mehandi banner desktop
Chavakkad online

തിരുവത്ര ചീനിച്ചുവട് സിപിഎം-ലീഗ് സംഘർഷം; അഞ്ചു പേർക്ക് പരിക്ക്

Ft

ചാവക്കാട്: തിരുവത്ര ചീനിച്ചുവട്ടിൽ സിപിഎം-ലീഗ് സംഘർഷം. അഞ്ചു യൂത്ത് ലീഗ് പ്രവർത്തകർക്ക് പരിക്ക്.

Jan oushadi

ഇന്ന് രാത്രി എട്ടുമണിയോടെയാണ് സംഭവം.

പരിക്കേറ്റ മിദ്‌ലാജ് വി, അനസ് കെ എ, ഇഖ്‌ബാൽ, സുഹൈൽ, സുഹൈർ എന്നിവരെ ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം ആഹ്ലാദ പ്രകടനത്തിടെ ലീഗ് ഓഫീസിനു മുകളിൽ കയറി സി പി ഐ എം പ്രവർത്തകർ പാർട്ടി പതാക വീശിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇന്ന് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഭവം.

പരിക്കേറ്റവരെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ്, ഹനീഫ് ചാവക്കാട് എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചു.

Comments are closed.