Select Page

Day: December 21, 2020

ചാവക്കാട് നഗരസഭ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

ചാവക്കാട് : ചാവക്കാട് നഗരസഭ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു . രാവിലെ 10 ന് ചാവക്കാട് നഗരസഭാഅങ്കണത്തിൽ ഹാളില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച 32 അംഗങ്ങളില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ അക്ബര്‍ കോനേത്തിന് റിട്ടേണിംഗ് ഓഫീസര്‍ എന്‍ കെ കൃപ സത്യവാചകം ചൊല്ലിക്കൊടുത്തു , . ശേഷം മറ്റ് അംഗങ്ങള്‍ക്ക് ഈ മുതിര്‍ന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കൗണ്‍സിലിന്റെ ആദ്യ യോഗംഅക്ബര്‍ കോനേത്തിന്റെ അദ്ധ്യക്ഷതയില്‍ കൗണ്‍സില്‍ ഹാളില്‍ നടന്നു. ഡിസംബർ 28ന് രാവിലെ 10ന് ചെയർമാൻ തിരഞ്ഞെടുപ്പ് യോഗവും ഉച്ചയ്ക്ക് 2ന് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് യോഗവും നടത്താൻ...

Read More

തിരഞ്ഞെടുപ്പ് പരാജയം വെൽഫെയർ പാർട്ടിയുടെ തലയിൽ വെച്ച് രക്ഷപ്പെടാനാവില്ല – ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട്‌

ചാവക്കാട് : തദ്ദേശ സ്വയഭരണ തെരഞ്ഞെടുപ്പിൽ ചാവക്കാട് നഗരസഭയിൽ യു ഡി എഫിനേറ്റ പരാജയം വെൽഫയർ പാർട്ടിയുടെ തലയിൽ കെട്ടിവെക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ്സ് നേതാവ്. ചാവക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അനീഷ്‌ പാലയൂരാണ് കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ചിട്ടയായ പ്രവർത്തനം നടത്തുവാനോ ബ്ലോക്ക്‌ മണ്ഡലം തലത്തിൽ ഒരു തെരഞ്ഞെടുപ്പു കൺവെൻഷൻ സംഘടിപ്പിക്കാനോ യു ഡി എഫ് നേതൃത്വത്തിന് ആയില്ല. തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് യാതൊരു പണിയും എടുക്കാത്ത നേതൃത്വം പരാജയ കാരണം വെൽഫയർ പാർട്ടിയുടെ തലയിൽ വെച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. ചാവക്കാട് നഗരസഭയിൽ നിലവിലുള്ള സീറ്റ്‌ പോലും നില നിർത്താൻ കഴിയാത്ത നേതൃത്വം പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. വാർഡ് തലം മുതൽ മേൽ കമ്മിറ്റി വരെ അഴിച്ചു പണി നടത്തി വരാനിരിക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിയെ സജ്ജമാക്കണമെന്നും അദ്ദേഹം...

Read More

തിരുവത്ര ചീനിച്ചുവട് സിപിഎം-ലീഗ് സംഘർഷം; അഞ്ചു പേർക്ക് പരിക്ക്

ചാവക്കാട്: തിരുവത്ര ചീനിച്ചുവട്ടിൽ സിപിഎം-ലീഗ് സംഘർഷം. അഞ്ചു യൂത്ത് ലീഗ് പ്രവർത്തകർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. പരിക്കേറ്റ മിദ്‌ലാജ് വി, അനസ് കെ എ, ഇഖ്‌ബാൽ, സുഹൈൽ, സുഹൈർ എന്നിവരെ ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ആഹ്ലാദ പ്രകടനത്തിടെ ലീഗ് ഓഫീസിനു മുകളിൽ കയറി സി പി ഐ എം പ്രവർത്തകർ പാർട്ടി പതാക വീശിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇന്ന് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഭവം. പരിക്കേറ്റവരെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ്, ഹനീഫ് ചാവക്കാട് എന്നിവർ ആശുപത്രിയിൽ...

Read More

വാഗമൺ നിശാ പാർട്ടിയിലെ മയക്കുമരുന്ന് വേട്ട – അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ചാവക്കാട് പൂവത്തൂർ സ്വദേശിയും

ചാവക്കാട്: വാഗമൺ വട്ടപ്പതാലിൽ ക്ലിഫ് ഇൻ റിസോർട്ടിലെ നിശാപാർട്ടിക്കിടെ റെയ്ഡ് നടത്തി നിരോധിത ലഹരിവസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ പിടിയിലായവരിൽ ചാവക്കാട് താലൂക്കിലെ പൂവത്തൂർ സ്വദേശിയും. പൂവത്തൂർ അമ്പലത്ത് വീട്ടിൽ മുഹമ്മദ്‌ മകൻ നിഷാദ് (36) ഉൾപ്പെടെ എട്ടു യുവാക്കളാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇവരോടൊപ്പം ഒരു യുവതിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തൊടുപുഴ സ്വദേശി അജ്മൽ, മലപ്പുറം സ്വദേശിനി മെഹർ ഷെറിൻ, എടപ്പാൾ സ്വദേശി നബീൽ, കോഴിക്കോട് സ്വദേശികളായ സൽമാൻ, അജയ്, ഷൗക്കത്ത്, കാസർകോട് സ്വദേശി മുഹമ്മദ് റഷീദ്, തൃപ്പൂണിത്തറ സ്വദേശി ബ്രസ്റ്റി വിശ്വാസ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. എൽ.എസ്.ഡി. ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും, ഹെറോയിനും കഞ്ചാവും പിടിച്ചെടുത്തവയിലുണ്ട്. എസ്.പി.ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. അറസ്റ്റിലായ നബീൽ, സൽമാൻ എന്നിവരുടേതും കൊല്ലം സ്വദേശിനി സൗമ്യ എന്നീ മൂന്ന് പേരുടെ ജന്മദിനത്തിന്റെ ഭാഗമായിട്ടായിരുന്നു പാർട്ടി. 60 പേരാണ് പാർട്ടിയിൽ പങ്കെടുത്തിരുന്നത്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് ഇവർ. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഇവർ ഒത്തുകൂടിയത്....

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2020
S M T W T F S
 12345
6789101112
13141516171819
20212223242526
2728293031