30 ദിവസം 30 പരിപാടികൾ – കൊച്ചന്നൂർ സ്കൂളിൽ ഒരു മാസത്തെ വായനാചരണത്തിന് തുടക്കമായി

വടക്കേകാട് : കൊച്ചന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ പി എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ട് ഒരുമാസം നീണ്ടുനിൽക്കുന്ന വായനാചരണത്തിന് തുടക്കമായി. ക്ലാസ് ലൈബ്രറി വിപുലീകരിക്കുക, വായനാ മൂലകൾ സജ്ജമാക്കുക, അമ്മ വായന പരിപോഷിപ്പിക്കുക, വായനാക്കുറിപ്പുകൾ തയ്യാറാക്കുക, ആനുകാലിക ചർച്ചകൾ തുടങ്ങി 30 ദിവസം 30 പരിപാടികൾ ക്ക് തുടക്കം കുറിച്ചു. വിദ്യാർഥികൾ വായനാദിന പ്രതിജ്ഞ ചൊല്ലി. പ്രധാനാധ്യാപിക സുമംഗലി അധ്യക്ഷത വഹിച്ചു. വ്യക്തിയെ പൂർണ്ണനാക്കുന്ന വായന എന്ന വിഷയത്തെ ആസ്പദമാക്കി ഹസീന ടീച്ചർ സംസാരിച്ചു. അധ്യാപകരായ അഞ്ജലി, ജിഷ, ഷാജി, വത്സൻ, അനന്തൻ തുടങ്ങിയവർ നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി രമീഷ ടീച്ചർ നന്ദി പറഞ്ഞു. യുപി തലത്തിൽ വിപുലമായ പുസ്തകവിരുന്ന് ഒരുക്കി അധ്യാപകരായ ജിനി, നിഷ, നസീമ തുടങ്ങിയവർ വായനാദിനം സമ്പന്നമാക്കി. ആഴ്ച്ചാവസാനം വിപുലമായ പരിപാടികളോടെ വായന മാസാചരണ പരിപാടികൾ സംഘടിപ്പിക്കാൻ കൊച്ചന്നൂർ ഹയർ സെക്കൻഡറി സ്കൂൾ തീരുമാനിച്ചു.

Comments are closed.