Select Page

Month: December 2020

എം. കൃഷ്ണദാസ് ഗുരുവായൂർ നഗരസഭാ ചെയർമാൻ – അനീഷ്‌മ ഷനോജ് ഉപാധ്യക്ഷ

ഗുരുവായൂര്‍ : നഗരസഭ ചെയര്‍മാനായി സി.പി.എം. ജില്ലാ കമ്മിറ്റി അംഗമായ എം.കൃഷ്ണദാസിനെ തെരഞ്ഞെടുത്തു. 32-ാം വര്‍ഡ്കൗണ്‍സിലര്‍ എ.എസ്.മനോജാണ് കൃഷ്ണദാസിന്റെ പേര് ‌നിര്‍ദ്ദേശിച്ചത്. 11-ാം വാര്‍ഡ് കൗണ്‍സിലര്‍ എ.എം.ഷെഫീര്‍ പിന്താങ്ങി. 43 അംഗ കൗണ്‍സിലില്‍ 29 വോട്ടുകള്‍ കൃഷ്ണദാസിന് ലഭിച്ചു.വൈസ് ചെയർ പേഴ്സൺ ആയി സി പി ഐയിലെ അനീഷ്മ ഷനോജിനെയും തെരഞ്ഞെടുത്തു . സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറിയായിരുന്ന കൃഷ്ണദാസ് സ്ഥാനം രാജിവച്ചാണ് മത്സരിച്ചത്. നഗരസഭയിലെ 17-ാം വാര്‍ഡായ ചാമുണ്ഡേശ്വരിയിലെ കൗണ്‍സിലറാണ്. 2005 മുതല്‍ 2009 വരെ നഗരസഭ ചെയര്‍മാനായിട്ടുണ്ട്. കഴിഞ്ഞ കൗണ്‍സിലില്‍ അവസാന വര്‍ഷം ചെയര്‍ പേഴ്‌സണായിരുന്ന എം.രതി സഹോദരിയാണ്. യു.ഡി.എഫില്‍ നിന്ന് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച കോണ്‍ഗ്രസിലെ കെ.പി.ഉദയന് 12 വോട്ടുകള്‍ ലഭിച്ചു. ബി.ജെ.പി അംഗം ജ്യോതി രവീന്ദ്രനാഥ് വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു. മറ്റൊരു ബി.ജെ.പി.അംഗം ശോഭഹരി നാരായണന്‍ കൗണ്‍സിലില്‍ എത്തിയില്ല. സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച പ്രൊഫ.പി.കെ.ശാന്തകുമാരിയുടെ വോട്ടും കൃഷ്ണ ദാസിന് ലഭിച്ചു. ഡെപ്യൂട്ടി കളക്ടര്‍...

Read More

മണത്തലയിൽ സൈക്കിൾ യാത്രികൻ കാറിടിച്ച് മരിച്ചു

ചാവക്കാട്: മണത്തലയിൽ സൈക്കിളിൽ കാറിടിച്ച് യുവാവ് മരിച്ചു. മണത്തല ബേബി റോഡിൽ താമസിക്കുന്ന പരേതനായ പൂക്കോട്ടിൽ ശേഖരൻ മകൻ മുരളി(46)യാണ് മരിച്ചത്. ചാവക്കാട്‌ വി.കെ.ജി വെജിറ്റബിൾ ഷോപ്പിലെ ജീവനക്കാരനാണ്. ഇന്ന് പുലർച്ചെ 6.30 ഓടെയായിരുന്നു അപകടം. ജോലിക്ക് പോവുകയായിരുന്ന മുരളിയുടെ സൈക്കിളിന് പുറകിൽ അതിവേഗത്തിൽ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്:ദേവകി. ഭാര്യ:സരിത. മക്കൾ: ദേവിക,...

