Select Page

Day: December 28, 2019

വെൽഫെയർ പാർട്ടി ചാവക്കാട് പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു

ചാവക്കാട്: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടു വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ ചാവക്കാട് പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു. മിനി സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും പ്രകടനം ആരംഭിച്ച് പോസ്റ്റ്‌ ഓഫിസിനു മുൻപിൽ ഉപരോധസമരം തീർത്തു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും, രാജ്യം ഇതുവരെ കാത്തുസൂക്ഷിച്ച മതേതര മൂല്യങ്ങൾ തകർക്കുന്നതാണ് ഈ ആക്റ്റ് എന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ സി.ആർ.ഹനീഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫൈസൽ ഉസ്മാൻ, അക്ബർ പി.കെ, ഒ കെ റഹിം, എന്നിവർ സംസാരിച്ചു. ഷിഹാബ്, കെ.വി സൈഫുദ്ധീൻ, പി, സുഹൈൽ, ഖാലിദ് കടവിൽ, പി എച്ച് റസാഖ്, സലിം ഗുരുവായൂർ എന്നിവർ പ്രകടത്തിന് നേതൃത്വം...

Read More

രണ്ടാം ഊഴം – ഉമ്മർ കുഞ്ഞി കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

ചേറ്റുവ : കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗിലെ പി വി ഉമ്മർ കുഞ്ഞിയെ തിരഞ്ഞെടുത്തു. പാർട്ടി ധാരണ പ്രകാരം പി കെ ബഷീർ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഉമർ കുഞ്ഞി ഇത് രണ്ടാം തവണയാണ് കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്. 2005മുതൽ 2008വരെ യുള്ള കാലയളവിലായിരുന്നു പ്രസിഡന്റായിരുന്നത്. സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ കെ.കെ .സത്യഭാമ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി കെ ബഷീർ നിർദേശിക്കുകയും, കെ. ഡി വീരമണി പിന്താങ്ങുകയും ചെയ്തു. പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ പി.കെ.ബഷീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.മുഷ്ത്താക്കലി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ധീൻ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷാജിദ ഹംസ, പഞ്ചായത്ത് സ്റ്റാന്റിംഗ് ചെയർമാൻമാരായ കെ. ഡി വീരമണി, വി എം മനാഫ്, റസിയ അമ്പലത്ത്, പഞ്ചായത്ത് മെമ്പർമാരായ പി.എം. മുജീബ്, പി.എ. അഷ്ക്കറലി, എം. കെ .ഷൺമുഖൻ,...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2019
S M T W T F S
1234567
891011121314
15161718192021
22232425262728
293031