Select Page

Month: September 2020

ബാബരി മസ്ജിദ് കോടതി വിധിയിൽ പ്രതിഷേധിച്ച് പിഡിപി പ്രകടനം നടത്തി

ചാവക്കാട്: ബാബരി മസ്ജിദ് തകർത്ത സംഭവത്തിലെ പ്രതികളെ കുറ്റവാളികൾ അല്ല എന്ന് കണക്കാക്കി വെറുതെ വിട്ട കോടതി വിധിയിൽ പ്രതിഷേധിച്ച് പിഡിപി പ്രവർത്തകർ ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അഹമ്മദ്‌ ഖാൻ, ഹരിദാസ് ചാവക്കാട്, ഗഫൂർ, നൗഷാദ്, കബീർ, ഫിറോസ് പുന്ന, ഷഫീദ്, അക്ബർ മുട്ടിൽ, മുഹമ്മദ്‌ ഹനീഫഎന്നിവർ നേതൃത്വം...

Read More

ചാവക്കാട് സൂപ്പർമാർക്കറ്റിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട്: ഏനാമാവ് റോഡിലെ എം കെ സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ചാവക്കാട് ബസ്സ്റ്റാന്റ് – സഹകരണ റോഡിൽ താമസിക്കുന്ന പരേതനായ (നാരങ്ങ) മൊയ്‌ദുണ്ണി മകൻ പണിക്കവീട്ടിൽ മുസ്തഫ (48) ആണ് മരിച്ചത്. തിരുവത്ര ലാസിയോ ആമ്പുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം...

Read More

കോവിഡ് – ഒരുമനയൂർ പഞ്ചായത്ത്‌ ഓഫീസ് സേവനം നിർത്തിവെച്ചു, പുന്നയൂർക്കുളത്ത് പതിനാലു പേർക്ക് കോവിഡ്

ചാവക്കാട്: സ്റ്റാഫുകളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരുമനയൂർ പഞ്ചായത്ത്‌ ഓഫീസ് പൊതുജന സേവനം നിർത്തിവെച്ചു. പൂക്കോട് സ്വദേശിയായ ക്ലർക്കിനാണ് ഇന്ന് പൂക്കോട് ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. തുടർന്നാണ് രണ്ടു ദിവസത്തേക്ക് പൊതുജന സേവനം നിർത്തിവെച്ചത്. ഒന്നാം തിയതി സ്റ്റാഫുകൾക്കും മെമ്പർമാർക്കും കോവിഡ് പരിശോധന നടക്കും. പപ്പാളി റൌഹത്ത് ഓഡിറ്റോറിയത്തിൽ നടന്ന ആന്റിജൻ പരിശോധനയിൽ പുന്നയൂർക്കുളം പഞ്ചായത്തിലുള്ള പതിനാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്ത് പേർക്ക് പുതുതായും നാല് പേർ നേരത്തെ രോഗമുള്ളവരുമാണ്. അണ്ടത്തോട്, പെരിയമ്പലം, തങ്ങൾപ്പടി ഭാഗങ്ങളിലായി 8 പേർക്കും, മാവിൻ ചുവട്, ചമ്മണ്ണൂർ ഭാഗങ്ങളിലായി രണ്ട് പേർക്കുമാണ് രോഗമുള്ളത്. 118 പേരുടെ സ്രവ പരിശോധനയാണ് ഇന്ന്...

Read More

കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് ഉൾപ്പെടെ പതിനൊന്നു പേർക്ക് കോവിഡ്

കടപ്പുറം : കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് ഉമ്മർ കുഞ്ഞി ഉൾപ്പെടെ പതിനൊന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കടപ്പുറം പൊതു ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ആന്റിജൻ റെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പരിശോധന തുടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പോസറ്റിവ് കേസുകൾ ഇനിയും റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്. നിലവിൽ കടപ്പുറം പഞ്ചായത്തിലെ നാല് വാർഡുകൾ കണ്ടയിൻമെന്റ് സോണുകളാണ്. പഞ്ചായത്ത്‌ പ്രസിഡന്റ് ഉമ്മർകുഞ്ഞി ഹോം ഐസൊലേഷനിൽ പ്രവേശിച്ചതായും കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹവുമായി ബന്ധപ്പെട്ടവർ ക്വറന്റായിനിൽ പ്രവേശിക്കണമെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ...

Read More

തലയ്ക്കടിച്ചു, കയറുകൊണ്ട് കഴുത്തില്‍ മുറുക്കി; തമിഴ് യുവതിയുടെ മരണം കൊലപാതകം, ഒപ്പം താമസിച്ച വടക്കേകാട് സ്വദേശി പിടിയിൽ

ചാവക്കാട് : അട്ടപ്പാടി കക്കുപ്പടിയിൽ തമിഴ്നാട് സ്വദേശി ശെൽവിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. ശെൽവിക്കൊപ്പം താമസിച്ചിരുന്ന വടക്കേകാട് ഞമനേങ്ങാട് ചട്ടിത്തറ സ്വദേശി മുട്ടിൽ ഹംസ (51) കൊലപാതക്കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് ശെൽവിയെ (39) കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്നുനടത്തിയ അന്വേഷണത്തിൽ ഹംസയെ (51) വടക്കേക്കാട്ടുനിന്ന് പോലീസ് കസ്റ്റഡയിലെടുക്കയായിരുന്നു. ഞായറാഴ്ച കക്കുപ്പടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വെള്ളിയാഴ്ച അർധരാത്രിയിൽ മദ്യലഹരിയിലായിരുന്ന ഹംസ ഇരുമ്പുദണ്ഡുപയോഗിച്ച് ശെൽവിയുടെ തലയ്ക്കടിക്കുകയും മരണമുറപ്പാക്കാൻ പ്ലാസിറ്റിക് കയറുകൊണ്ട് കഴുത്തിൽ മുറുക്കിയശേഷം കത്തിയുപയോഗിച്ച് വയറിൽ കുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ശേഷം കിണറ്റിലേക്ക് മൃതദേഹം തള്ളിയിടുകയും പുലർച്ചെ മൂന്നുമണിയോടെ ബൈക്കിൽ വടക്കേക്കാട്ടേക്ക് പോവുകയും ചെയ്തതായും പോലീസ് പറഞ്ഞു. ഒൻപതുവർഷം മുമ്പ് ഹംസയുടെ ചട്ടിത്തറയിലുള്ള വീട്ടിലേക്ക് പണിക്കായി തമിഴ്നാട്ടിലെ വില്ലുപുരത്തെ കള്ളക്കുറിശ്ശിയിൽനിന്ന് എത്തിയതായിരുന്നു ശെൽവി. ഹംസയ്ക്ക് ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട്. ശെൽവിക്കും രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുണ്ട്. വീട്ടിൽവെച്ച് അടുപ്പത്തിലായ ഹംസയും ശെൽവിയും രണ്ടുവർഷം മുമ്പ്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

September 2020
S M T W T F S
 12345
6789101112
13141516171819
20212223242526
27282930