ഗുരുവായൂർ : കെപിസിസി പ്രസിഡണ്ടിന്റെ ഉപവാസത്തിന് സംസ്കാര സാഹിതി ഗുരുവായൂരിന്റെ ഐക്യദാർഢ്യം.

ജനങ്ങളെ വഞ്ചിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക, അത്മാഹത്യ ചെയ്ത അനുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപവാസം.

കെ.പി.സി.സി.പ്രസിണ്ടൻറ് നടത്തിയ ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗുരുവായൂർ ഗാന്ധി പ്രതിമക്ക് മുന്നിൽ ഗുരുവായൂർ സാംസ്‌കാരിക സാഹിതി സംഘടിപ്പിച്ച ചടങ്ങ് മുൻസിപ്പൽ കൗൺസിലർ ആന്റോ തോമസ് ഉദ്ഘാടനം ചെയ്തു.

വി.മുഹമ്മദ് ഗൈസ്അദ്ധ്യക്ഷത വഹിച്ചു. സ്റ്റീഫൻ ജോസ്, പ്രതിഷ് ഓടാട്ട്, കെ.ബി വിജു, പി.കെ.കെബീർ എന്നിവർ പങ്കെടുത്തു