Select Page

Day: September 1, 2020

ചേറ്റുവയിൽ പലചരക്ക് കട കത്തി നശിച്ചു

ചേറ്റുവ: കിഴക്കുമ്പുറം കുന്നത്തങ്ങാടിയിൽ പലചരക്ക് കട കത്തി നശിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേറ്റുവ യൂണിറ്റിന്റെ എക്സിക്യു്ട്ടീവ് അംഗമായ കെ എ പരമേശ്വരന്റെ ഉടമസ്ഥതയിലുള്ള ഗോപാൽ സ്റ്റോഴ്‌സാണ് ഇന്നലെ രാത്രി കത്തിനശിച്ചത്. ഫ്രിഡ്ജിലേക്കുള്ള വൈദ്യുതി കണക്ഷനിൽ ഷോര്ട്ട് സർക്ക്യൂട്ട് സംഭവിച്ചതാണ് അഗ്നിബാധക്ക് കാരണം എന്നാണ് കരുതുന്നത്. ഫ്രിഡ്ജ് പൂർണ്ണമായും അഗ്നിക്കിരയായി. ഓണക്കച്ചവടത്തിനായി കൊണ്ടുവന്ന പലചരക്ക്, പച്ചക്കറി, സ്റ്റേഷനറി സാധനങ്ങളും നശിച്ചു. അൻപതിനായിരം രൂപയുടെ നഷ്ടം...

Read More

കെപിസിസി പ്രസിഡണ്ടിന്റെ ഉപവാസത്തിന് സംസ്കാര സാഹിതി ഗുരുവായൂരിന്റെ ഐക്യദാർഢ്യം

ഗുരുവായൂർ : കെപിസിസി പ്രസിഡണ്ടിന്റെ ഉപവാസത്തിന് സംസ്കാര സാഹിതി ഗുരുവായൂരിന്റെ ഐക്യദാർഢ്യം. ജനങ്ങളെ വഞ്ചിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക, അത്മാഹത്യ ചെയ്ത അനുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപവാസം. കെ.പി.സി.സി.പ്രസിണ്ടൻറ് നടത്തിയ ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗുരുവായൂർ ഗാന്ധി പ്രതിമക്ക് മുന്നിൽ ഗുരുവായൂർ സാംസ്‌കാരിക സാഹിതി സംഘടിപ്പിച്ച ചടങ്ങ് മുൻസിപ്പൽ കൗൺസിലർ ആന്റോ തോമസ് ഉദ്ഘാടനം ചെയ്തു. വി.മുഹമ്മദ് ഗൈസ്അദ്ധ്യക്ഷത വഹിച്ചു. സ്റ്റീഫൻ ജോസ്, പ്രതിഷ് ഓടാട്ട്, കെ.ബി വിജു, പി.കെ.കെബീർ എന്നിവർ...

Read More

ഡിവൈഎഫ്ഐ യുടെ വിരട്ടൽ വിലപ്പോവില്ല-യൂത്ത് ലീഗ്

പുന്നയൂർ: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കണ്ട സി.പി.എം, തിരുവനന്തപുരത്തെ കൊലപാതകത്തിൻ്റെ പേര് പറഞ്ഞ് അക്രമത്തിന് മുതിരുന്നതിൻ്റെ സൂചനയാണ് എടക്കഴിയുരിൽ മുസ്ലിം ലീഗ് കൊടിമരങ്ങൾ നശിപ്പിച്ചതിലൂടെ ഉണ്ടായതെന്ന് മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് എടക്കഴിയൂർ മേഖലയിൽ മുസ്ലിം ലീഗ് സ്ഥാപിച്ച കൊടിമരങ്ങൾ ഡി.വൈ.എഫ്.ഐ പ്രകടനമായെത്തി വ്യാപകമായി നശിപ്പിച്ചത്. നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രകടനം നടത്തി. എടക്കഴിയൂർ പോസ്റ്റ് സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനം നാലാം കല്ല് സെന്ററിൽ നിന്നും തിരിച്ചു പഞ്ചവടിയിൽ സമാപിച്ചു. തുടർന്നു നടന്ന യോഗം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത് ഉദ്‌ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അസീസ്‌ മന്ദലാംകുന്ന് അദ്ധ്യക്ഷത വഹിച്ചു. ഇത്തരം പ്രവൃത്തികളുമായാണ് ഡി.വൈ.എഫ്.ഐ മുന്നോട്ട് പോകുന്നതെങ്കിൽ ശക്തമായി അതിനെ ചെറുക്കുമെന്ന് നേതാക്കൾ പറഞ്ഞു. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നസീഫ് യുസഫ്,...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

September 2020
S M T W T F S
 12345
6789101112
13141516171819
20212223242526
27282930