mehandi new
Yearly Archives

2019

‘ഗുരുശ്രേഷ്ഠ അവാർഡ്’ പാലയൂർ സ്വദേശി വി ജെ ജെസി ടീച്ചർ ഏറ്റുവാങ്ങി

ചാവക്കാട് : സംസ്ഥാനത്തെ മാതൃകാ അധ്യാപകർക്കായി ആൾ ഇന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ ഏർപ്പെടുത്തിയ 2018 -19 ലെ ഗുരുശ്രേഷ്ഠ അവാർഡ് വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിലെ പ്രധാനാധ്യാപികയും പാലയൂർ സ്വദേശിയുമായ വി.ജെ. ജെസി ടീച്ചർ ഏറ്റുവാങ്ങി.…

ബസ്സ്‌ പണിമുടക്ക് – പോലീസ് ഇടപെടൽ – ഇന്ന് രാത്രി കുഴികൾ അടക്കും

ചാവക്കാട് : ചാവക്കാട് പൊന്നാനി ദേശീയപാതയുടെ അതിശോചനീയമായ അവസ്ഥയിൽ പ്രതിഷേധിച്ച് നാളെ നടത്താനിരുന്ന ബസ്സ്‌ തൊഴിലാളി പണിമുടക്കിനെ തുടർന്ന് പോലീസ് ഇടപെടൽ ഫലം കാണുന്നു. ഇന്ന് അഞ്ചുമണിക്ക് ബസ്സ്‌ ഉടമകളുമായി നടത്തിയ ചർച്ചയെ തുടർന്ന് ചാവക്കാട്…

അദ്ധ്യാപക ദിനം – ഷീന ടീച്ചറെ ആദരിച്ചു

ചേറ്റുവ : അധ്യാപകദിനത്തിൽ ഗാന്ധി ദർശന വേദി ഏങ്ങണ്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ രാഷ്ട്രപതി ഡോ. എസ്. രാധകൃഷ്ണൻ 131നാo ജന്മദിന അനുസ്മരണവും ചേറ്റുവ ജി എം യു പി സ്കൂളിലെ പ്രധാന അധ്യാപിക കെ എസ് ഷീന ടീച്ചറെ ആദരിക്കൽ ചടങ്ങും…

20% വിലക്കുറവിൽ കടപ്പുറം ഗ്രാമ പഞ്ചായത്തിൽ കാർഷിക വിപണന മേള

ചേറ്റുവ: കടപ്പുറം ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 2019 സെപ്റ്റംബർ 7 മുതൽ 10 വരെ ഓണ സമൃദ്ധി കാർഷിക വിപണന മേള സംഘടിപ്പിക്കുന്നു. മാർക്കറ്റ് വിലയേക്കാൾ 10% കൂടുതൽ വില നൽകി കർഷകരിൽ നിന്നും…

ശക്തമായ മഴ – വീടിനു മുകളിലേക്ക് പ്ലാവ് ഒടിഞ്ഞു വീണു

ചാവക്കാട് : ഇന്ന് രാവിലെയുണ്ടായ ശക്തമായ കാറ്റിൽ പാലയൂരിൽ പ്‌ളാവ് നടുവൊടിഞ്ഞ് വീടിനു മുകളിൽ വീണു . ഇന്ന് രാവിലെ ഏഴിനാണ് സംഭവം . തളിയകുളത്തിനു സമീപം നീലങ്കാവിൽ ദേവസി ജോർജിന്റെ വീടിനുമുകളിലാണ് പ്‌ളാവ് പൊട്ടിവീണത് . വീടിന്റെ ഒരുഭാഗത്തെ…

ഒരാഴ്‍ചത്തെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്

ചാവക്കാട്: കടപ്പുറം മണത്തല മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം സ്വയം സഹായ ഗ്രൂപ്പുകളുടെ ഒരാഴ്‍ചത്തെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സംഘം പ്രസിഡന്റ് ടി.എം ഹനീഫയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ എം എൽ എ കെ.വി…

മുനക്കക്കടവിൽ ബോട്ട് മുങ്ങി

ചേറ്റുവ : മുനക്കക്കടവ് അഴിയിൽ മത്സ്യ ബന്ധന ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന ഏഴു തൊഴിലാളികളും നീന്തി രക്ഷപെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. തെങ്ങിൻ കുറ്റിയിൽ ഇടിച്ചാണ് മുങ്ങിയതെന്നു പറയുന്നു. മിഅറാജ് ബോട്ടാണ് അപകടത്തിൽ പെട്ടത്.…

എസ് എസ് എഫ് സാഹിത്യോത്സവ് പുരസ്‌കാരം സച്ചിദാനന്ദന്

ചാവക്കാട് : 2019-ലെ എസ്.എസ്.എഫ് സാഹിത്യോത്സവ് പുരസ്‌കാരത്തിന് കവി സച്ചിദാനന്ദനെ തിരഞ്ഞെടുത്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബ്, സാംസ്‌കാരിക ചിന്തകന്‍ കെ.ഇ.എന്‍, ഫ്രണ്ട്ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍,…

നിയന്ത്രണം വിട്ട ലോറി വൈദ്യുതി കാൽ ഇടിച്ചു തെറിപ്പിച്ചു – മേഖലയിൽ വൈദ്യുതി നിലച്ചു

തിരുവത്ര : നിയന്ത്രണം വിട്ട ചരക്ക് ലോറി ഇടിച്ച് വൈദ്യുതി കാൽ മൂന്നായി ഒടിഞ്ഞു. മേഖലയിൽ വൈദ്യുതി നിലച്ചു. ഇന്ന് പുലർച്ചെ മൂന്നര മണിയോടെ തിരുവത്ര സർവ്വീസ് സഹകരണ ബാങ്കിന് മുൻവശമാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയാണ്…

കടപ്പുറത്ത് പ്ലാസ്റ്റിക് വിമുക്ത ഗ്രാമം പദ്ധതി

കടപ്പുറം: ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് വിമുക്ത ഗ്രാമം പദ്ധതി തുടങ്ങി. ഓരോ വീട്ടിലും ഓരോ തുണി സഞ്ചി സൗജന്യമായി നൽകുന്ന പരിപാടിക്കാണ് തുടക്കമായത്. കടപ്പുറം ഗ്രാമ പഞ്ചായത്ത്…