ഗുരുവായൂർ അമ്പലത്തിലേക്ക് വഴിപാടായി ചെന്നൈ സ്വദേശി വക 311.5 ഗ്രാം സ്വർണ്ണ നിവേദ്യക്കിണ്ണം
ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വഴിപാടായി 311.5 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ നിവേദ്യക്കിണ്ണം. ചെന്നൈ അമ്പത്തൂർ സ്വദേശി എം എസ് പ്രസാദാണ് വഴിപാട് നൽകിയത്.
38.93 പവൻ തൂക്കം വരുന്ന കിണ്ണത്തിന് 25 ലക്ഷം രൂപയോളം വിലമതിക്കും. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ സ്വർണ്ണക്കിണ്ണം ഏറ്റുവാങ്ങി. ക്ഷേത്രം അസിസ്റ്റന്റ് മാനേജർ കെ.കെ. സുഭാഷ് എന്നിവർ സന്നിഹിതരായി.
Comments are closed.