mehandi new

വടക്കേകാട് പുന്നയൂർ കടപ്പുറം ഗുരുവായൂർ ചാവക്കാട് 23 പേർക്ക് ഇന്ന് കോവിഡ്

fairy tale

ചാവക്കാട് : ചാവക്കാട് മേഖലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 23 പേർക്ക്.

planet fashion

വടക്കേകാട്, പുന്നയൂർ എന്നീ പഞ്ചായത്തുകളിൽ ഇന്ന് 15 പേർക്ക് കൂടി സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു.
വടക്കേക്കാട് പഞ്ചായത്തിൽ പറയങ്ങാട് മൂന്നാം വാർഡിൽ 3 പേർക്കും വൈലത്തൂരിൽ 4 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്, പുന്നയൂർ പഞ്ചായത്തിൽ എടക്കഴിയൂർ നോർത്തിൽ 4 പേർക്കും എടക്കഴിയൂർ ബീച്ചിൽ 4 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്

ചാവക്കാട് നഗരസഭ വാർഡ്‌ 32 പുത്തൻകടപ്പുറം ഇന്നലെ കോവിഡ് സ്ഥിരീകരിച്ച ഗർഭിണിയുടെ ഭർത്താവിന് ഇന്ന് കോവിഡ് പോസറ്റിവ് സ്ഥിരീകരിച്ചു. മത്സ്യത്തൊഴിലാളിയാണ് ഇദ്ദേഹം.

കടപ്പുറം പഞ്ചായത്ത്‌ ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടന്ന പരിശോധനയിൽ ആറു പേർക്ക് കോവിഡ്. കടപ്പുറം പഞ്ചായത്തിലെ മൂന്നു പേർക്കും ഗുരുവായൂർ നഗരസഭയിലെ മൂന്നു പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് വ്യാപനത്തെ തുടർന്ന് എടക്കഴിയൂരിലെ പള്ളികളിൽ നടന്നു വന്നിരുന്ന വെള്ളിയാഴ്ചകളിലെ ജുമുഅ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചു.

തിരുവത്ര പുത്തൻകടപ്പുറം ജുമാ മസ്ജിദിലും വെള്ളിയാഴ്ച ജുമുഅ നിർത്തിവെച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.