Select Page

Month: November 2020

പോക്സോ കേസിലെ പ്രതി 22 കാരൻ ജയിലിൽ തൂങ്ങി മരിച്ചു

ചാവക്കാട് : പോക്സോ കേസിലെ പ്രതി ചാവക്കാട് സബ് ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കുട്ടനല്ലൂർ കുരുതുകുളങ്ങര വീട്ടിൽ ബെൻസൺ (22) ആണ് തൂങ്ങി മരിച്ചത്. തൃശൂർ വിയ്യൂർ സ്റ്റേഷനിലാണ് ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസ് രജിസറ്റർ ചെയ്തിട്ടുള്ളത്. ഈ മാസം 13 നാണ് ചാവക്കാട് സബ്‌ ജയിലിൽ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെയാണ് ജയിലിലെ വീഡിയോ കോൺഫ്രൻസ് റൂമിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ സെല്ലിൽ നിന്നും പുറത്തിറക്കിയതായിരുന്നു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി...

Read More

ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നത് വ്യാമോഹം: എൻ എച്ച് ആക്ഷൻ കൗൺസിൽ

ചാവക്കാട് : ജനങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നത് സർക്കാറിന്റെ വ്യാമോഹമാണെന്ന് എൻ എച്ച് ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ വി മുഹമ്മദലി പറഞ്ഞു. എൻ എച്ച് ആക്ഷൻ കൗൺസിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് താലൂക്ക് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ നിൽപ് സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുങ്കപ്പാതക്ക് പരവതാനി വിരിക്കാൻ ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന നടപടി ഉടൻ നിർത്തി വെച്ചില്ലെങ്കിൽ സർക്കാർ കനത്ത വില നൽകേണ്ടി വരുമെന്നും ജനങ്ങളുമായി ചർച്ചക്ക് തയ്യാറാകാതെ ഏക പക്ഷീയമായി മുന്നോട്ടു പോകുന്ന നടപടി ഇടതുപക്ഷ സർക്കാറിന്ന് ഭൂഷണമല്ല. വിഷയത്തിൽ പ്രതിപക്ഷത്തിന്റെ മൗനം സംശയാസ്പദമാണെന്നും അദേഹം പറഞ്ഞു. മണ്ഡലം ചെയർമാൻ വി സിദ്ധീഖ് ഹാജി അധ്യക്ഷത വഹിച്ചു. സി ആർ ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ഉസ്മാൻ അണ്ടത്തോട്, കെ എ സുകുമാരൻ, ടി കെ മുഹമ്മദാലി ഹാജി, ആരിഫ് കണ്ണാട്ട്, കമറു പട്ടാളം, സി ഷറഫുദ്ധീൻ, ഹാരിസ് കോട്ടപ്പുറം എന്നിവർ...

Read More

ചാവക്കാട് ടൗൺ നിവാസിയും വ്യാപാരിയുമായ അയ്യൂബ് ഖാൻ (55) നിര്യാതനായി

ചാവക്കാട് : ചാവക്കാട് ടൗൺ നിവാസിയും വ്യാപാരിയുമായിരുന്ന പണിക്കവീട്ടിൽ അലി മകൻ അയ്യൂബ് ഖാൻ (55) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഭാര്യ : മെഹ്ജബിൻ. മക്കൾ : ഈസ,...

Read More

യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന്‌ പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട്: ഒരുമനയൂരിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന്‌ പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഒരുമനയൂർ ഒറ്റ തെങ്ങ് സ്വദേശികളായ വലിയകത്ത് മൊയ്തുട്ടി മകൻ നാസർ(47), വലിയകത്ത് ഇബ്രാഹിം മകൻ മൻസൂർ(48), നമ്പിശ്ശേരി മജീദ് മകൻ ഷാഹിദ്(30) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഒറ്റ തെങ്ങിലുള്ള ഭാര്യ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോകുന്ന വഴിയിൽ ഒറ്റതെങ്ങ് അംഗനവാടിക്ക് സമീപത്ത് വെച്ച് പുത്തൻപുരയിൽ ബിൻഷാദി(30)നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ജൂലൈ 29ന് രാത്രി ഒൻപത് മണിയോടെയാണ് ബിൻഷാദ് ആക്രമിക്കപെട്ടത്. കേസിൽ മറ്റൊരു പ്രതിയായ അജ്മലിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചാവക്കാട് എസ്എച്ച്ഒ അനിൽകുമാർ ടി.മേപ്പിള്ളിയുടെ നിർദ്ദേശത്തെ തുടർന്ന് എസ്ഐമാരായ യു.കെ.ഷാജഹാൻ, കെ.പി.ആനന്ദ്‌,വിൽ‌സൺ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്...

Read More

തിരുവത്ര പുതിയറയിൽ ആളൊഴിഞ്ഞ വീട്ടിൽ കവർച്ച 42 പവൻ സ്വർണ്ണാഭരണം നഷ്ടപ്പെട്ടു

ചാവക്കാട് : തിരുവത്ര പുതിയറയിൽ ആളൊഴിഞ്ഞ വീട്ടിൽ കവർച്ച. 42 പവനോളം സ്വർണ്ണാഭരണം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. പുതിയറ സെന്ററിൽ മുസ്ലിം ലീഗ് ഓഫീസിനു എതിർവശത്തുള്ള അഷറഫിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. അഞ്ചങ്ങാടിയിലെ സൽവ ഓഡിറ്റോറിയം ഉടമയും പ്രവാസിയുമായ അഷ്റഫും കുടുംബവും ചികിത്സാർത്ഥം ഒരുമാസത്തോളമായി മാറി താമസിക്കുകയാണ്. അടുക്കള വാതിൽ കുത്തിതുറന്നാണ്മോഷ്ടാക്കൾ അകത്ത് കയറിയിട്ടുള്ളത്. അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ആഭരണപെട്ടികളും മറ്റു സാധനകളും വാരിവലിച്ചിട്ട നിലയിലാണ്.സി സി ടി വി ക്യാമറകൾ നശിപ്പിച്ച നിലയിലാണ് ഉള്ളത്. വീടും പരിസരവും നോക്കാൻ ഏല്പിച്ച വ്യക്തി രാത്രിയിൽ ലൈറ്റുകൾ ഓൺചെയ്ത് പോയതായിരുന്നു. രാവിലെ തിരിച്ചെത്തിയപ്പോഴാണ് അടുക്കള വാതിൽ പൊളിഞ്ഞു കിടക്കുന്നത് കണ്ടത്. ചാവക്കാട് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. മോഷ്ടാവ് മതിൽ ചാടിയാണ് വീട്ടുവളപ്പിൽ പ്രവേശിച്ചിട്ടുള്ളത്. വിവരമറിഞ്ഞു വീട്ടുടമയും കുടുംബവും തിരുവത്രയിലേക്ക്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2020
S M T W T F S
1234567
891011121314
15161718192021
22232425262728
2930