Select Page

Day: December 12, 2019

പൗരത്വം ഔദാര്യമല്ല : പൗരത്വ ഭേദഗതി ബില്ലിനെതിരെ എസ് വൈ എസ് ചാവക്കാട് സോണ്‍ പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട് :കുടിയേറ്റക്കാരിൽ മുസ്‌ലിംകളൊഴികെയുള്ളവര്‍ക്ക് ദ്രുതഗതിയില്‍ പൗരത്വം നല്‍കി മുസ്‌ലിംകളെ ഏകപക്ഷീയമായി മാറ്റിനിര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട് രാജ്യത്തെ പൗരന്‍മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വമുള്‍പ്പടെയുള്ള മൂല്യങ്ങള്‍ക്ക് എതിരാണ്. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ പാസാക്കിയെടുത്ത പൗരത്വനിയമ ഭേദഗതി ബില്ലില്‍ അടിവരയിട്ടു പറയുന്നത് മുസ്ലിങ്ങള്‍ ഒഴികെയുള്ള പാകിസ്ഥാന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലുള്ള ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ബൗദ്ധര്‍ക്കും ജൈനര്‍ക്കും ക്രിസ്ത്യാനികള്‍ക്കും പൗരത്വം നല്‍കുമെന്നാണ്. ഇത് ഭരണഘടനയുടെ 14ാം അനുച്ഛേദം അനുശാസിക്കുന്ന എല്ലാവര്‍ക്കും തുല്യത എന്ന വ്യവസ്ഥയ്ക്ക് കടകവിരുദ്ധം മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനശിലയായ മതേതര ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതുമാണ്. പൗരത്വഭേദഗതി ബില്ലും ദേശീയതലത്തില്‍ പൗരത്വപട്ടിക തയ്യാറാക്കാനുള്ള ഉദ്യമവും ഇന്ത്യയിലെ മുസ്ലിം സമുദായത്തെ വിശേഷിച്ച് മുസ്‌ലിംകളെ അസ്ഥിരപ്പെടുത്താനും ലക്ഷ്യംവച്ചിട്ടുള്ളതുമാണ്. ഈ രാജ്യത്ത് ജനിക്കുകയും പതിറ്റാണ്ടുകളായി രാജ്യത്തോട് കൂറുപുലര്‍ത്തി ജീവിച്ചുവരികയും ചെയ്യുന്ന മുസ്‌ലിം സമുദായത്തെ നാടുകടത്തുന്നതിനാണ് മതാടിസ്ഥാനത്തിലുള്ള ഇത്തരമൊരു പൗരത്വരേഖയെന്നത് ഭീതിജനകമാണ്. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിനുള്ള നിയമനിര്‍മാണം രാജ്യം പുലര്‍ത്തിപ്പോരുന്ന മതേതര മൂല്യങ്ങള്‍ക്കും ഭരണഘടനാതത്വങ്ങള്‍ക്കും ഒരുനിലയ്ക്കും നിരക്കാത്തതാണ്....

Read More

പൗരത്വ ഭേദഗതി ബില്ല് : ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട് : കേന്ദ്ര സർക്കാർ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിന് എതിരെ ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗത്തിൽചാവക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അനീഷ് പാലയൂർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ജനാധിപത്യം കശാപ്പു ചെയ്യുന്ന രീതി മോദി സർക്കാർ അവസാനിപ്പിക്കണമെന്ന് യോഗം ഉൽഘാടനം ചെയ്തു കൊണ്ട് ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ പി വി ബദറുദ്ധീൻ പറഞ്ഞു. ആർ എസ് എസ് ന്റെ ഹിന്ദുത്വ രാജ്യം എന്ന അജണ്ട പാസ്സാക്കാൻ ആണ് ഇന്ത്യൻ മതേതരത്വം പിച്ചി ചീന്തുന്നത്. മോദി സർക്കാർ ഇതിനു വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി കെ വി സത്താർ അഭിപ്രായപ്പെട്ടു. പി വി മനാഫ്, അഷ്‌റഫ്‌ ബ്ലാങ്ങാട്, സുമേഷ് കൊളാടി, സുൽഫിക്കർപുന്ന സെസൺ മറോക്കി, എച് എം നൗഫൽ, തബഷീർ മഴുവഞ്ചേരി, കെ എം ശിഹാബ്,...

Read More

കേരളം സമ്പൂർണ വിഷ വിമുക്ത പച്ചക്കറി കൃഷിയിലേക്ക്

ചാവക്കാട്: സമ്പൂർണ വിഷവിമുക്ത പച്ചക്കറി കൃഷിയിൽ കേരളം സ്വയം പര്യാപ്തമാകാനുള്ള ബൃഹത്തായ മാറ്റത്തിലേക്ക് ചുവട് വയ്ക്കുകയാണെന്ന് കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ‘പച്ചക്കറി തൈനടൽ’ പദ്ധതി ചാവക്കാട് സബ് ജയിലിൽ ഇന്ന് വ്യാഴാഴ്ച വൈകീട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കൃഷി ഭവനുകൾ അടിസ്ഥാനമാക്കി 470 ദിവസം നീണ്ട് നിൽക്കുന്ന തീവ്രയജ്ഞ പരിപാടി ‘നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ എന്ന പ്രമേയത്തോടെ “ജീവനി” പദ്ധതി കേരള കൃഷി വകുപ്പ് ആരംഭിക്കുകയാണ്. ഓരോ വീട്ടിലും പച്ചക്കറി കൃഷി എന്നതിന് പുറമെ എല്ലാ വാർഡ് മെമ്പർമാരുടെ വീടുകളിലും കൃഷി നിർബന്ധമാക്കും. ജനപ്രതിനിധികൾ മാതൃകയായി ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്നും മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളിൽ പച്ചക്കറി കൃഷി നടത്തുന്നതിന്റെ ഭാഗമായി ജയിലുകളിൽ പച്ചക്കറി കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാവക്കാട് സബ് ജയിലിൽ 88000 രൂപയുടെ പച്ചക്കറി വികസന പദ്ധതി നടപ്പിലാക്കുന്നത്....

Read More

അജ്‌മാൻ സി എച്ച് സെന്റർ മാധ്യമ പുരസ്‌കാരം ചാവക്കാട് സ്വദേശിക്ക്

അജ്മാന്‍ : അജ്‌മാൻ സി.എച്ച് സെന്റർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. യുഎഇ യുടെ 48ാം ദേശീയദിന ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. മികച്ച പൊതുപ്രവർത്തകനായി പികെ. അൻവർ നഹ, മാധ്യമരംഗത്തെ മികവിന് ചാവക്കാട് ഒരുമനയൂർ സ്വദേശി സലീംനൂര്‍, വിദ്യാഭ്യാസ രംഗത്തെ മികവിന് അജ്മാന്‍ അൽ അമീർ സ്കൂൾ പ്രിൻസിപ്പൽ എസ്.ജെ. ജേക്കബ് എന്നിവര്‍ക്കാണ് പുരസ്കാരം. അജ്മാനിൽ ചേർന്ന സി.എച്ച് സെന്റർ സംസ്ഥാന കമ്മറ്റിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ സഹോദരനാണ് പികെ അൻവർ നഹ. എസ് ജെ ജേക്കബ് എറണാകുളം സ്വദേശിയാണ്, ഡിസംബര്‍13 ന് അജ്‌മാൻ മ്യുസിയം ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ദേശീയദിന ആഘോഷത്തിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2019
S M T W T F S
1234567
891011121314
15161718192021
22232425262728
293031