mehandi banner desktop
Chavakkad online

തിരുവത്രയിലെ മോഷണം രണ്ടു പേർ കൂടി പിടിയിൽ

Ft

ചാവക്കാട് : തിരുവത്ര പുതിയറയിൽ ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് 37 പവനോളം സ്വർണാഭരണങ്ങൾകവർന്ന കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ.

Jan oushadi

കുപ്രസിദ്ധ മോഷ്ടാവ് കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശി പനക്കൽ വീട്ടിൽ ചന്ദ്രൻ ( 63),  കോഴിക്കോട് താമരശ്ശേരി സ്വദേശി കൂരപോയ്യിൽ വീട്ടിൽ മുഹമ്മദ് നിസ്സാർ (29) എന്നിവരാണ് അറസ്റ്റിലായത്.  മറ്റൊരു പ്രതിയായ വാടാനപ്പള്ളി സ്വദേശി സുഹൈൽ എന്നയാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കടപ്പുറം അഞ്ചങ്ങാടി സൽവ റീജൻസി ഉടമയും വ്യവസായിയുമായ പുതിയറ വലിയകത്ത് അഷറഫിന്റെ വീട്ടിലാണ് നവംബർ മൂന്നിന്  കവർച്ച നടന്നത്.

മോഷണത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ കർണാടക,  തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഒളിത്താവളങ്ങളിൽ താമസിച്ചുവരികയായിരുന്നു. മൊബൈൽ ഫോണുകൾ ഉപയോഗിക്കാത്ത പ്രതികളെ ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ്  ഒളിത്താവളത്തിൽ നിന്നും പോലീസ് പിടികൂടിയത്. 

കേരളത്തിലെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ  കേസുകളുണ്ട്. 

ചാവക്കാട് പുതിയറയിൽനിന്നും 37 പവൻ സ്വർണാഭരണങ്ങൾ മോഷണം നടത്തിയതിനു ശേഷം  മണത്തലയിലുള്ള ഷിറാസ് എന്നയാളുടെ വീട്ടിൽ നിന്നും അമ്പതിനായിരം രൂപയോളം വില വരുന്ന ബൈക്ക് മോഷ്ടിച്ച്   രക്ഷപെടുകയായിരുന്നു.

Comments are closed.