Select Page

Month: January 2021

പുന്നയൂർക്കുളത്ത് വിവിധ മൃഗസംരക്ഷണ പദ്ധതികൾക്ക് തുടക്കമിട്ടു

പുന്നയൂർക്കുളം : 2020-21 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതി, കറവപശുക്കൾക്ക് കാലിത്തീറ്റ വിതരണം എന്നീ പദ്ധതികൾക്ക് പുന്നയൂർക്കുളം പഞ്ചായത്തിൽ തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതിവഴി പഞ്ചായത്തിലെ 50 വനിതാ ഗുണഭോക്താക്കൾക്ക് ഒരാൾക്ക് 25 കോഴി എന്ന കണക്കിലാണ് നൽകുക. 50 സ്ക്വയർഫീറ്റ് കൂട് ഉള്ളവർക്ക് 1,50,000 രൂപ ഇതിനായി മാറ്റിയിട്ടുണ്ട്. 46 ദിവസം മുതൽ പ്രായമായ കോഴി കുഞ്ഞുങ്ങളെയാണ് നൽകുക. കറവപശുക്കൾക്ക് കാലിത്തീറ്റ വിതരണം പദ്ധതി വഴി കന്നുകാലികൾക്കുള്ള കാലിത്തീറ്റ ഒരു മാസം 100 കിലോ എന്ന കണക്കിൽ 5 മാസം നൽകും. 104 കർഷകർക്ക് ഒരു മാസം 1000 രൂപ വരെ സബ്സിഡിയും നൽകും. പഞ്ചായത്ത് ഫണ്ടിൽ നിന്ന് 5,20,000 രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. പുന്നയൂർക്കുളം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാർ, കൗൺസിൽ അംഗങ്ങൾ, പദ്ധതി ഗുണഭോക്താക്കൾ തുടങ്ങിയവർ...

Read More

ചേറ്റുവ കോട്ടയെ കേരള ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തും – മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ചേറ്റുവ : ശിലാകാലം മുതൽ മനുഷ്യാധിവാസത്തിന്റെ തെളിവുകൾ അവശേഷിപ്പിച്ചിട്ടുള്ള, നാടിന്റെ ചരിത്ര-സംസ്കാര സൂക്ഷിപ്പുകളിലൊന്നായ ചേറ്റുവ കോട്ട എന്ന വില്യം ഫോർട്ട് അതിപ്രാധാന്യത്തോടെ തന്നെ കേരള ടൂറിസം ഭൂപടത്തിൽ അടയാളമാക്കി നിലനിർത്തുമെന്ന് സംസ്ഥാന പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ചേറ്റുവ കോട്ടയുടെ ശാസ്ത്രീയ സംരക്ഷണ പ്രവർത്തികളുടെ ഒന്നാംഘട്ട പൂർത്തീകരണ പ്രഖ്യാപനം സമർപ്പിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ ചരിത്രം പുതുതലമുറയ്ക്ക് വെളിച്ചം വീശുന്നതിനായി സൂക്ഷിക്കണമെന്നും ചരിത്രത്തിന്റെ സൂക്ഷിപ്പുകാർ ജനങ്ങളാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. കെ വി അബ്ദുൽ ഖാദർ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചേറ്റുവ കോട്ടയുടെ സമർപ്പണവും ശിലാസ്ഥാപന അനാഛാദനവും നിർവഹിച്ചു. കൊളോണിയൽ അധിനിവേശകാലത്ത് വാണിജ്യ കേന്ദ്രമായിരുന്ന ചേറ്റുവ പ്രദേശത്ത് സാമൂതിരിയുടെ കടന്നുകയറ്റം തടയുന്നതിനും കച്ചവടം സുരക്ഷിതമാക്കുന്നതിനുമായി ഡച്ചുകാരാണ് 1717ൽ ചേറ്റുവ കോട്ട പണിതത്. 5.46 ഏക്കർ സ്ഥലത്താണ് ഇന്ന് ചേറ്റുവ കോട്ടയുടെ അവശിഷ്ടങ്ങൾ നിലനിൽക്കുന്നത്. കാലപ്പഴക്കവും പ്രളയവും കോട്ടയ്ക്കു ചുറ്റുമുള്ള കിടങ്ങുകൾ...

Read More

പ്രകൃതി – മരവുരി അണിഞ് വേറിട്ടൊരു ഫോട്ടോഷൂട്ട്

വാടാനപ്പിള്ളി : പ്രകൃതി യുടെ മനോഹാരിതയിലേക്ക് ഒരു ഫോട്ടോഷൂട്ട്. സ്മൃതി കോളേജ് ഓഫ് ആർട്സിന്റെ ഫാഷൻ ഡിസൈനിംഗ് ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച ഫോട്ടോഷൂട്ട് വേറിട്ടൊരു ദൃശ്യാനുഭവം പകർന്നു നൽകുന്നു. ഇലയും, പൂക്കളും, ചിത്രങ്ങളും കൊണ്ടുതീർത്ത വർണ വിസ്മയങ്ങളാണ് പ്രകൃതിയുടെ മനോഹാരിത. അതിലേക്കുള്ള ഒരു യാത്രയാണ് ” പ്രകൃതി ” എന്നു പേരിട്ടുള്ള ഈ വേറിട്ട ഫോട്ടോഷൂട്ട്. ഇലയും പൂക്കളും പെയിന്റ്ങ്ങും കൊണ്ടാണ് വസ്ത്രങ്ങൾ ഉണ്ടാക്കിയത്. വിവിധ തരം പനയോലകൾ, കവുങ്, കാറ്റാടി തുടങ്ങിയ മരങ്ങളുടെ ഇലകളാണ് ഇതിനായി ഉപയോഗിച്ചത് . പുഴ കടന്ന് മരങ്ങൾക്കിടയിലുടെ കാടിന്റെ വന്യമായ സൗന്ദര്യം ആസ്വദിക്കുന്ന തരത്തിലാണ് ഈ ഫോട്ടോഷൂട്ട് ഒരുക്കിയത്. കാടിന്റെ സൗന്ദര്യവും വസ്ത്രങ്ങളുടെ ഭംഗിയും ചോരാതെ ചിത്രങ്ങൾ പകർത്തിയത് ജസ്റ്റിൻ ജെയിംസാണ്. ഇലകൾ കൊണ്ടുള്ള വസ്ത്രങ്ങൾ നെയ്തെടുത്തത് കോസ്റ്റും ഡിസൈനർ ആയ സ്മൃതി സൈമൺ, സഹായി ഷെറിൻ പ്രിന്സനും ചേർന്നാണ്. പ്രഫഷണൽ മേക്കപ്പ് ആർട്ടിസ്‌റ്റ് സിന്ധു പ്രദീപാണ് മോഡലുകളായ ആതിര, ശ്രീദേവി എന്നിവരെ അണിയിച്ചൊരുക്കിയത്....

