Select Page

Month: August 2020

വീട്ടിലിരുന്നോണം കേട്ടില്ല ചാവക്കാട് 23 പേർക്കെതിരെ കേസ്

ചാവക്കാട് : കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഓണം ആഘോഷിക്കാൻ ഇറങ്ങിയ 23 പേർക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. കണ്ടെയ്‌മെന്റ് സോണ്‍ പരിധികൾ ലംഘിച്ചു കൈ കുഞ്ഞുങ്ങളുമായി സവാരി ചെയ്തവരും പോലീസിന്റെ പിടിയിലായി.ആറുവാഹനങ്ങളും പിടിച്ചെടുത്തു ബ്‌ളാങ്ങാട് ബീച്ച്, തൊട്ടാപ്പ്, ബദര്‍പള്ളി പരിസരം, ലൈറ്റ് ഹൗസ് പരിസരം, എന്നിവടങ്ങളില്‍ കറങ്ങി നടന്നവരെയാണ് പോലീസ് പിടികൂടിയത്. ബീച്ച സന്ദർശനം പോലീസ് നിരോധിച്ചിട്ടുള്ളതാണ്. കടപ്പുറം പഞ്ചായത്തില്‍ രണ്ടു വാര്‍ഡുകള്‍ കണ്ടെയ്മന്റ് സോണുകളാണ്. പോലീസ് പെട്രോളിങ്ങ് ശക്തമാക്കിയതായി ചാവക്കാട് എസ് എച്ച് ഒ അനില്‍ കുമാര്‍ ടി മേപ്പിള്ളി...

Read More

എടക്കഴിയൂരിൽ ഡി വൈ എഫ് ഐ പ്രകടനത്തിനിടെ മുസ്ലിം ലീഗിന്റെ കൊടിയും കൊടിമരവും നശിപ്പിച്ചു

എടക്കഴിയൂർ : തിരുവനന്തപുരം വെഞ്ഞാറമൂട് രണ്ടു ഡിവൈഎഫ് ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എടക്കഴിയൂരിൽ നടന്ന പ്രകടനത്തിടെ മുസ്ലിം ലീഗിന്റെ കൊടിമരങ്ങൾ നശിപ്പിച്ചു. ഡി വൈ എഫ് ഐ പ്രവർത്തകർ യൂത്ത് കോണ്ഗ്രസ്നെതിരെ നടത്തിയ പ്രകടനത്തിനിടെ എടക്കഴിയൂർ പോസ്റ്റിൽ സ്ഥാപിച്ചിരുന്ന ലീഗിന്റെ കൊടിയും കൊടിമരവുമാണ് നശിപ്പിച്ചത്. ഇന്ന് രാത്രി ഏഴുമണിയോടെ ആയിരുന്നു സംഭവം. കൊടിമരം നശിപ്പിച്ചതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ പ്രകടനം...

Read More

എടക്കരയിൽ തമിഴ്നാട് സ്വദേശി തൂങ്ങി മരിച്ച നിലയിൽ

പുന്നയൂർ: എടക്കരയിൽ തമിഴ്നാട് സ്വദേശി തൂങ്ങി മരിച്ച നിലയിൽ. ഇന്ന് ഉച്ചയ്ക്ക് മുൻപാണ് ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. എടക്കര പുന്നയൂർ പഞ്ചായത്ത് ഓഫീസിന് സമീപത്തെ കെട്ടിടത്തിലെ വാടക മുറിയിൽ കാൽനിലത്ത് തട്ടിയ നിലയിലാണ് മൃതദേഹം വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ...

Read More

ചെലെ റോഡ് റെഡിയാക്കും ചെലെ റോഡ് റെഡിയാക്കുല്ല ഞമ്മളെ റോഡ് റെഡിയാക്കില്ല കൊയപ്പല്ല്യാന്നല്ല .. കൊയപ്പണ്ട്…

വടക്കേകാട് : പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ തെക്കെകാട് ഐ സി എ വട്ടംപാടം റോഡിന്റെ ശോചനീയാവസ്ഥയിൽ സഹിക്കെട്ട നാട്ടുകാരാണ് ഇതിൽ ഞമ്മക്കൊന്നും ഒരു കൊയപ്പോം ഇല്ലെന്നു കരുതണ്ട എന്ന് അധികൃതരെ ഉണർത്തി രംഗത്ത് വന്നിട്ടുള്ളത്. വർഷങ്ങളായി റോഡ് പൊട്ടിയും പൊളിഞ്ഞും കിടക്കുന്നു. ഇടക്കെപ്പഴോ ക്വാറിപ്പൊടി വിതറിയും ടാറൊഴിച്ചും നാട്ടുകാരുടെ കണ്ണിൽ പൊടി ഇട്ടതൊഴികെ റോഡ് മെച്ചപ്പെടുത്താനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. റോട്ടിൽ വലിയ ആഴമുള്ള കുഴികൾ രൂപപെട്ടു അപകടങ്ങൾ പതിവായതിനെ തുടർന്ന് പഞ്ചായത്ത്‌ അധികൃതരോട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എത്രയും പെട്ടന്നുതന്നെ പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പും ലഭിച്ചു. റോഡിലെ കുഴികളിൽ വീണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ് നാളേറെയായി റോഡ് നന്നാക്കുന്നതും കാത്തിരുന്ന നാട്ടുകാർ റോഡിലെ വലിയ കുഴികളിൽ വാഴ വെച്ചു പ്രതിഷേധിച്ചു. ചെലെ റോഡ് റെഡിയാക്കും ചെലെ റോഡ് റെഡിയാക്കുല്ലഞമ്മളെ റോഡ് റെഡിയാക്കില്ലകൊയപ്പല്ല്യാന്നല്ല.. കൊയപ്പണ്ട്… റോഡ് റെഡിയാക്കാൻ ഇനിയും വൈകിയാൽ കൂടുതൽ കൊയാപ്പാകും...

Read More

എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിയെ ഏങ്ങണ്ടിയൂർ മത്സ്യത്തൊഴിലാളി സഹകരണ സംഘം ആദരിച്ചു

ചേറ്റുവ: നാട്ടിക ഫിഷറീസ് സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ കൂടുതൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിയെ നാട്ടികഏങ്ങണ്ടിയൂർ മത്സ്യതൊഴിലാളി സഹകരണ സംഘം ആദരിച്ചു. ചേറ്റുവ വി.എം. മുഹമ്മദ് റഫീഖിന്റേയും ഷെറീനയുടേയും മകളും, ഗ്രാമീണ പത്രപ്രവർത്തകൻ വി അബ്ദു ചേറ്റുവയുടെ മകന്റെ മകളുമായ ഉമ്മു കുൽസു വിനെയാണ് സംഘം കാഷ് അവാർഡും, ട്രോഫിയും നൽകി ആദരിച്ചത്. സംഘം പ്രസിഡണ്ട്. അഡ്വ. പി ആർ വാസു ഉപഹാരങ്ങൾ വിതരണം ചെയ്തു.എം. ആർ ദിനേശൻ, മനോഹരൻ വളവത്ത് എന്നിവർ ചടങ്ങിൽ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2020
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031