Select Page

Day: January 19, 2019

ഹോട്ടലുകളില്‍ റെയ്ഡ് – പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

ചാവക്കാട് : ചാവക്കാട് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നിന്നും പഴകിയതും, ഉപയോഗ യോഗ്യമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. പഴകിയ ബീഫ്, ചിക്കന്‍ ഫ്രൈ, ചോറ്, മീന്‍കറി, പൊറോട്ട, ചപ്പാത്തി തുടങ്ങിയ ഇനങ്ങളാണ് പിടിച്ചെടുത്തത്. ഹോട്ടലുടമകള്‍ക്ക് നോട്ടീസ് നല്‍കുകയും ന്യൂനതകള്‍ പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അല്‍ മദീന ഹോട്ടല്‍ തിരുവത്ര, സ്റ്റാര്‍ ഹോട്ടല്‍ മമ്മിയൂര്‍, കോടതി പടിയിലുളള രാജേഷ് ഹോട്ടല്‍, മുതുവട്ടൂരിലുളള ശോഭ, റാഹത്ത് എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. മണത്തല നേര്‍ച്ചടോയനുബന്ധിച്ച് നഗരത്തിലെ മുഴുവന്‍ ഹോട്ടലുകളിലും ബേക്കറികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലും’ പ്രത്യേകം പരിശോധന നടത്തി പൊതുജനാരോഗ്യം ഉറപ്പ് വരുത്തുന്നതിനും നടപടികള്‍ സ്വീകരിച്ചതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പോള്‍ തോമസ്, ഷമീര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശിവപ്രസാദ്, വസന്ത്, റിജേഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം...

Read More

മനുഷ്യക്കടത്ത്-91അംഗ സംഘം ഗുരുവായൂരിൽ അഞ്ചു ദിവസം തങ്ങി

ഗുരുവായൂർ : മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 91 അംഗ സംഘം ഗുരുവായൂരിൽ അഞ്ചു ദിവസം തങ്ങിയതായി കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടർന്ന് ഗുരുവായൂരിലെ മൂന്നു ഹോട്ടലുകളില്‍ കൊടുങ്ങല്ലൂർ സി ഐ കെ വി ബൈജു വിന്റെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തി. കിഴക്കേ നടയിൽ ബസ് സ്റ്റാന്റിനു പടിഞ്ഞാറ് അടുത്തടുത്തായുള്ള സി എ ടവർ , പ്രസാദം ഇൻ ,പ്രാർത്ഥന ഇൻ എന്നീ ലോഡ്ജുകളിലാണ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ നേരിട്ടെത്തി പരിശോധന നടത്തിയത്. ഈ മൂന്ന് ലോഡ്ജുകളിലുമായി 91 അംഗ സംഘം ഈ മാസം അഞ്ചു മുതൽ 9 വരെയാണ് താമസിച്ചത്. 69പേർ പ്രസാദം ഇന്നിൽ ആണ് മുറിയെടുത്തത്. ഇവിടത്തെ സ്ഥല പരിമിതി മൂലമാണ് പത്തു പേർ സി എ ടവറിലും പന്ത്രണ്ടു പേർ പ്രാർത്ഥനയിലും മുറിയെടുത്തത്. പരിശോധനയില്‍ 91 പേര്‍ ഇവിടെ താമസിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. മനുഷ്യക്കടത്ത് കേസില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ദീപക്, പ്രഭു...

Read More

ചാവക്കാട് പ്രസ്സ്ഫോറം പുതിയ ഭാരവാഹികൾ

ചാവക്കാട്: പത്രപ്രവർത്തക കൂട്ടായ്മയായ പ്രസ്ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മാധ്യമം ലേഖകൻ ഖാസിം സെയ്ത് (പ്രസി), മാതൃഭൂമി ലേഖകൻ ക്ലീറ്റസ് ചുങ്കത്ത് (സെക്രട്ടറി), ചന്ദ്രിക ലേഖകൻ റാഫി വലിയകത്ത് (ട്രഷറർ), ദീപുക ലേഖകൻ കെ.ടി. വിൻസെൻറ് (വൈ.പ്ര), പ്രൈം ടി.വി.യിലെ ടി.ടി. മുനേഷ് (ജോ.സെക്ര) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആഡിറ്ററായി ടി.ബി. ജയപ്രകാശ് (ദേശാഭിമാനി), പ്രോഗ്രാം കോ ഓർഡിനേറ്ററായി ജോഫി ചൊവ്വന്നൂരിനേയും തെരഞ്ഞെടുത്തു. ശനിയാഴ്ച്ച ചേർന്ന വാർഷിക യോഗത്തിൽ പി.ഒ. അലിക്കുട്ടി, ടി.ബി. ജയപ്രകാശ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വാർഷിക ജനറൽ ബോഡിയിൽ മുൻ പ്രസിഡൻറ് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.എം. ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. എം.വി. ഷക്കീൽ (ചാവക്കാട് ഓൺലൈൻ), ശിവജി നാരായണൻ (മലയാളം ഡെയ്ലി ഓൺലൈൻ), എന്നിവർ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

January 2019
S M T W T F S
 12345
6789101112
13141516171819
20212223242526
2728293031