Read More

ഷീജാ പ്രശാന്ത് ചാവക്കാട് നഗരസഭ ചെയര്‍പേഴ്സൺ

ചാവക്കാട്: ചാവക്കാട് നഗരസഭ ചെയര്‍പേഴ്സനായി എൽ.ഡി.എഫിലെ സി.പി.എം അംഗം ഷീജാ പ്രശാന്തിനെ തെരഞ്ഞെടുത്തു. യു.ഡി.എഫിലെ കോൺഗ്രസ് അംഗം ഷാഹിദാ മുഹമ്മദ് ആയിരുന്നു എതിർ സ്ഥാനാർഥി. . ഷീജാ പ്രശാന്തിന് 23 വോട്ടും ഷാഹിദാ മുഹമ്മദിന് ഒമ്പതും വോട്ടും ലഭിച്ചു. അഡ്വ. മുഹമ്മദ് അൻവറാണ് ഷീജാ പ്രശാന്തിന്റെ പേര് നിർദേശിച്ചത്. പി.കെ രാധാകൃഷ്ണൻ പിന്താങ്ങി. ജോയ്സിയാണ് ഷാഹിദാ മുഹമ്മദിന്റെ പേര് നിർദ്ദേശിച്ചത്. ബേബി ഫ്രാൻസിസ്...

Read More

എസ്എസ്എഫ് വിദ്യാർത്ഥി കോൺഗ്രസ്സ് സമാപിച്ചു

ചാവക്കാട് : എസ് എസ് എഫ് ചാവക്കാട് ഡിവിഷൻ സംഘടിപ്പിച്ച സ്റ്റുഡന്റസ് കോൺഗ്രസ്‌ സമാപിച്ചു. ‘വിദ്യാർഥികൾ തന്നെയാണ് വിപ്ലവം’ എന്ന സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ചാവക്കാട് ഐ.ഡി.സി കാമ്പസിൽ നടന്ന സമ്മേളനം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് റഊഫ് മിസ്ബാഹി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ്‌ അൽത്താഫ് മുസ്ലിയാർ മാട്ടുമ്മൽ അധ്യക്ഷത വഹിച്ചു. ലിബറിസം ലൈംഗികത അരാചക ജീവിതം, നേരിന്റെ രാഷ്രീയം, നിലപാട്, വിദ്യാർഥിത്വം-വിദ്യാഭ്യാസം തുടങ്ങിയ വിവിധ സെഷനുകളിൽ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എൻ.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, എസ് എസ് എഫ് സംസ്ഥാന ജ. സെക്രട്ടറി അഷ്ഹർ മാസ്റ്റർ പത്തനംതിട്ട, എം ജുബൈർ, സ്വാദിഖലി ബുഖാരി എന്നിവർ ക്ലാസുകൾ നയിച്ചു. നേരിന്റെ രാഷ്ടീയം എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ ഹസ്സൻ മുബാറക്, കെ പി സന്ദീപ് എന്നിവർ പങ്കെടുത്തു. എസ് എസ് എഫ് കാമ്പസ് സിഡിക്കേറ്റ് സിദ്ധീഖലി ചർച്ച നയിച്ചു.സയ്യിദ് ഹൈദ്രോസ്...

Read More

സി.പി.എം-ലീഗ് സംഘർഷം: അഞ്ചു സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

ചാവക്കാട്: തിരുവത്ര ചെങ്കോട്ടയിൽ കഴിഞ്ഞ ദിവസമുണ്ടായ സി.പി.എം-ലീഗ് സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ചു സി.പി.എം പ്രവർത്തകരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തിരുവത്ര സ്വദേശികളായ തെരുവത്ത് വീട്ടിൽ ഫാരിസ്, ചിങ്ങാനാത്ത് അക്ബർ, തൊണ്ടൻപിരി ബാദുഷ, പാണ്ടികശാലപറമ്പിൽ നാസർ, ചാലിൽ മിദ്‌ലാജ് എന്നിവരാണ് അറസ്റ്റിലായത്. നഗരസഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദ പ്രകടനത്തിടെ ലീഗ് ഓഫീസിനു മുകളിൽ കയറി സി പി ഐ എം പ്രവർത്തകർ പാർട്ടി പതാക വീശിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്. അഞ്ചു യൂത്ത് ലീഗ് പ്രവർത്തകർക്ക്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2020
S M T W T F S
 12345
6789101112
13141516171819
20212223242526
2728293031