Read More

നിയമങ്ങൾക്ക് പുല്ല് വില – എൻ.എച്ച് അക്ഷൻ കൗൺസിൽ റാലിയും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു

ചാവക്കാട്: പുനരധിവാസവും നഷ്ടപരിഹാരവും മുൻകൂർ ഉറപ്പാക്കണമെന്ന 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമവുംപരിസ്ഥിതി ആഘാത പഠനം നടത്തി മന്ത്രാലത്തിന്റെ മുൻകൂർ അനുമതി ലഭിക്കാതെ നടപടികൾ പാടില്ലെന്ന സുപ്രീം കോടതി വിധിയും ലംഘിച്ചു മുന്നോട്ട് പോകുന്ന ദേശീയ പാത അധികൃതരുടെ അന്യായ കുടിയൊഴിപ്പിക്കൽ നടപടികൾക്കെതിരെ എൻ.എച്ച് ആക്ഷൻ കൗൺസിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റാലിയും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു. ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് ചേർന്ന കൂട്ടായ്മ ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജനലക്ഷങ്ങളെ കുടിയിറക്കുന്ന നടപടി സർക്കാർ പുന: പരിശോധിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. ആക്ഷൻ കൗൺസിൽമണ്ഡലം ചെയർമാൻ വി.സിദ്ദീഖ് ഹാജി അധ്യക്ഷതവഹിച്ചു. ജില്ല കൺവീനർ സി കെ ശിവദാസൻ വിഷയവതരണം നടത്തി. സി.എച്ച് റഷീദ് (മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി), കെ.വി.ഷാനവാസ് , ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡണ്ട് ), കെ. കെ.ഹംസകുട്ടി (പ്രവാസി ആക്ഷൻ കൗൺസിൽ ചെയർമാൻ), തോമസ്...

Read More

മണത്തല നേർച്ച താബൂത്ത് കാഴ്ച്ചക്ക് ആയിരങ്ങൾ സാക്ഷിയായി

ചാവക്കാട്: നാലകത്ത് ചാന്തിപുറത്ത് ഹൈദ്രോസ് കുട്ടി മുപ്പരുടെ മണത്തല ചന്ദനക്കുടം നേര്‍ച്ചയിലെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച നടകേറി. ഇന്ന് രാവിലെ ചാവക്കാട് പഴയപാലത്തിന് സമീപത്തു നിന്നാണ് പഴയപാലം കൂട്ടായ്മയുടെ താബൂത്ത് കാഴ്ച പുറപ്പെട്ടത്. ടിപ്പുവിന്‍റെ സൈന്യവുമായി ഏറ്റുമുട്ടി ധീരരക്തസാക്ഷ്യം വഹിച്ച തന്‍റെ പടനായകന് സാമൂതിരി നല്‍കിയ വീരോചിതമായ ബറടക്കം അനുസ്മരിപ്പിച്ച് മുട്ടുംവിളി, കോല്‍ക്കളി, അറബനമുട്ട് തുടങ്ങിയ വാദ്യമേളങ്ങളോടെ പുറപ്പെട്ട താബൂത്ത് കാഴ്ച്ച ചാവക്കാട് നഗരം ചുറ്റി 11മണിയോടെ ജാറത്തില്‍ എത്തി ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബറിന് മുകളില്‍ താബൂത്ത് സ്ഥാപിച്ചു. തുടര്‍ന്ന് പാരമ്പര്യാവകാശികളായ ബ്ലാങ്ങാട് കറുത്ത കുടുംബാംഗങ്ങള്‍ താണി മരങ്ങളില്‍ കയറി മരപ്പൊത്തുകളില്‍ മുട്ടയും പാലും നിക്ഷേപിച്ചു. പതിനഞ്ചു ദിവസത്തെ വ്രതത്തിനുശേഷമാണ് പാരമ്പര്യമായി കറുത്ത കുടുംബം ഈ കര്‍മ്മം നിര്‍വഹിക്കുന്നത്. ബ്ലാങ്ങാട് നിന്നുള്ള കോടിയേറ്റ കാഴ്ച പാതിനൊന്നു മണിക്ക് തന്നെ പള്ളിയങ്കണത്തിൽ എത്തി കൊടിയേറ്റി. ചാവക്കാട് ടൗൺ, പുത്തന്‍കടപ്പുറം, എന്നിവടങ്ങളില്‍ നിന്നുള്ള കൊടിയേറ്റ കാഴ്ചകള്‍ വൈകീട്ട് അഞ്ചുമണിയോടെ ജാറം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

January 2021
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
31