mehandi banner desktop
Chavakkad online

ചാവക്കാട് മർച്ചന്റ് അസോസിയേഷൻ ലേബർ രജിസ്ട്രേഷൻ പുതുക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Ft

ചാവക്കാട്: വ്യാപാരികളുടെ സൗകര്യാർത്ഥം ചാവക്കാട് മർച്ചന്റ് അസോസിയേഷന്റെ (CMA) നേതൃത്വത്തിൽ ലേബർ രജിസ്ട്രേഷൻ പുതുക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് വ്യാപാര ഭവനിൽ വെച്ച് നടന്ന ക്യാമ്പ് ചാവക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസർ വി.കെ. റഫീഖ് ഉദ്ഘാടനം ചെയ്തു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) ജില്ലാ സെക്രട്ടറിയും സി.എം.എ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ചാവക്കാട് മർച്ചന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ആർ.എസ്. ഹമീദ് (ഹമീഷ), സെക്രട്ടറി എ.എസ് രാജൻ, വനിതാ വിംഗ് ഗുരുവായൂർ മണ്ഡലം ചെയർപേഴ്സൺ കെ. രാജശ്രീ, വനിതാ വിംഗ് സെക്രട്ടറി റസിയ ഷാഹുൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Jan oushadi

Comments are closed.