Select Page

Day: January 18, 2019

കോൺഗ്രസ് നേതാവ് കാപ്പാ ആക്റ്റിൽ അറസ്റ്റിൽ

പുന്നയൂര്‍ക്കുളം: കോൺഗ്രസ് മീറ്റിംഗിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാവിനെ കാപ്പാ ആക്ടിൽ (kerala anti – social preventive act)അറസ്റ്റ് ചെയ്തു. പുന്നയൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി അകലാട് വട്ടംപറമ്പില്‍ സുനീര്‍ എന്ന നൂറു- വിനെയാണ് (40) വടക്കേകാട് പൊലീസ് നാടകീയമായി പിടികൂടിയത്. അറസ്റ്റ് നടപടികൾക്ക് ശേഷം ഇയാളെ വിയ്യൂര്‍ ജയിലില്‍ അടച്ചു. വ്യാഴാഴ്ച്ച വൈകുന്നേരം അകലാട് സ്വകാര്യ കമ്യൂണിറ്റി ഹാളിൽ ചേർന്ന കോൺഗ്രസ് മീറ്റിംഗിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇയാളെ വടക്കേക്കാട് എസ്.ഐ.യുടെ നേതൃത്വത്തിൽ വന്ന പൊലീസ് പിടികൂടിയത്. പൊലീസ് സാനിധ്യം കണ്ട കോൺഗ്രസ് നേതാക്കളും പ്രവർത്തകരും നടപടിയെ ചോദ്യം ചെയ്ത് തടയാനൊരുങ്ങി. എന്നാൽ കേസിൻറെ സ്വഭാവം പൊലീസ് വ്യക്തമാക്കിയതോടെ നേതാക്കൾ പിൻമാറി. വടക്കേകാട്, ചാവക്കാട് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ ബലാല്‍സംഗം, സ്ത്രീ പീഡനം, ഭവന ഭേദനം ഉള്‍പ്പെടെ 25 കേസുകള്‍ നിലവിലുണ്ട്. അടുത്തിടെ കുന്നംകുളം കോടതി 4 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. ആദ്യം സി.പി.എം പ്രവർത്തകനായിരുന്ന ഇയാൾ പിന്നീട് പാർട്ടി വിട്ട ശേഷമാണ് കോൺഗ്രസിലെത്തിയത്....

Read More

26 ലക്ഷം രൂപയുടെ വജ്രകിരീടം വഴിപാടായി ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 26 ലക്ഷം രൂപയുടെ വജ്രകിരീടം വഴിപാടായി ലഭിച്ചു. തെക്കേനടയിൽ ശ്രീനിധി ഇല്ലത്ത് ശിവകുമാർ, പത്‌നി വത്സല എന്നിവരാണ് വഴിപാട് സമർപ്പണം നടത്തിയത്. പുലർച്ചെ നിർമ്മാല്യ ദർശനത്തിന് ശേഷം ദേവസ്വം ഭരണസമിതിയംഗങ്ങളായ എ വി പ്രശാന്ത്, പി ഗോപിനാഥൻ, അഡ്മിനിസ്‌ട്രേറ്റർ സി വി ശിശിർ എന്നിവർ ചേർന്ന് കിരീടം ഏറ്റുവാങ്ങി. ശംഖഭിഷേകം കഴിഞ്ഞ് മേൽശാന്തി കലിയത്ത് പരമേശ്വരൻ നമ്പൂതിരി കിരീടം ഗുരുവായൂരപ്പന് അണിയിച്ചു. ഈജിപ്തിലെ കെയ്‌റോയിൽ ഉദ്യോഗസ്ഥനാണ്...

Read More

പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്തിന്റ “കണ്ണീരൊപ്പാൻ ഒരു കൈ സഹായം “

പുന്നയൂര്‍ക്കുളം: പാലിയേറ്റീവ് കെയര്‍ഡേ ദിനാചരണത്തിന്‍റെ ഭാഗമായി പുന്നയൂർക്കുളം പഞ്ചായത്ത് രോഗികളുടെ സംഗമവും വൃക്കരോഗികള്‍ക്കുള്ള ഡയലൈസര്‍ വിതരണവും നടന്നു. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്‍റ് എ.ഡി.ധനീപ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍റിംങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ്.ഭാസ്ക്കരന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.റഷീദ് എ.റ്റി, കംമ്മ്യൂണിറ്റി നേഴ്സ് സിന്ധു,  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശിവപ്രസാദ് എന്നിവർ സംസാരിച്ചു. മെമ്പര്‍മാരായ ഫാരിഖ് യു.എം, ഹസീന സൈനുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു. വൃക്കരോഗിഗള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിലേക്കായി ഡയലൈസര്‍ മരുന്ന് ഉള്‍പ്പെടെയുള്ള കിറ്റ് വിതരണം ചെയ്യുന്നതിലൂടെ രോഗികള്‍ക്ക് ആശ്വാസം ഒരുക്കുകയാണ്...

Read More

നാഷണൽ ഹുദാ സെൻട്രൽ സ്കൂൾ വാർഷികം ആഘോഷിച്ചു.

ഒരുമനയൂർ: നാഷണൽ ഹുദാ സെൻട്രൽ സ്കൂൾ വാർഷികം ആഘോഷിച്ചു. പഞ്ചായത്തു പ്രസിഡന്റ് കെ.ആഷിദ ഉൽഘാടനം ചെയ്തു. ആക്ടിങ് ചെയർമാൻ ഇ. എം. മുഹമ്മദ് അമീൻ അധ്യക്ഷത വഹിച്ചു. ഐ.ഇ. സി.ഐ.സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റിന്റെ സെക്രട്ടറി എ. ടി. മുസ്തഫ,ആർടിസ്റ്റ് ഡാവിഞ്ചി സുരേഷ്‌, പ്രിൻസിപ്പൽ പി.കെ.മുസ്തഫ, വാർഡ് അംഗം ഷൈനി ഷാജി, പി.ടി. എ. പ്രസിഡന്റ് ഫൈസൽ ഉസ്മാൻ, ട്രഷറർ എ. കെ.ഉമ്മർകോയ, പി.കെ. മുഹമ്മദ് ഉണ്ണി, വൈസ് പ്രിൻസിപ്പൽ സി.സന്ധ്യ എ ന്നിവർ സംസാരിച്ചു. 9ലക്ഷം രൂപ ചിലവിൽ നിർമിച്ച വീടിന്റെ താക്കോൽ കൈമാറി. കുട്ടികളുടെ കലാപരിപാടികൾ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

January 2019
S M T W T F S
 12345
6789101112
13141516171819
20212223242526
2728293031