Select Page

Day: March 3, 2019

ഫേക്ക് ന്യൂസ് – വാട്സാപ്പ് ഗ്രൂപ്പ് അഡ്‌മിനെതിരെ ചാവക്കാട് പോലീസ് നടപടി സ്വീകരിച്ചു

ചാവക്കാട് : യുവാവിനെ അപകീർത്തിപെടുത്തുന്ന വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിന് വേണ്ടി ചാവക്കാട്ഓൺലൈൻ ന്റെ പേര് ദുരുപയോഗം ചെയ്തതിനെതിരെ ചാവക്കാട്ഓൺലൈൻ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഒരുമനയൂർ തങ്ങൾപടി സ്വദേശിയായ യുവാവിന്റെ ഫോട്ടോ സഹിതം ബാലപീഡനം ആരോപിക്കുന്ന കുറിപ്പിന് താഴെ ചാവക്കാട്ഓൺലൈൻ ന്യൂസ് എന്ന് രേഖപ്പെടുത്തിയ പോസ്റ്റ് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കടപ്പുറം അഞ്ചങ്ങാടി വോയ്‌സ് എന്ന വാട്സപ്പ് ഗ്രൂപ്പ് അഡ്‌മിനെതിരെയാണ് ചാവക്കാട് പോലീസ് നടപടി സ്വീകരിച്ചത്. ഈ ഗ്രൂപ്പിൽ ഖത്തറിൽ നിന്നും പോസ്റ്റ് ചെയ്ത വാർത്തയാണ് പിന്നീട് സോഷ്യൽമീഡിയ വഴി...

Read More

ധീരസ്മൃതി യാത്രക്ക് ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട് : പെരിയയിൽ കൊല്ലചെയ്യപ്പെട്ട ക്യപേഷ്, ശരത്ത് ലാൽ എന്നിവരുടെ ചിതാഭസ്മവുമായി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസ് നയിക്കുന്ന ധീരസ്മൃതിയാത്രക്ക് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സ്വീകരണം നൽകി. നിയോജക മണ്ഡലം പ്രസിഡന്റ് ഷിബു കെ. കെ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് നേതാക്കളായ ഒ.അബ്ദു റഹിമാൻ കുട്ടി, പി.കെ.രാജൻ, പി. യതീന്ദ്രദാസ്, സി ഗോപപ്രതാപൻ, കെ നവാസ്, കെ വി ഷാ നവാസ്, എച്ച്.എം നൗഫൽ, റഷി ലാസർ, എം.പി മുനാഷ്, തബ്ഷീർ മുഴുവഞ്ചേരി എന്നിവർ പ്രസംഗിച്ചു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് വി.പി. അബ്ദുൽ റഷീദ് മുഖ്യ പ്രഭാഷണം...

Read More

കുറി തട്ടിപ്പ് – ആക്ഷൻകൗൺസിൽ രൂപീകരിച്ചു

ചാവക്കാട് : ടി എൻ ടി കുറി തട്ടിപ്പിനിരയായ 300 ഓളം ആളുകൾ സംഘടിച്ച് ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളിൽ ഒത്തുചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. സൗജന്യ നിയമ സഹായം വാഗ്ദാനം ചെയ്ത യുവർ ഓണർ ഇൻ ഡോട്ട് കോം ആണ് തട്ടിപ്പിനിരയായവരുടെ കൺവെൻഷൻ വിളിച്ചു കൂട്ടി ആക്ഷൻ കൗൺസിൽ രൂപികരിക്കാൻ മുൻകയ്യെടുത്തത്. തട്ടിപ്പ് നടത്തിയ കമ്പനിക്കും, അതിന്റെ ഉടമകൾക്കുമെതിരെ ക്രിമിനൽ കേസെടുക്കണമെന്നും, അവരുടെ മുഴുവൻ സ്വത്തുക്കളും സർക്കാർ കണ്ടു കെട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം ശക്തമാക്കാനും അതിനായി പ്രേത്യേക സംഘത്തെ സർക്കാർ നിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അഡ്വ. സുജിത്ത് അയിനിപ്പുള്ളി അധ്യക്ഷത വഹിച്ചു. കേരള ബാർ കൗൺസിൽ അംഗം അഡ്വ.ടി.എസ്. അജിത്ത് ഉദ്ഘാടനം ചെയ്തു. പൗരാവകാശ വേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം, ബാർ അസോ.പ്രസി.പി. മുഹമ്മദ് ബഷീർ, അഡ്വ.സുഭാഷ്, ഫിറോസ് പി.തൈപറമ്പിൽ, സി.എം.ജെനീഷ്, എം.കെ.നൗഷാദ് അലി, അനീഷ് പാലയൂർ എന്നിവർ പ്രസംഗിച്ചു. ആ കക്ഷൻ കൗൺസിൽ ഭാരവാഹികളായി...

Read More

പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ വ്രതാരംഭ കൂട്ടായ്മ നാളെ. മഹാതീര്‍ഥാടനം ഏപ്രില്‍ ഏഴിന് 

ചാവക്കാട്: പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ വ്രതാരംഭകൂട്ടായ്മയും വിഭൂതിതിരുനാളും മാര്‍ച്ച് നാലിന് ആചരിക്കുമെന്ന് തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ.വര്‍ഗ്ഗീസ് കരിപ്പേരി പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് അഞ്ചിന് തളിയക്കുളത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിക്കും വ്രതാരംഭ കൂട്ടായ്മ ശുശ്രൂഷകള്‍ക്കും അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും. വ്രതാരംഭ ശുശ്രൂഷയില്‍ പങ്കെടുക്കുന്ന പുരുഷന്‍മാര്‍ക്ക് ചാരനിറത്തിലുള്ള മുണ്ടും സ്ത്രീകള്‍ക്ക് സാരിയും തീര്‍ഥകേന്ദ്രത്തില്‍ നിന്ന് വിതരണം ചെയ്യും. മാര്‍ച്ച് അഞ്ച് മുതല്‍ 28 വരെ ദിവസവും രാവിലെ പത്തു മുതല്‍ വൈകീട്ട് മൂന്ന് വരെ തളിയക്കുളത്തില്‍ ഏകദിന പ്രാര്‍ഥനകൂട്ടായ്മകള്‍ ഉണ്ടാവും. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ രണ്ട് വരെ കോഴിക്കോട് ഹോളി സ്പിരിറ്റ് മിനിസ്ട്രി ഡയറക്ടര്‍ ഡോ.അലോഷ്യസ് കുളങ്ങര നയിക്കുന്ന പരിശുദ്ധാത്മ കണ്‍വന്‍ഷന്‍ തീര്‍ഥകേന്ദ്രത്തില്‍ നടക്കും. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. വലിയനോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും രാത്രി ഒമ്പതിന് തൃശ്ശൂര്‍ ബസിലിക്കയില്‍ നിന്നും ആരംഭിക്കുന്ന ജാഗരണ പദയാത്ര പുലര്‍ച്ചെ നാലിന് പാലയൂരിലെത്തും. തുടര്‍ന്ന് പദയാത്രയെ സ്വീകരിച്ച്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

March 2019
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
31