Select Page

Day: November 2, 2020

സാമ്പത്തിക സംവരണം: സർക്കാർ തെറ്റുകൾ തിരുത്തണം – വിസ്ഡം

ചാവക്കാട് : ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം നിന്നിരുന്ന സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ വിദ്യാഭ്യാസ പരമായും, സാമൂഹികമായും ഉന്നതിയിലെത്തിക്കാൻ ഭരണഘടനാ ശില്പികൾ കൊണ്ടുവന്ന സംവരണതത്വത്തെ അട്ടിമറിക്കുന്ന സമീപനത്തിൽ നിന്നും ബന്ധപ്പെട്ടവർ പിൻ വാങ്ങണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംയുക്ത ശാഖാ നേതൃസംഗമം ആവശ്യപ്പെട്ടു. പിന്നോക്ക വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന സംവരണ തത്വങ്ങളെ അട്ടിമറിച്ച് അവകാശങ്ങൾ നിഷേധിക്കുന്ന ഭരണകൂട, ഉദ്യോഗസ്ഥ ഗൂഢാലോചനക്കെതിരെ സമൂഹ മന:സാക്ഷി ഉയരണം. സാമ്പത്തിക സംവരണം നടപ്പാക്കുക വഴി സംവരണ മേഖലയിൽ ഉയർന്നു വന്ന പരാതികൾ സംബന്ധിച്ച് മുഖ്യധാരാ രാഷട്രീയ പ്രസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കണം. പല പഠന റിപ്പോർട്ടുകളും, കമ്മീഷനുകളും വിഷയത്തിന്റെ ഗൗരവം സർക്കാറുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മാറി മാറി വരുന്ന സർക്കാറുകൾ പ്രായോഗിക നടപടികൾ സ്വീകരിക്കുന്നില്ലെന്നും യോഗം വിലയിരുത്തി. അകലാട് ശാഖാ നേതൃ സംഗമത്തിൽ വിസ്ഡം ശാഖാ പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. നവംബർ 15 ന് നടക്കുന്ന മെമ്പേഴ്സ് മീറ്റ്, നവംബർ 22 ന്...

Read More

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ ഭാരവാഹികൾ

ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ ഭാരവാഹികൾ. ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജനറൽ ബോഡി യോഗത്തിൽ, പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അമേങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജമാൽ താമരത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി സി.കെ. ഹക്കീം ഇമ്പാർക്ക് (പ്രസിഡന്റ്), കെ. ശംസുദ്ധീൻ (വൈസ് പ്രസിഡന്റ), പി.എം. അബ്ദുൽ ഹബീബ് (ജനറൽ സെക്രട്ടറി), ജമാൽ താമരത്ത് (സെക്രട്ടറി), കാസിം പൊന്നറ (ട്രഷറർ), സി.എം.ജനീഷ് (ഗ്ലോബൽ കോർഡിനേറ്റർ), വി.എം.സുകുമാരൻ മാസ്റ്റർ (ക്ലിനിക്കൽ കോർഡിനേറ്റർ), കെ. എം. റഹ്മത്തലി (ഫിനാൻസ് കോർഡിനേറ്റർ), അബ്ദുൽ ലത്തീഫ് അമേങ്ങര (ഐ. ടി. കോർഡിനേറ്റർ) തുടങ്ങിയവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. തുടർന്ന് നടന്ന ഡയാലിസിസ് കൂപ്പൺ വിതരണം ട്രസ്റ്റ് മുൻ പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് അമേങ്കര ഉദ്ഘാടനം നിർവഹിച്ചു.ട്രസ്റ്റിന്റെ പുതിയ പ്രസിഡണ്ട്‌ സി.കെ.ഹക്കീം ഇമ്പാർക്ക് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി. എം. അബ്ദുൽ ഹബീബ് സ്വാഗതവും, ട്രഷറർ കാസിം പൊന്നറ...

Read More

ബീച്ചുകൾ തുറന്നു – ചാവക്കാട് സൈക്കിൾ സഞ്ചാരികൾ മുസിരിസ് മുനക്കൽ ബീച്ചിൽ എത്തിയ ആദ്യ സംഘം

ചാവക്കാട് : കോവിഡ് പ്രതിസന്ധി മൂലം ഏഴ് മാസക്കാലം അടഞ്ഞു കിടക്കുകയായിരുന്ന അഴീക്കോട് മുസിരിസ് മുനക്കൽ ബീച്ച് വീണ്ടും തുറന്നപ്പോൾ ആദ്യ സന്ദർശകരായി എത്തിയത് ചാവക്കാട് സൈക്കിളിസ്റ്റ് ക്ലബ്ബ് സഞ്ചാരികൾ. ചാവക്കാടുള്ള സൈക്കിൾ റൈഡർമാരുടെ കൂട്ടായ്മയായ ചാവക്കാട് സൈക്ലിസ്റ്റ് ക്ലബ്ബ് സംഘടിപ്പിച്ച പൈതൃക യാത്രയുടെ ഭാഗമായാണ് ഇരുപത്തഞ്ചോളം സൈക്കിൾ റൈഡർമാർ ബീച്ചിൽ എത്തിയത്. സൈക്കിളിസ്റ്റ് ക്ലബ് ലീഡർ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ മുസിരിസ് പൈതൃക പദ്ധതി ജൂനിയർ എക്സിക്യൂട്ടീവ് അഖിൽ എസ് ഭദ്രൻ സ്വീകരിച്ചു. ചാവക്കാട് നിന്നും അറുപതോളം കിലോമീറ്റർ ദൂരം സൈക്കിളിൽ സഞ്ചരിച്ചാണ് സൈക്ലിസ്റ് ക്ലബ് അംഗങ്ങൾ മുനക്കൽ ബീച്ചിൽ എത്തിയത്. പ്രത്യേക കവാടം വഴി സാനിറ്റൈസർ നൽകിയും ശരീര താപനില പരിശോദിച്ചതിനും ശേഷമാണ് സന്ദർശകരെ കടത്തി...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2020
S M T W T F S
1234567
891011121314
15161718192021
22232425262728
2930