mehandi new
Yearly Archives

2025

വേറെ ഒരു കേസ്” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇറങ്ങി

ചാവക്കാട് : ചാവക്കാട് സ്വദേശി ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം "വേറെ ഒരു കേസ്" ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇറങ്ങി. ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു എക്സ്പിരിമെന്റൽ ചിത്രമായാണ് വേറെ ഒരു കേസ് അണിയറയിൽ ഒരുങ്ങുന്നത്.

യൂത്ത് ലീഗ് സമരാഗ്നി ചാവക്കാട് – മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു

ചാവക്കാട് : മന്ത്രി വീണ ജോർജ് രാജിവെക്കണമെന്നാവശ്യപെട്ടു മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് സെന്ററിൽ മന്ത്രിയുടെ കോലം കത്തിച്ചു. ചാവക്കാട് ലീഗ് ഓഫീസ് പരിസരത്തു നിന്നാരംഭിച്ച ച്ച പ്രതിഷേധ പ്രകടനം നഗരം

വേർ ഈസ് നജീബ് – എംഎസ്എഫ് ചാവക്കാട് പ്രതിഷേധ സംഗമം നടത്തി

ചാവക്കാട് : നജീബ് തീരോധാനത്തിൽ സിബിഐയുടെ നടപടിയിൽ പ്രതിഷേധിച്ച് വേർ ഈസ് നജീബ് ' മുദ്രാവാക്യമുയർത്തി എംഎസ്എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. എംഎസ്എഫ് സംസ്ഥാന

ആരോഗ്യ മേഖലയോട് അവഗണന; വടക്കേകാട് ആശുപത്രിക്കു മുന്നിൽ കോൺഗ്രസ് ധർണ്ണ

വടക്കേകാട്: ആരോഗ്യ രംഗത്തെ സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ചും മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും വടക്കേകാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. വടക്കേകാട് സി.എച്ച്.സി. ആശുപത്രിക്ക് മുന്നിൽ

ദേശീയ പണിമുടക്ക് ; ഏങ്ങണ്ടിയൂരിൽ ഐ എൻ ടി യു സി പ്രകടനവും പൊതുയോഗവും

ഏങ്ങണ്ടിയൂർ  : കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്കിന്റെ ഭാഗമായി ഏങ്ങണ്ടിയൂരിൽ ഐ.എൻ.ടി.യു.സി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും, പൊതുയോഗവും നടത്തി. ചേറ്റുവ ഹാർബറിൽ

ഗുരുവായൂരിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

ചാവക്കാട് : മാരക മയക്കു മരുന്നായ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.  കണ്ടാണശേരി  ചൊവല്ലൂർ  കറുപ്പം വീട്ടിൽ അബ്ദുൾ കരീം മകൻ അൻസാർ (24)ആണ് ചാവക്കാട് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. 124.680 ഗ്രാം ഹാഷിഷ് ഓയിൽ ഇയാളിൽ നിന്നും പിടിച്ചെടുത്തു.

നാളെ ദേശീയ പണിമുടക്ക് – വിളംബരജാഥകൾ സംഘടിപ്പിച്ചു

ചാവക്കാട്: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ബുധനാഴ്ച്ച നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി വിളംബരജാഥ സംഘടിപ്പിച്ചു. തിരുവത്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിളംബര ജാഥ കോട്ടപ്പുറത്ത് നിന്നും ആരംഭിച്ച് തിരുവത്രയിൽ

ബൈക്ക് ഇടിച്ച് കാൽനട യാത്രികൻ മരിച്ചു – ബൈക്ക് നിർത്താതെ പോയി

ചാവക്കാട് : ബൈക്ക് ഇടിച്ച് കാൽനട യാത്രികൻ മരിച്ചു. ഇടച്ച ബൈക്ക് നിർത്താതെ പോയി. പാലയൂർ തളിയക്കുളത്തിന് സമീപം തകിടിയിൽ ജോൺ മകൻ ബേബി എന്ന് വിളിക്കുന്ന തോമസ് (66) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴിന് ശേഷം പാലയൂർ സെൻ്റ്റിന് സമീപമാണ് അപകടം.

തീരദേശത്ത് മിന്നും വിജയവുമായി സീതി സാഹിബ് സ്കൂൾ

പുന്നയൂർ : തീരദേശ മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയിൽ വിജയിച്ച ചരിത്ര നേട്ടവുമായി എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ വിജയോത്സവം ആഘോഷിച്ചു. എസ് എസ് എൽ സി ക്ക് 100 ശതമാനവും ഹയർ സെക്കൻഡറി വിഭാഗത്തിൽ 95 ശതമാനവും വിഎച്ച്എസ്ഇ വിഭാഗത്തിൽ 93