Select Page

Day: January 6, 2021

ജില്ലയിൽ സെന്‍സസ് പുരോഗമിക്കുന്നു : വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാൽ നടപടി

തൃശൂർ : കേന്ദ്ര സ്റ്റാറ്റിസ്റ്റിക് വകുപ്പ് മുഖേന നടത്തി വരുന്ന ഏഴാമത് സാമ്പത്തിക സെന്‍സസ് ജില്ലയിൽ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും തെറ്റിധരിപ്പിക്കപ്പെടുന്നതോ, വ്യാജ വാര്‍ത്തകളോ പ്രചരിപ്പിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഇ ഗവേണന്‍സ് സര്‍വ്വീസ് ലിമിറ്റഡ് ഇന്ത്യാ മുഖേനെയാണ് ജില്ലയില്‍ സെന്‍സെസ് നടപടികള്‍...

Read More

ഗുരുവായൂർ കുടുംബശ്രീ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഗുരുവായൂര്‍ : മുനിസിപ്പാലിറ്റി എന്‍യുഎല്‍എം കുടുംബശ്രീയുടെ കീഴില്‍ ജനുവരി ആദ്യവാരം ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ഫീല്‍ഡ് എന്‍ജിനീയര്‍, പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍, ഓട്ടോമോട്ടീവ് സര്‍വ്വീസ് ടെക്‌നീഷ്യന്‍, എസി ഫീല്‍ഡ് ടെക്‌നീഷ്യന്‍, സിഎന്‍സി ഓപ്പറേറ്റര്‍ മോര്‍ണിംഗ്, ക്വാളിറ്റി കണ്‍ട്രോളര്‍ ഇന്‍സ്‌പെക്ടര്‍ ലെവല്‍, അക്കൗണ്ട് എക്‌സിക്യൂട്ടീവ്, ഫാഷന്‍ ഡിസൈനര്‍ തുടങ്ങി നിരവധി കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. മുനിസിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്നവരില്‍ ഒരു ലക്ഷത്തിന് താഴെ വരുമാനം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ഫോട്ടോ, സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം എന്‍യുഎല്‍എം ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍: 9645145197,...

Read More

കോവിഡ് വാക്‌സിന്‍ ജില്ല സജ്ജം — വെള്ളിയാഴ്ച ‘ഡ്രൈ റണ്‍’

തൃശൂർ : കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് ജില്ല സജ്ജം. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും പ്രത്യേകം നിയോഗിച്ച ടീമിന്റെ നേതൃത്വത്തില്‍ ജനുവരി 8 ന് രാവിലെ 10 മണി മുതല്‍ 12 മണി വരെ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തും. ഡ്രൈ റണ്ണിനു വേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡി എം ഒ ഡോ കെ ജെ റീന അറിയിച്ചു. ഗവ.മെഡിക്കല്‍ കോളേജിലും അയ്യന്തോള്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും സ്വകാര്യ ആശുപത്രി മേഖലയില്‍ നിന്നുമുള്ള ദയ ആശുപത്രിയിലുമാണ് ഡ്രൈ റണ്‍ നടത്തുന്നത്. കോ-വിന്‍ ആപ്ലിക്കേഷനില്‍ മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുളള ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുത്ത 25 പേര്‍ക്ക് വീതമാണ് ഈ സ്ഥാപനങ്ങളില്‍ നിന്ന് ഡ്രൈ റണ്‍ നടത്തുന്നത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് എങ്ങനെ വാക്‌സിനേഷന്‍ നടത്തണം എന്നതിനുളള പരിശീലനമാണ് ഡ്രൈ റണ്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. എ ഡി എം, ആര്‍ ഡി ഒ, ഡെപ്യൂട്ടി കലക്ടര്‍മാര്‍ തുടങ്ങിയവര്‍ ജില്ലാതല നിരീക്ഷകരാകും. മൂന്ന്...

Read More

സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെയും ചെയർമാൻമാരുടെയും തിരഞ്ഞെടുപ്പ് നാളെ ആരംഭിക്കും

ചാവക്കാട് : 2020 തദ്ദേശ പൊതുതിരഞ്ഞെടുപ്പിലെ പഞ്ചായത്ത്, നഗരസഭ കേന്ദ്രീകരിച്ച് വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെയും തിരഞ്ഞെടുപ്പ് നാളെ ആരംഭിക്കും. ജനുവരി 7, 8, 11, 12 തീയതികളിൽ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് സൗകര്യപ്രദമായ ഏതെങ്കിലുമൊരു ദിവസം തിരഞ്ഞെടുപ്പ് നടത്താം. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളെ സംബന്ധിച്ച് നാല് സ്റ്റാൻഡിങ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തുകളിൽ അഞ്ച് സ്റ്റാൻഡിങ് കമ്മിറ്റികളുമാണ് രൂപീകരിക്കുക. മുൻസിപ്പൽ കൗൺസിലുകളിൽ ആറും കോർപ്പറേഷനിൽ എട്ട് സ്റ്റാൻഡിങ് കമ്മിറ്റികളും രൂപീകരിക്കും. തിരഞ്ഞെടുപ്പ് നടത്തുന്നതിന് അതാത് സ്ഥാപനങ്ങളിലെ വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ സ്റ്റാൻഡിങ് കമ്മിറ്റികളിലും സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ള സ്ഥാനത്തേക്ക് ആദ്യം തിരഞ്ഞെടുപ്പ് നടത്തണം. ഒരു സ്റ്റാൻഡിങ് കമ്മിറ്റിയുടെ സ്ത്രീസംവരണ സ്ഥാനം നികത്തിയതിന് ശേഷം മാത്രമേ ആ സ്റ്റാൻഡിങ് കമ്മിറ്റിയുടെ സംവരണം ചെയ്യാത്ത മറ്റ് സ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടത്താനാകൂ. തിരഞ്ഞെടുപ്പ് പൂർണ്ണമായും കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം നടത്തേണ്ടതെന്ന് ജില്ലാ ഭരണകൂടം...

Read More

നാല് പേർ വിട്ടുനിന്നു – സി.എ. ഗോപ പ്രതാപൻ ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് പ്രസിഡണ്ട്

ചാവക്കാട്: ചാവക്കാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി എ ഗോപപ്രതാപനെ ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. മുൻ പ്രസിഡണ്ടും ഡി സി സി അംഗവുമായ സൈദ് മുഹമ്മദിനെ ഗ്രൂപ്പ് പോരിനെ തുടർന്ന് അവിശ്വാസപ്രമേയം കൊണ്ട് വന്ന് പുറത്താക്കുകയായിരുന്നു. തുടർന്ന് മുസ്ലിം ലീഗിലെ പി കെ അബൂബക്കർ ആക്ടിംഗ് പ്രസിഡണ്ടായി. സൈദ് മുഹമ്മത് ഉൾപ്പെടെ നാല് ഡയറക്ടേഴ്സ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. ആക്ടിങ്ങ് പ്രസിഡണ്ട് പി.കെ.അബുബക്കർ , കെ.ജെ.ചാക്കോ, പി.വി.ബദറുദ്ദീൻ, സലാം വെൺമേനാട്, നിയാസ് അഹമ്മദ്, സി.പി.പ്രശാന്ത്, ബിന്ദു നാരായണൻ, മീരാ ഗോപാലകൃഷ്ണൻ, ദേവിക നാരായണൻ എന്നിവർ സംസാരിച്ചു. രാമചന്ദ്രൻ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

January 2021
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
31