മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ ചാവക്കാട് 31 പേര്‍ക്ക് കോവിഡ്

ചാവക്കാട് : മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ ഇന്ന് ചാവക്കാട് 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ചാവക്കാട് താലൂക് ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 15 പേര്‍ക്കും ഒരുമനയൂര്‍ പഞ്ചായത്തില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ 15 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഒമ്പത് പേര്‍ ചാവക്കാട് നഗരസഭാ പരിധിയില്‍നിന്നുള്ളവരാണ്. മൂന്ന് പേര്‍ ചാവക്കാട് പോലീസ് സ്‌റ്റേഷനിലെ പോലീസുകാരാണ്. മൂന്ന് പേര്‍ പുന്നയൂര്‍ക്കുളം സ്വദേശികളുമാണ്. ആകെ 86 പേരെയാണ് താലൂക് ആശുപത്രിയില്‍ പരിശോധനക്ക് വിധേയരാക്കിയത്.
ഒരുമനയൂരിലെ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച എല്ലാവരും ഒരുമനയൂര്‍ പഞ്ചായത്തില്‍നിന്നുള്ളവര്‍ തന്നെയാണ്. ആകെ 68 പേരാണ് ഇവിടെ പരിശോധനക്ക് വിധേയരായത്. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

Comments are closed.