mehandi banner desktop
Chavakkad online

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ ഭാരവാഹികൾ

Ft

ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ ഭാരവാഹികൾ. ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

Jan oushadi

ജനറൽ ബോഡി യോഗത്തിൽ, പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അമേങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജമാൽ താമരത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി സി.കെ. ഹക്കീം ഇമ്പാർക്ക് (പ്രസിഡന്റ്), കെ. ശംസുദ്ധീൻ (വൈസ് പ്രസിഡന്റ), പി.എം. അബ്ദുൽ ഹബീബ് (ജനറൽ സെക്രട്ടറി), ജമാൽ താമരത്ത് (സെക്രട്ടറി), കാസിം പൊന്നറ (ട്രഷറർ), സി.എം.ജനീഷ് (ഗ്ലോബൽ കോർഡിനേറ്റർ), വി.എം.സുകുമാരൻ മാസ്റ്റർ (ക്ലിനിക്കൽ കോർഡിനേറ്റർ), കെ. എം. റഹ്മത്തലി (ഫിനാൻസ് കോർഡിനേറ്റർ), അബ്ദുൽ ലത്തീഫ് അമേങ്ങര (ഐ. ടി. കോർഡിനേറ്റർ) തുടങ്ങിയവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

തുടർന്ന് നടന്ന ഡയാലിസിസ് കൂപ്പൺ വിതരണം ട്രസ്റ്റ് മുൻ പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് അമേങ്കര ഉദ്ഘാടനം നിർവഹിച്ചു.
ട്രസ്റ്റിന്റെ പുതിയ പ്രസിഡണ്ട്‌ സി.കെ.ഹക്കീം ഇമ്പാർക്ക് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി. എം. അബ്ദുൽ ഹബീബ് സ്വാഗതവും, ട്രഷറർ കാസിം പൊന്നറ നന്ദിയും പറഞ്ഞു.

Comments are closed.