നവീകരിച്ച തിരുവെങ്കിടം എ.എല്‍.പി. സ്കൂളിൻറെ ഉദ്ഘാടനം നാളെ വൈകീട്ട് 3 ന്
ഗുരുവായൂർ : സമഗ്ര നവീകരണം പൂര്‍ത്തിയാക്കിയ തിരുവെങ്കിടം എ.എല്‍.പി. സ്കൂളിൻറെ ആശീര്‍വാദവും ഉദ്ഘാടനവും ഓഗസ്റ്റ് 15 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വ്വഹിക്കും. ഇതോടനുബന്ധിച്ച് കോവിഡ് 19ൻറെ പ്രോട്ടോക്കോള്‍ നിബന്ധനകള്‍ക്ക് വിധേയമായി സംഘടിപ്പിച്ചിട്ടുള്ള യോഗത്തില്‍ തൃശൂര്‍ അതിരൂപത വിദ്യാഭ്യാസ ഏജന്‍സിയുടെ കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഡോ. ആൻറണി ചെമ്പകശ്ശേരി അദ്ധ്യക്ഷത വഹിക്കും. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എം. രതി സ്മാര്‍ട്ട് ക്ലാസ് മുറി ഉദ്ഘാടനം ചെയ്യും. സ്കൂള്‍ നവീകരണത്തിന് സി.എസ്.ആര്. ഫണ്ട് അനുവദിച്ച കൊച്ചിന് ഷിപ്പിയാര്‍ഡ് എം.ഡി. യും ചെയര്‍മാനുമായ മധു. എസ്. നായര്‍ ചടങ്ങില്‍ മുഖ്യാതിഥിയാവും. കൊച്ചിന് ഷിപ്പ്യാര്‍ഡിനുള്ള ഉപഹാരം ആര്‍ച്ച് ബിഷപ്പ് സമ്മാനിക്കും. സ്കൂള്‍ മാനേജര്‍ ഫാ. സെബി ചിറ്റിലപ്പിള്ളി, ചാവക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി.ബി. അനില്‍, പ്രധാനാധ്യാപകൻ എ.ഡി. സാജു, വാര്‍ഡ് കൗണ്‍സിലര്‍ പ്രസാദ് പൊന്നരാശ്ശേരി, ജനറല്‍ കണ്‍വീനര്‍ കെ.ടി. സഹദേവന്, പി.ടി.എ. പ്രസിഡൻറ് എന്‍.പി....
Read More