mehandi banner desktop

കേരളത്തിൽ നടന്നത് 3369 വീട്ട് പ്രസവങ്ങൾ (2019 മുതൽ 2026 വരെ) – മരിച്ചത് 30 നവജാത ശിശുക്കൾ 

fairy tale

ചാവക്കാട്:  സംസ്ഥാനത്ത് 2019 മുതൽ 2026 വരെ  3369 വീട്ട് പ്രസവങ്ങൾ നടന്നതായി വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിൽ വ്യക്തമാക്കുന്നു. 30 നവജാത ശിശുക്കൾ ഈ കാലയളവിൽ മരിച്ചിട്ടുണ്ട്. 2025 ജനുവരി മുതൽ 2026 ജനുവരി വരെ 202 വീട്ട് 9 കുഞ്ഞുങ്ങൾ മരിച്ചതായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.  സംസ്ഥാനത്ത് കഴിഞ്ഞ ജനുവരിയിൽ 14 വീട്ട് പ്രസവങ്ങൾ നടന്നതായി ആരോഗ്യ വകുപ്പിന്റെ കണക്ക് പുറത്ത് വരുമ്പോൾ പ്രസ്തുത കാലയളവിൽ മൂന്ന് നവജാത ശിശുക്കൾ മരണപ്പെട്ടു.

planet fashion

ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിന് ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റ് നൽകിയ വിവരാവകാശ അപേക്ഷയിലെ മറുപടിയിൽ 2019 മുതൽ 2026 ജനുവരി വരെ 3369 വീട്ട് പ്രസവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതായി വ്യക്തമാക്കുന്നു. 2025 ജനുവരി മുതൽ 2026 ജനുവരി വരെ 202 വീട്ട് പ്രസവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. പ്രസ്തുത കാലയളവിൽ തിരുവനന്തപുരം – 20, കൊല്ലം – 8, പത്തനംതിട്ട – 2, ആലപ്പുഴ – 8, കോട്ടയം – 3, ഇടുക്കി – 27, എറണാകുളം – 16, തൃശൂർ – 10, പാലക്കാട് – 15, മലപ്പുറം – 50, കോഴിക്കോട് – 11, വയനാട് – 17, കണ്ണൂർ – 10, കാസർഗോഡ് – 4 വീട്ട് പ്രസവങ്ങൾ റിപ്പോർട്ട് ചെയ്തതായും വിവരാവകാശ മറുപടിയിൽ ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. 2025 ജനുവരി മുതൽ 2026 ജനുവരി വരെ വീട്ട് പ്രസവങ്ങളിൽ 9 നവജാത ശിശുക്കൾ മരണപ്പെട്ടതായും ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2019-20 കാലയളവിൽ സംസ്ഥാനത്ത് 467, 2020-21-ൽ 576, 2021-22-ൽ 586, 2022-23-ൽ 584, 2023-24-ൽ 526, 2024-25-ൽ 428, 2025 ജനുവരി മുതൽ ഡിസംബർ വരെ 188, 2026 ജനുവരിയിൽ മാത്രം 14 എന്നിങ്ങനെയാണ് വീട്ട് പ്രസവ കണക്കുകൾ ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.

2021-22-ൽ 1, 2022-23-ൽ 4, 2023-24-ൽ 4, 2024-25-ൽ 12, 2025 ജനുവരി മുതൽ ഡിസംബർ വരെ 6, 2026 ജനുവരി മാത്രം 3 നവജാത ശിശുക്കൾ വീട്ട് പ്രസവത്തിൽ മരിച്ചതായും അഡ്വ. കുളത്തൂർ ജയ്‌സിങിന് ലഭിച്ച വിവരാവകാശ മറുപടിയിൽ ഉണ്ട്. ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ് വീട്ട് പ്രസവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2019-20-ൽ 193, 2020-21-ൽ 258, 2021-22-ൽ 271, 2022-23-ൽ 266, 2023-24-ൽ 252, 2024-25-ൽ 191, 2025 ജനുവരി മുതൽ ഡിസംബർ വരെ 44, 2026 ജനുവരിയിൽ മാത്രം 6 എന്നിങ്ങനെയാണ് മലപ്പുറത്തെ വീട്ട് പ്രസവ കണക്കുകൾ.

മുൻപിലത്തെ വർഷത്തേക്കാൾ നിലവിൽ വീട്ട് പ്രസവങ്ങളുടെ എണ്ണം കുറയ്ക്കുവാൻ നടത്തുന്ന പ്രവർത്തനങ്ങളിൽ ഫലം കണ്ടതിൽ സന്തോഷമുണ്ടെന്ന് വീട്ട് പ്രസവങ്ങൾ നിരുത്സാഹപ്പെടുത്തുവാൻ ഹൈക്കോടതി മുഖേന നിയമ പോരാട്ടം തുടരുന്ന മലപ്പുറം താനൂർ സർക്കാർ ആശുപത്രിയിലെ ഡോ. കെ. പ്രതിഭ പ്രതികരിച്ചു. വീട്ട് പ്രസവങ്ങൾക്ക് എതിരെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുവാൻ തദ്ദേശ സ്വയംഭരണ വകുപ്പ് കഴിഞ്ഞ വര്ഷം സർക്കുലർ പുറപ്പെടുവിച്ചത് ഡോ. കെ. പ്രതിഭ ചീഫ് സെക്രെട്ടറിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.

Comments are closed.