ കേമ്പിലെക്ക്

ചാവക്കാട് : മഴ ശക്തമായി തുടരുന്നു. മത്തിക്കായല്‍, കനോലികനാല്‍ എന്നിവ കരകവിഞ്ഞൊഴുകുന്നു. നഗരങ്ങളും ഗ്രാമങ്ങളും വെള്ളക്കെട്ടില്‍. ദുരിതാശ്വാസ കേമ്പുകളിലെക്ക് കൂടുതല്‍ കുടുംബങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു. തെക്കഞ്ചേരി, വഞ്ചിക്കടവ്, പുന്ന…