ചാവക്കാട്: ഒരുമനയൂരിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന്‌ പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഒരുമനയൂർ ഒറ്റ തെങ്ങ് സ്വദേശികളായ വലിയകത്ത് മൊയ്തുട്ടി മകൻ നാസർ(47), വലിയകത്ത് ഇബ്രാഹിം മകൻ മൻസൂർ(48), നമ്പിശ്ശേരി മജീദ് മകൻ ഷാഹിദ്(30) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒറ്റ തെങ്ങിലുള്ള ഭാര്യ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോകുന്ന വഴിയിൽ ഒറ്റതെങ്ങ് അംഗനവാടിക്ക് സമീപത്ത് വെച്ച് പുത്തൻപുരയിൽ ബിൻഷാദി(30)നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ജൂലൈ 29ന് രാത്രി ഒൻപത് മണിയോടെയാണ് ബിൻഷാദ് ആക്രമിക്കപെട്ടത്. കേസിൽ മറ്റൊരു പ്രതിയായ അജ്മലിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചാവക്കാട് എസ്എച്ച്ഒ അനിൽകുമാർ ടി.മേപ്പിള്ളിയുടെ നിർദ്ദേശത്തെ തുടർന്ന് എസ്ഐമാരായ യു.കെ.ഷാജഹാൻ, കെ.പി.ആനന്ദ്‌,വിൽ‌സൺ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.