Select Page

Day: August 2, 2020

ജൂബിലേഷൻ-2020 വിദ്യഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

ചാവക്കാട്: ചാവക്കാട് നഗരസഭ പരിധിയിലെ എസ് എസ് എൽ സി, പ്ലസ് ടു, സി ബി എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുക്കുന്നതിന് വേണ്ടി മുസ്ലിം ലീഗ്, എം എസ് എഫ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ജൂബിലേഷൻ-2020 p അവാർഡ് ദാന പരിപാടി ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് ജലീൽ വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സെക്രട്ടറി ഫൈസൽ കാനാംപുള്ളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൗഷാദ് കൊട്ടിലിങ്ങൽ, മുനിസിപ്പൽ ജനറൽ സെക്രട്ടറി ഹനീഫ് ചാവക്കാട്, നഗരസഭ കൗൺസിലർ റ്റി എ ഹാരിസ്, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് കെ എം റിയാസ്, എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് പാലയൂർ, നിയോജക മണ്ഡലം പ്രസിഡണ്ട് എം എസ് സ്വാലിഹ്, മുനിസിപ്പൽ പ്രസിഡണ്ട് മുഹ്സിൻ മാളിയേക്കൽ, ജനറൽ സെക്രട്ടറി വി...

Read More

മൂന്നാം വാർഡിൽ സി.പി.ഐ.എം നേതൃത്വത്തിൽ പതിനേഴു കുടുംബങ്ങൾക്ക് ടി വി

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ മൂന്നാം വാർഡിൽ സി.പി.ഐ.എം തിരുവത്ര ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടി വി വിതരണം ചെയ്യുന്നതിന്റെ ഉൽഘാടനം കെ.വി.അബ്ദൾ കാദർ എം എൽ എ നിർവഹിച്ചു. ബിരിയാണി മേള നടത്തി സ്വരൂപിച്ച പണം വിനിയോഗിച്ചാണ് ടി വി ചലഞ്ചു നടത്തുന്നത്. പതിനേഴു കുടുംബങ്ങൾക്കാണ് ടി വി നൽകുന്നത് തിരുവത്ര ടി എം മഹല്ലിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് കൗൺസിലറും നഗരസഭ വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുമായ കെ.എച്ച് സലാം അദ്ധ്യക്ഷത വഹിച്ചു. പി.എസ് മുനീർ സ്വാഗതവും എം എസ് ശ്രീവത്സൻ മാസ്റ്റർ നന്ദിയും പറഞ്ഞു. വാർഡിലെ +2 പരീക്ഷയിൽ എല്ലാ വിഷയത്തിലും ഫുൾ A+ വാങ്ങിയ ഷിബില ആർ.എം നെ ചടങ്ങിൽ അനുമോദിച്ചു. സിപിഐഎം. ലോക്കൽ സെക്രട്ടറി എം ആർ രാധാകൃഷ്ണൻ. ഏരിയ കമ്മറ്റി അംഗം കെ കെ മുബാറക്. ബ്രാഞ്ച് സെക്രട്ടറി പി എസ് മുനീർ. പ്രിയ...

Read More

പഴകിയ ഭക്ഷണം – ഓ പേർഷ്യക്ക് നഗരസഭ പൂട്ടിട്ടു

ഗുരുവായൂർ : കിഴക്കേ നടയിൽ മാവിൻചുവടിന് സമീപം ഡ്രീം വേൾഡ് ഫ്‌ളാറ്റ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഓ പേർഷ്യ റസ്റ്റോറന്റ് നഗരസഭ ആരോഗ്യവിഭാഗം പൂട്ടി. പരിശോധനയിൽ പഴകിയ ഭക്ഷണം കണ്ടെത്തിയതിനെ തുടർന്നാണ് റസ്റ്റോറന്റ് ന് പൂട്ട് വീണത്. ഇന്നലെ രാത്രി ഇവിടെനിന്നും പാർസൽ വാങ്ങിയ ചിക്കൻ പഴകിയതാണെന്നു കാണിച്ച് നഗരസഭക്ക് പരാതി ലഭിച്ചിരുന്നു. തുടർന്ന് ഇന്ന് നടത്തിയ റെയ്ഡിൽ പാകം ചെയ്ത മൂന്നു കിലോ ബീഫ് ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. യാതൊരുവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. അടിയന്തിരമായി റസ്റ്റോറന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു നഗരസഭ ഇന്ന് രാത്രി തന്നെ ഉടമക്ക് നോട്ടീസ് നൽകി തിരുവെങ്കിടം സ്വദേശി ബെന്നിയുടേതാണ്...

Read More

ചാവക്കാട് മത്സ്യമാർക്കറ്റ് കർശന നിയന്ത്രണങ്ങളോടെ നാളെ മുതൽ തുറന്ന് പ്രവർത്തിക്കും

ചാവക്കാട് : ചാവക്കാട് മത്സ്യമാർക്കറ്റ് കർശന നിയന്ത്രണങ്ങളോടെ നാളെ മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായി. നഗരസഭ സെക്രട്ടറി ശ്രീ.കെ.ബി വിശ്വനാഥന്‍, ചാവക്കാട് സബ്ബ് ഇന്‍സ്പെക്ടര്‍ ഷാജഹാന്‍ യു.കെ, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.ഷെമീര്‍ എന്നിവരും മാർക്കറ്റിലെ 11 മത്സ്യ വ്യാപാരികളും ഇന്ന് രാവിലെ നഗരസഭാ ഓഫീസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.മത്സ്യ മാർക്കറ്റ് രാവിലെ 4 മണി മുതല്‍ 7 വരെ മാത്രമായിരിക്കും പ്രവർത്തിക്കുക തിരക്ക് നിയന്ത്രിക്കുന്നതിന്‍റേയും സാമൂഹിക അകലം പാലിക്കുന്നതിന്‍റേയും ഭാഗമായി മാര്‍ക്കറ്റിനകത്ത് കച്ചവടം ചെയ്ത് വന്നിരുന്ന കമ്പനികളെ 4 ആയി തിരിച്ച് നാല് ഭാഗങ്ങളിലായാണ് കച്ചവടം നടത്തുക. കോവിഡ് -19 മായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റേയും ജില്ല ഭരണകൂടത്തിന്‍റേയും നഗരസഭയുടേയും പോലീസ് അധികൃതരുടേയും എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചുമാത്രമേ കച്ചവടം അനുവദിക്കുകയുള്ളു. മാസ്ക്, സാനിറ്റൈസര്‍, ഗ്ലൗസ് തുടങ്ങിയ സുരക്ഷ ഉപാധികള്‍ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്. മാര്‍ക്കറ്റില്‍ വന്നുപോകുന്ന എല്ലാവരുടേയും പേരും ഫോണ്‍നമ്പറും നിര്‍ബന്ധമായൂം രേഖപ്പുടുത്തി രജിസ്റ്റർ സൂക്ഷിക്കണം. നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റേയും പോലീസിന്‍റേയും...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2020
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031