ചേറ്റുവ ചുള്ളിപ്പടി പടിഞ്ഞാറ് ഭാഗം കുടുംബങ്ങൾ വെള്ളത്തിൽ തന്നെ
വി അബ്ദു
ചേറ്റുവ: ചേറ്റുവ ചുള്ളിപ്പടി പ്രദേശത്തെ വെള്ള കെട്ടിന്ന് ഇനിയും പരിഹാരമായില്ല.
മഴ ആരംഭിക്കുന്നതോടെ ഈ പ്രദേശത്തെ ഒട്ടനവധി വീടുകളും റോഡുകളും വെള്ള ക്കെട്ടിലാവും. വര്ഷങ്ങളായി ഈ ദുരിതം പേറിയാണ് ഇവിടത്തുകാരുടെ മഴക്കാല ജീവിതം.
നിരവധി ഫല വൃക്ഷങ്ങളും, വിവിധ തരം പച്ചക്കറികളും, വാഴ തോട്ടങ്ങളും നശിച്ച് പോവുക പതിവാണ്. ഒട്ടനവധി കുടുംബങ്ങൾ കളക്ടർക്കും, ജനപ്രതിനിധികൾക്കും പഞ്ചായത്തിനുമെല്ലാം നിവേദനങ്ങൾ നല്കിയെങ്കിലും വെള്ള കെട്ട് ഒഴിവാക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
നിരവധി വീടുകൾ ഇപ്പോഴും മഴ വെള്ളത്താൽ ചുറ്റപെട്ട് കിടക്കുകയാണ്. ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. വീടിനടുത്തുള്ള കക്കൂസ് ടാങ്കുകളെല്ലാം നിറഞ്ഞ് കവിഞ്ഞ് പരിസരമാകെ മലിനമായി കിടക്കുകയാണ്.
ആരോഗ്യവകുപ്പ് ഈ അവസ്ഥക്ക് ഒരു ശാശ്വത പരിഹാരം കാണണമെന്നും, എത്രയും വേഗത്തിൽ ശാശ്വത പരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാവണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Urgently required
Sales executives/ Representatives for Eranakulam based company.
To work Chavakkad, Guruvayur, Vadakkekad, Kunnamkulam, vadanappilly, Pavaraty area.
Attractive salary
Age :18-30
Fore more details Contact : 9746819802, 8921966979
[email protected]
Comments are closed.