mehandi new

മിൽക്ക് വാനിൽ കടത്തുകയായിരുന്ന 3600 ലിറ്റര്‍ വിദേശ മദ്യം പിടികൂടി

fairy tale

ചേറ്റുവ : ചേറ്റുവയില്‍ 3600 ലിറ്റർ വിദേശമദ്യം പിടികൂടി.
മാഹിയില്‍ നിന്നും കൊല്ലത്തേക്കു കൊണ്ടു പോകുകയായിരുന്ന 3600 ലിറ്റര്‍ വിദേശമദ്യമാണ് ചേറ്റുവയില്‍ വെച്ച് വാടാനപള്ളി പോലീസ് പിടി കൂടിയത്.
വിഘനേശ്വര മിൽക്ക് വാനാണ് മദ്യക്കടത്തിനു ഉപയോഗിച്ചത്. കേരളത്തിലെ ഏറ്റവും വലിയ അനധികൃത വിദേശമദ്യ വേട്ടയാണ് ഇത്.

planet fashion

വാഹനത്തിൽ ഉണ്ടായിരുന്ന കൊല്ലം സ്വദേശി സജി, തിരുവനന്തപുരം സ്വദേശി ക്യഷ്ണ പ്രകാശ് എന്നിവരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു മദ്യം പിടികൂടിയത്. ഓണാഘോഷം ലക്ഷ്യം വെച്ച് തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്ക് ചില്ലറ വില്പനക്കായി കൊണ്ടുപോവുകയായിയുന്നു വിവിധ ബ്രാണ്ടുകളിലുള്ള മദ്യമെന്നു പ്രതികൾ മൊഴി നൽകി. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനു പോലീസ് അന്വേഷണം ആരംഭിച്ചു.

Macare 25 mar

Comments are closed.