Select Page

Month: December 2020

ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട്: ബസ് സ്റ്റാന്റ് പാർക്കിലെ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ചേറ്റുവയിൽ താമസിക്കുന്ന മണത്തല പള്ളിത്താഴം സ്വദേശി ഷാനിർ ആണ് മരിച്ചത്. മൃതദേഹം ചാവക്കാട് താലൂക്ക്...

Read More

ഉഡുപ്പിയിൽ വാഹനാപകടം: ബ്ലാങ്ങാട് സ്വദേശിയായ ഡ്രൈവർ മരിച്ചു

ചാവക്കാട്: ഉഡുപ്പിയിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശിയായ ഡ്രൈവർ മരിച്ചു. ബ്ലാങ്ങാട് ബീച്ച് സിദ്ദീഖ് പള്ളിക്കടുത്ത് അമ്പലത്തുവീട്ടിൽ നിഷാദാണ് മരിച്ചത്. ചാവക്കാട് – പൊന്നാനി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബാബുരാജ് ബസ്സിലെ ഡ്രൈവറായിരുന്ന നിഷാദ് ഇപ്പോൾ ബ്ലാങ്ങാട് ബി ഫോർ യു മത്സ്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഉടുപ്പിയിൽ വെച്ച് വാഹനത്തിൻ്റെ ടയർ പഞ്ചറായതിനെ തുടർന്ന് ടയർ മാറ്റുന്നതിനിടയിൽ നിഷാദിൻ്റെ പിറകിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഇദ്ധേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം...

Read More

തിരുവത്രയിലെ മോഷണം രണ്ടു പേർ കൂടി പിടിയിൽ

ചാവക്കാട് : തിരുവത്ര പുതിയറയിൽ ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് 37 പവനോളം സ്വർണാഭരണങ്ങൾകവർന്ന കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ. കുപ്രസിദ്ധ മോഷ്ടാവ് കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശി പനക്കൽ വീട്ടിൽ ചന്ദ്രൻ ( 63),  കോഴിക്കോട് താമരശ്ശേരി സ്വദേശി കൂരപോയ്യിൽ വീട്ടിൽ മുഹമ്മദ് നിസ്സാർ (29) എന്നിവരാണ് അറസ്റ്റിലായത്.  മറ്റൊരു പ്രതിയായ വാടാനപ്പള്ളി സ്വദേശി സുഹൈൽ എന്നയാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കടപ്പുറം അഞ്ചങ്ങാടി സൽവ റീജൻസി ഉടമയും വ്യവസായിയുമായ പുതിയറ വലിയകത്ത് അഷറഫിന്റെ വീട്ടിലാണ് നവംബർ മൂന്നിന്  കവർച്ച നടന്നത്. മോഷണത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ കർണാടക,  തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഒളിത്താവളങ്ങളിൽ താമസിച്ചുവരികയായിരുന്നു. മൊബൈൽ ഫോണുകൾ ഉപയോഗിക്കാത്ത പ്രതികളെ ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ്  ഒളിത്താവളത്തിൽ നിന്നും പോലീസ് പിടികൂടിയത്.  കേരളത്തിലെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ  കേസുകളുണ്ട്.  ചാവക്കാട് പുതിയറയിൽനിന്നും 37 പവൻ സ്വർണാഭരണങ്ങൾ മോഷണം നടത്തിയതിനു ശേഷം  മണത്തലയിലുള്ള...

Read More

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രം തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്ഷേത്രം താൽക്കാലികമായി രണ്ടാഴ്ച അടച്ചിട്ടിരുന്നു. അടച്ചിടലിനു ശേഷം ക്ഷേത്രത്തിലെ ജീവനക്കാർക്ക് നടത്തിയ കോവിഡ് പരിശോധനയിൽ രോഗവ്യാപനം കുറഞ്ഞത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം തുറക്കാൻ തീരുമാനമായത്. ക്ഷേത്രത്തിനുള്ളിൽ നിലവിൽ നെഗറ്റീവായ ജീവനക്കാരെ മാത്രം പ്രവേശിപ്പിച്ചു കൊണ്ട് ആചാരാനുഷ്ഠാനങ്ങൾ നടത്താം. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നീ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ക്ഷേത്രത്തിലെ പ്രവർത്തനങ്ങൾ. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇനിയും രോഗബാധ ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിന് ഗുരുവായൂർ ദേവസ്വം പ്രത്യേക ടീമിനെ നിയോഗിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ക്ഷേത്ര കാര്യങ്ങൾ നടക്കുന്നതെന്ന് ഉറപ്പുവരുത്താൻ ദേവസ്വം അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെർച്ചൽ ക്യൂ വഴി ദിവസം 3000 പേർക്ക് വാതിൽമാടം വരെ ദർശനം അനുവദിക്കും. കിഴക്കേ നടയിലൂടെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ചോറൂണ് ഒഴികെ വിവാഹം, തുലാഭാരം വാഹനപൂജ തുടങ്ങി എല്ലാ വഴിപാടുകളും പതിവു പോലെ...

Read More

വൻ മയക്കുമരുന്ന് ശേഖരവുമായി അകലാട് സ്വദേശി പിടിയിൽ

ചാവക്കാട് : വൻ മയക്കുമരുന്ന് ശേഖരവുമായി അകലാട് സ്വദേശി പിടിയിൽ. അകലാട് മൂന്നൈനി സ്വദേശി കൊട്ടിലിൽ വീട്ടിൽ അഷറഫിനെയാണ് ചാവക്കാട് പോലീസ് രണ്ടേകാൽ ലിറ്റർ ഹാഷിഷുമായി പിടികൂടിയത്. കേരളത്തിൽ മൂന്നര ലക്ഷം രൂപ വില വരും ഇതിന്. ചാവക്കാട് എസ്.എച്ച്.ഒ അനിൽകുമാർ ടി മേപ്പിള്ളിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഹാഷിഷ് പിടികൂടിയത്. ഇന്ന് രാത്രിയായിരുന്നു സംഭവം. KL 46 L 7640 നമ്പറിലുള്ള സ്വിഫ്റ്റ് കാർ നിർത്താതെ പോയതോടെ പോലീസ് പിന്തുടർന്ന് ദ്വാരക ബീച്ചിൽ വെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2020
S M T W T F S
 12345
6789101112
13141516171819
20212223242526
2728293031