mehandi new

പുന്നയൂർക്കുളത്ത് 21 പേർക്ക് കോവിഡ് ചാവക്കാട് നാല് വടക്കേകാട് രണ്ട്

fairy tale

ചാവക്കാട് : പുന്നയൂർക്കുളം പഞ്ചായത്തിൽ 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു വാർഡ് മെമ്പർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

planet fashion

വടക്കേകാട് പഞ്ചായത്തിലെ രണ്ട് ചുമട്ട് തൊഴിലാളിക്കും രോഗമുള്ളതായി കണ്ടെത്തി. വടക്കേകാട് ടി.എം.കെ.ഓഡിറ്റോറിയത്തിൽ ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.138 പേരുടെ സ്രവ പരിശോധനയാണ് ഇന്ന് നടന്നത്. ഇതിൽ 115 പേരുടെ ഫലം നെഗറ്റീവ് ആയി.

ചാവക്കാട് നഗരസഭയിൽ നാലു പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. തിരുവത്ര, പാലയൂർ, മമ്മിയൂർ, മുതുവട്ടൂർ എന്നിവിടങ്ങളിൽ ഉള്ളവരാണ് നാലു പേർ.

Macare health second

Comments are closed.