ചാവക്കാട് : വംശീയതക്കെതിരെ സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തിൽ പങ്കാളിയാവുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ വാഹനജാഥയ്ക്ക് തുടക്കമായി.

മണ്ഡലം സെക്രട്ടറി ഫൈസൽ ഉസ്മാൻ നയിക്കുന്ന വാഹനജാഥ ജില്ലാ പ്രസിഡന്റ് എം.കെ.അസ്ലം ഉദ്ഘാടനം ചെയ്തു.

വിവിധയിടങളിൽ നടന്ന സ്വീകരണയോഗങളിൽ ജില്ലാ കമ്മിറ്റിയംഗങ്ങളായ നവാസ് എടവിലങ്, സൈനുദ്ധീൻ മന്ദലാംകുന്ന്, മണ്ഡലം വൈസ് പ്രസിഡന്റ് റഹീം എടക്കഴിയൂർ, മണ്ഡലം ട്രഷറർ റഖീബ് അണ്ടത്തോട് എന്നിവർ സംസാരിച്ചു.

ഇന്നലെ വട്ടേക്കാട് നിന്നും ആരംഭിച്ച ജാഥ ഇന്ന് ജനുവരു 28 നു അണ്ടത്തോട് സമാപിക്കും.

സമാപനസമ്മേളനം സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ ഉദ്ഘാടനം ചെയ്യും.