ചാവക്കാട്ടുകാരി ആറാം ക്ളാസ് വിദ്യാർത്ഥിനിയുടെ ഷോർട്ട് ഫിലിം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു

ചാവക്കാട് : കുട്ടികൾക്കെതിരായ ലൈംഗിക അക്രമങ്ങൾക്കെതിരെയുള്ള സന്ദേശവുമായി ആറാം ക്ലാസുകാരി സംവിധാനം ചെയ്ത ഹൃസ്വചിത്രം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു. ചാവക്കാട് ബൈപ്പാസിൽ താമസിക്കുന്ന സംവിധായകനും കഥാകൃത്തുമായ ഷെബി ചാവക്കാടിന്റെ മകളായ മെഹ്റിൻ ഷബീർ എഴുതി സംവിധാനം ചെയ്ത ‘പാഠം ഒന്ന് പ്രതിരോധം’ എന്ന ഹൃസ്വ ചിത്രമാണ് ദേശീയ ശ്രദ്ധ നേടിയത്. കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് ആത്തവാലെയുടെ അഭിനന്ദന സന്ദേശം ലഭിച്ച സന്തോഷത്തിലാണ് മെഹ്റിൻ. നവലോകം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളിയായ ശിശുദ്രോഹത്തിനെതിരെ ശക്തമായ പ്രതികരണമായി “പാഠം ഒന്ന് പ്രതിരോധം ” എന്ന ഹൃസ്വചിത്രം നില കൊള്ളുന്നതായി അദ്ദേഹം അഭിപ്രായപ്പെടുന്നു. അതോടൊപ്പം ഈ ഷോർട്ട് ഫിലിമിന് യുവ വിദ്യാർത്ഥികളുടെ മനസിനെയും വ്യക്തിത്വത്തെയും സ്വാധീനിക്കാൻ കഴിയുമെന്നും കേന്ദ്രമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. 5 മിനിട്ട് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം മെഹ്റിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയിരിക്കുന്നത്. മെഹ്റിൻ തന്നെയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു സിനിമ കണ്ട് മെഹ്‌റിനെ വിളിച്ച്...

Read More