Select Page

Day: December 15, 2019

ആതിര നക്ഷത്രം- ക്യാഷ് ഞാൻ തരാം.. നിങ്ങൾ ഫീസ് അടച്ചോളൂ…

ലിജിത് തരകൻ ഗുരുവായൂർ: ഓഫിസിലെത്തുന്നവരെ തൊടുന്യായങ്ങൾ പറഞ്ഞ് മടക്കിവിടുന്ന ഉദ്യോഗസ്ഥരുടെ കഥകൾ ഏറെ കേട്ട് പഴകിയതാണ്. എന്നാൽ അടക്കാനുള്ള പണമെടുക്കാതെ എത്തിയയാൾ വീട്ടിലേക്ക് മടങ്ങുമ്പോൾ അവരെ തടഞ്ഞ് സ്വന്തം പഴ്സ് തുറന്ന് പണം നൽകിയ ഉദ്യോഗസ്ഥയെ കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് ഗുരുവായൂർ നഗരസഭയുടെ പൂക്കോട് സോണൽ ഓഫിസിലെ താത്ക്കാലിക ജീവനക്കാരിയായ ആതിര. ആതിരയുടെ നക്ഷത്ര തിളക്കം ലോകം അറിഞ്ഞത് പ്രതിപക്ഷ കൗൺസിലറായ ബഷീർ പൂക്കോടിൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. കഴിഞ്ഞ തിങ്കളാഴ്ച സോണൽ ഓഫിസിൽ താൻ കണ്ട കാഴ്ചകളാണ് ബഷീർ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുള്ളത്. ആവശ്യത്തിന് പണമെടുക്കാതെ എത്തിയ സ്ത്രീ ‘പണമെടുത്ത് നാളെ വരാമെന്ന്’ പറഞ്ഞ് മടങ്ങാനൊരുങ്ങിയപ്പോൾ ‘പണം ഞാൻ തരാം’ എന്ന് പറഞ്ഞ് സ്വന്തം പഴ്സിൽ നിന്ന് രൂപയെടുത്ത് നൽകിയ സംഭവമാണ് ബഷീർ വിവരിച്ചിട്ടുള്ളത്. കൗൺസിലറുടെ സാന്നിധ്യം അറിയാതെയായിരുന്നു ആതിരയുടെ നന്മ. നിറഞ്ഞ കണ്ണുകളോടെയാണ് താൻ ആ കാഴ്ചകണ്ടതെന്ന് ബഷീർ പറഞ്ഞു. ബഷീറിൻറെ പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. വലപ്പാട് ചാണാശേരി...

Read More

ചൊവ്വാഴ്ച ഹർത്താൽ – ഗുരുവായൂർ നഗരത്തെ ഒഴിവാക്കി

ചാവക്കാട് : രാജ്യത്തു നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ള പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള സംസ്ഥാന ഹർത്താൽ വിജയിപ്പിക്കാനായി എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് ഗുരുവായൂർ മണ്ഡലം സംയുക്ത സമിതി ആവശ്യപ്പെട്ടു. അവശ്യ സർവീസുകളായ പത്രം, പാൽ, ആശുപത്രി, വിവാഹം തുടങ്ങിയവയെയും ശബരിമല യാത്രക്കാരെയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മണ്ഡല കാലമായതിനാൽ ഗുരുവായൂർ നഗരത്തെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി ഭാരവാഹികൾ പറഞ്ഞു. യോഗത്തിൽ വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, ഡി.എച്ച്.ആർ.എം, ഫ്രറ്റേർണിറ്റി എന്നീ സംഘടനകളുടെ മണ്ഡലം, പഞ്ചായത്ത്‌ ഭാരവാഹികളായ അക്‌ബർ എടക്കഴിയൂർ, സി.ആർ. ഹനീഫ, ഷാജഹാൻ, ധനേഷ്, രശാന്ത്, സുധി, നാസർ, അക്ബർ.പി.കെ, ജസീം ഗുരുവായൂർ, ഷിഹാബ്.കെ.വി, കെ.സി.ഹംസ, സൈഫുദ്ധീൻ, അബ്ദുറസാഖ് അശ്‌റഫി, ഷെറാഫാത്.ആർ.എച്ച്, ഫൈസൽ ഉസ്മാൻ എന്നിവർ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2019
S M T W T F S
1234567
891011121314
15161718192021
22232425262728
293031